വടകര കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ; അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് പൊലീസ്

വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം പുരോഗമിക്കുന്നെന്നും ഇതുവരെ 24 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. സ്ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനായി കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മെറ്റ കമ്പനിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇടത് സൈബര്‍ ഗ്രൂപ്പ് അഡ്മിന്‍മാരുടേയും എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെയും ഫോണുകളായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്….

Read More

കുറുവ മോഷണ സംഘത്തിലെ രണ്ടാമനെ തേടി പൊലീസ് ; ജയിലിൽ കഴിയുന്ന സന്തോഷിനായി കസ്റ്റഡി അപേക്ഷ നൽകി

റിമാൻഡിൽ കഴിയുന്ന കുറുവ സംഘാംഗം സന്തോഷ് സെൽവത്തിനായി പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. ഇയാൾക്കൊപ്പം കുണ്ടന്നൂരിൽ നിന്നും പിടികൂടിയ തമിഴ്നാട് സ്വദേശി മണികണ്ഠനെ ചോദ്യം ചെയ്തു വരികയാണ്. സന്തോഷ് സെൽവത്തെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മറ്റു പ്രതികൾക്കായി വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് സ്പെഷ്യൽ സ്‌ക്വാഡ്. അതേസമയം, മണ്ണഞ്ചേരിയില്‍ സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്ന രണ്ടാമനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇയാളെ ഉടനെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സന്തോഷ് സെൽവത്തിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠൻ കുറുവ സംഘത്തിൽപ്പെട്ടയാള്‍ ആണോയെന്ന് പൊലീസിന്…

Read More

കേരളത്തിലെത്തിയത് കുറുവ സംഘം, സ്ഥിരീകരിച്ച് പൊലീസ് ; എത്തിയത് കുടുംബ സമേതം

തമിഴ്നാട് സ്വദേശി സന്തോഷ് ശെൽവൻ കുറുവ സംഘത്തിൽപ്പെട്ട ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒപ്പം പിടികൂടിയ മണികണ്ഠൻ മോഷ്ടാവാണെന്നതിന് തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണ്. സന്തോഷിനെതിരെ തമിഴ്നാട്ടിൽ 18 കേസുകളുണ്ട്. കേരളത്തിൽ 8 കേസുകളും. തമിഴ്നാട്ടിൽ 3 മാസം ജയിലിലായിരുന്നു. കേരള പൊലീസ് കൈമാറിയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച തമിഴ്നാട് പൊലീസാണ് സന്തോഷാണ് ആലപ്പുഴയിൽ മോഷണം നടത്തിയതെന്ന് ഉറപ്പിച്ചത്. നെഞ്ചിലെ പച്ചകുത്തിയ പാടാണ് സന്തോഷിനെ തിരിച്ചറിയാൻ സഹായിച്ചത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ…

Read More

ആദിവാസി യുവതികൾക്ക് വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; നാല് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

ആദിവാസി സ്ത്രീകള്‍ക്ക് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച നാല് പേരെ പടിഞ്ഞാറത്തറ പൊലീസ് പിടികൂടി. മാനന്തവാടി വരടിമൂല മാങ്കാളി വീട്ടില്‍ ഊര്‍മിള(39), വെള്ളമുണ്ട, മൊതക്കര, കാവുംകുന്ന് ഉന്നതി കെ. ലക്ഷ്മി(44), അഞ്ചുകുന്ന് എടത്തുംകുന്ന് ഉന്നതിയില്‍ സുനിത(24), എരുമതെരുവ് പുളിഞ്ചോട് മൂച്ചിതറക്കല്‍ വീട്ടില്‍ കെ.വി. സെറീന(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ഊര്‍മിളയെ ഞായറാഴ്ചയും മറ്റു മൂന്ന് പേരെ ഒക്ടോബര്‍ പത്തിനുമാണ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറത്തറ പിലാത്തോട്ടം ഉന്നതിയില്‍ താമസിക്കുന്ന അഞ്ച് സ്ത്രീകളുടെ ആധാര്‍…

Read More

നടൻ സിദ്ദീഖിന് എതിരായ പീഡന പരാതി ; പൊലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് താരം

ബലാൽസംഗ കേസിൽ സംസ്ഥാന സർക്കാരിൻറെ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകൾ മെനയുകയാണെന്നും സിദ്ദിഖ് മറുപടി വാദത്തിൽ വിമർശിച്ചു. തനിക്ക് ജാമ്യം ലഭിച്ചാൽ ഇരക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക്…

Read More

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം ; കെ. ഗോപാലകൃഷ്ണൻ്റെ ഹാക്കിംഗ് പരാതി തള്ളി പൊലീസ് , തെളിവ് കണ്ടെത്താനായില്ല

മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് തന്റെ ഫോണ്‍ ഹാക്ക് ചെയ്താണെന്ന വ്യവസായ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണന്റെ പരാതി തള്ളി പൊലിസ്. ഫോറൻസിക് പരിശോധനയിലോ, മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥികരിക്കാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ ഡിജിപിക്ക് നൽകിയത്. ഫോണുകള്‍ ഫോർമാറ്റ് ചെയ്ത് കൈമാറിയതിനാൽ തെളിവ് കണ്ടെത്താനായില്ലെന്ന പൊലീസ് കണ്ടെത്തൽ ഗോപാലകൃഷ്ണന് തിരിച്ചടിയാകും. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണന് കുരുക്കായാണ് പൊലീസ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ രണ്ടു ഫോണുകള്‍ ഫോറൻസിക് പരിശോധനക്ക് നൽകിയിരുന്നു….

Read More

വയനാട്ടിൽ ഭക്ഷ്യക്കിറ്റ് പിടിച്ചെടുത്ത സംഭവം ; കോൺഗ്രസിന് തിരിച്ചടി, കേസെടുത്ത് പൊലീസ്

വയനാട് ജില്ലയിലെ തിരുനെല്ലിയിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഫ്ലയിങ് സ്ക്വാഡാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്ന് കിറ്റുകൾ പിടിച്ചെടുത്തത്. കേസെടുക്കുന്നതിന് പോലീസിന് മാനന്തവാടി കോടതി അനുമതി നൽകിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രം പതിച്ച കിറ്റുകളാണ് പിടിച്ചെടുത്തത്. പ്രളയ ദുരന്ത ബാധിതർക്ക് നൽകാനായി പാർട്ടി നൽകിയ കിറ്റുകളെന്നാണ് കോൺഗ്രസ് വിശദീകരണം. തിരുനെല്ലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ശശികുമാറിന്‍റെ വീടിനോട് ചേർന്ന മില്ലിലാണ് തെരഞ്ഞെടുപ്പ്…

Read More

‘പാലക്കാട്ടെ പാതിരാ റെയ്ഡിൽ ഡീൽ’; ആരോപണം കടുപ്പിച്ച് ഷാഫി പറമ്പില്‍

പാലക്കാട്ടെ പാതിരാപരിശോധനയിൽ ഡീൽ ആരോപണം കടുപ്പിച്ച് ഷാഫി പറമ്പില്‍ എം പി. ഹോട്ടലിൽ നടന്നത് സിപിഎം ബിജെപി നാടകമാണെന്നാണ് ഷാഫി ആരോപിക്കുന്നത്. മുഖ്യവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് പുതിയ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പിനിടെ സരിനെ പാർട്ടി തന്നെ തള്ളിപ്പറഞ്ഞെന്നും ഷാഫി പറഞ്ഞു.  സിപിഎം പരാജയ ഭീതിയിലാണ്. സിപിഎമ്മിന് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് തനിക്കെതിരായ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ഷാഫി പാറമ്പില്‍ പറഞ്ഞു. പാലക്കാട്ടെ പാതിരാ റെയ്ഡ് സിപിഎമ്മിന് തിരിച്ചടിയാണെന്ന് മനസിലാക്കിയാണ് സരിന്‍ ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിനിടെ സരിനെ തള്ളിപ്പറയുകയായിരുന്നു…

Read More

‘മുറിയിൽ സ്ത്രീയാണെങ്കിലും പുറത്തിറങ്ങാൻ പറയാം’; ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്ന് പൊലീസ്

കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഎസ്‌പി അശ്വതി ജി.ജി പറഞ്ഞു. കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്നലെ അർധരാത്രി ഷാനിമോൾ ഉസ്മാനും ബിന്ദുക‍ൃഷ്ണയും താമസിച്ച മുറികളിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് നിയമപ്രകാരം പൊലീസിന് അവകാശമുണ്ടെന്ന് എഎസ്പി പറഞ്ഞു. മുറിയിൽ സ്ത്രീയാണ് ഉള്ളതെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ അവരോട് പുറത്തിറങ്ങാൻ പറയാം. പരിശോധനാ സംഘത്തിൽ എപ്പോഴും വനിതാ പൊലീസ് ഉണ്ടാകണമെന്നില്ല. പരിശോധനയ്ക്ക് തയാറല്ലെന്നാണ് വനിതാ നേതാക്കൾ പറഞ്ഞത്. വനിതാ ഉദ്യോഗസ്ഥ…

Read More

ആഗ്രഹം സാധിക്കാനാവാത്തതിൽ നിരാശ; ട്രോളി ബാഗിൽ പണം എത്തിച്ചെന്ന ആരോപണത്തെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചെന്ന സിപിഎം ബിജെപി ആരോപണത്തെ പരിഹസിച്ച് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ.കോൺഗ്രസിനും തനിക്കുമെതിരെ വ്യാജ ആരോപണങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും ഉന്നയിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഒരു ട്രോളി ബാഗ് നിറയെ പണവുമായി കോൺഗ്രസ് നേതാക്കൾ ഹോട്ടലിലെത്തി എന്നാണ് ആരോപണം. ആ മുറിക്കകത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഇറക്കി വിടൂ എന്ന് സിപിഎം ബിജെപി നേതാക്കൾ ആക്രോശിക്കുന്നത് കേട്ടുവെന്നും, ആ ആഗ്രഹം സാധിക്കാനാവാത്തതിൽ നിരാശയുണ്ടെന്ന് രാഹുൽ പരിഹസിച്ചു. ‘നിരാശപ്പെടുത്തിയതിൽ ക്ഷമിക്കണം,ഒരു…

Read More