
കാഞ്ചവാലയിൽ യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവം: ആറാമനും അറസ്റ്റിൽ
ഡൽഹി കാഞ്ചവാലയിൽ യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഉടമസ്ഥനായ അശുതോഷിനെയാണ് ആറാമതായി അറസ്റ്റ് ചെയ്തത്. കേസിൽ ഇനി ഒരാളെക്കൂടി പൊലീസ് തിരയുന്നുണ്ട്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചത് ഇയാളാണ്. പ്രതികളിലൊരാളുടെ സഹോദരനായ അങ്കുഷ് ഖന്നയെയാണ് പൊലീസ് തിരയുന്നത്. പുതുവത്സര ദിനമായ ഞായറാഴ്ച പുലർച്ചെയാണു മദ്യലഹരിയിൽ 5 യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ, സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് 12 കിലോമീറ്ററോളം വലിച്ചിഴച്ചത്. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ…