പോപ്പുലർ ഫ്രണ്ട് നിരോധനം: തുടർ നടപടിക്ക് പൊലീസ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.കേന്ദ്ര വിജ്ഞാപനവും തുടർ നിർദേശങ്ങളും ഇന്നലെ സർക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവിറങ്ങിയില്ല. ഉത്തരവിനായുള്ള ഫയൽ ഇന്നലെ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്ക് നൽകിയിരുന്നു.വകുപ്പ് അധ്യക്ഷൻമാരുടെ യോഗത്തിൽ പങ്കെടുത്തിരുന്നതിനാൻ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടിരുന്നില്ല. ഉത്തരവ് പുറത്തിറങ്ങാത്തതിനാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകൾ സീൽ ചെയ്യുന്നതടക്കമുളള തുടർ നടപടികൾ ആരംഭിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല.സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ പൊലീസ് നടപടികൾ സംബന്ധിച്ച് ഡിജിപി…

Read More

മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസ്: ശ്രീനാഥ് ഭാസി പൊലീസ് സ്റ്റേഷനിൽ ഹാജരായി

ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസിന് മുന്നിൽ ഹാജരാവാൻ അൽപ്പം കൂടി സമയം അനുവദിക്കണമെന്ന് ഭാസി ആവശ്യപ്പെട്ടിരുന്നു. അതേസമയം സംഭവത്തിൽ വിശദീകരണം തേടാൻ നിർമാതാക്കളുടെ സംഘടന നടനെ വിളിച്ചുവരുത്തിയേക്കും. മാധ്യമപ്രവർത്തകയുടെ പരാതി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരിഗണിക്കുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്.  കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ എത്തണമെന്നാവശ്യപ്പെട്ട് മരട് പൊലീസ് ശ്രീനാഥ് ഭാസിക്ക് നോട്ടീസ്…

Read More

ശ്രീനാഥ് ഭാസിക്കെതിരായ പരാതി: തിങ്കളാഴ്ച ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ നടനോട് ആവശ്യപ്പെടും. ഇതിനിടെ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുവെന്ന് ‘ചട്ടമ്പി’ സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. കൊച്ചിയിൽ ‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം മരട് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ പരാതി. ഈ പരാതിയിൽ…

Read More

കഞ്ചാവ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി; എകെജി സെന്റർ ആക്രമണക്കേസ് പ്രതി ജിതിൻ

കുറ്റം ചെയ്തിട്ടില്ലെന്ന് എ കെ ജി സെന്റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജിതിൻ. പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി. കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറഞ്ഞു. ജിതിനെ ജനറൽ ആശുപത്രിയിൽ കൊണ്ട് വന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ജിതിൻ പ്രതികരിച്ചത്.

Read More

വ്യാജ മസ്സാജ് സന്ദേശത്തിൽ കുടുങ്ങി ഷാർജയിലെ ഇന്ത്യൻ പ്രവാസി: നഷ്ടമായത് 47000 ദിർഹം

ഷാർജ യിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയെ മസാജ് ചെയ്യുന്നതിനായി അപ്പാർട്ട്‌മെന്റിലേക്ക്  വിളിച്ചു വരുത്തി 47,000 ദിർഹം കൊള്ളയടിച്ച ആഫ്രിക്കൻ സംഘത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.അപ്പാർട്മെന്റിൽ എത്തിയ ശേഷം കത്തി ചൂണ്ടി ബാങ്ക് അക്കൗണ്ടിലെ പണം കൊള്ളയടിക്കുകയായിരുന്നു സംഘം. ഷാർജയിലെ അൽ മജാസ് പരിസരത്ത് ഞായറാഴ്ച പകലാണ് സംഭവം. ഒരു ഫേസ്ബുക്ക് മസാജ് സേവന പരസ്യം വന്നതിനെ തുടർന്ന് മസ്സാജിന് താല്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു ഇയാൾ. ശേഷം സന്ദേശം അയച്ച യുവതി വാട്സപ്പിൽ ഫോട്ടോ അയച്ചു കൊടുക്കുകയും ഫ്ലാറ്റിലേക്ക് വരാൻ…

Read More

ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം; യാത്രക്കാരുടെ ജീവന് ഭീഷണി, മിന്നൽ പരിശോധന നടത്തണമെന്ന് ഹൈക്കോടതി

ലഹരിമരുന്ന് ഉപയോഗിക്കുന്നവർ വാഹനങ്ങൾ ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണമെന്ന് ഹൈക്കോടതി. ലഹരിമരുന്നു കൈവശം വെച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു. ലഹരിമരുന്നു കൈവശം വെച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി ഷെയിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് നിർദേശങ്ങൾ. പ്രതിയുടെ ലൈസൻസ് റദ്ദാക്കുന്നത് പരിശോധിക്കണമെന്ന് എറണാകുളം റൂറൽ എസ്.പി.യോടും എറണാകുളം ആർ.ടി.ഒ.യോടുമാണ് നിർദേശിച്ചിരിക്കുന്നത്. ലഹരിമരുന്നുപയോഗിച്ചവർ വാഹനങ്ങളോടിച്ചാൽ യാത്രയ്ക്ക് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവൻ അപകടത്തിലാകുമെന്നും…

Read More