ഏഴ് വയസുകാരിയെ വിവാഹം കഴിക്കാനായി യുവാവിന് വിറ്റു

രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലെ മാനിയ മേഖലയിൽ ഏഴ് വയസുകാരിയെ വിവാഹം കഴിക്കാനായി യുവാവിന് വിറ്റു. 4.50 ലക്ഷം രൂപക്കാണ് കുടുംബം പെൺകുട്ടിയെ വിറ്റതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 38 കാരനായ ഭൂപൽ സിങ് എന്നയാളാണ് 4.50 ലക്ഷം പിതാവിന് പണം കൊടുത്ത് പെൺകുട്ടിയെ വാങ്ങിയത്. കൂടാതെ മെയ് 21-ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചതായും പൊലീസ് പറയുന്നു. ധോൽപൂർ ജില്ലയിലെ മനിയയയിലാണ് സംഭവം ഉണ്ടായത്. അതേസമയം മധ്യപ്രദേശിലെ ഒരു കൊലപാതകക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതിയുടെ കുടുംബം…

Read More

‘ബോഡി ഫിറ്റാവണം, ഇല്ലെങ്കിൽ പണിപോകും’; അസം പൊലീസിൽ ശരീരഭാര പരിശോധന

ഉദ്യോഗസ്ഥരുടെ ശരീരഭാര സൂചിക(ബി.എം.ഐ) ഔദ്യോഗികമായി രേഖപ്പെടുത്താനൊരുങ്ങി അസം പോലീസ്. ഐ.പി.എസ് ഓഫീസര്‍മാരുള്‍പ്പടെ സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടേയും ശരീരഭാരം, ഉയരം, ആരോഗ്യസ്ഥിതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കും. ശാരീരികാരോഗ്യം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം സമയം നല്‍കുമെന്നും ഓഗസ്റ്റ് പതിനഞ്ചിനു ശേഷം ബി.എം.ഐ. പരിശോധനയാരംഭിക്കുമെന്നും അസം ഡി.ജി.പി. ജി.പി. സിങ് വ്യക്തമാക്കി. ആരോഗ്യമുള്ളവരെ നിലനിര്‍ത്തി മറ്റുള്ളവരെ ക്രമേണ സേനയില്‍ നിന്ന് നീക്കിയേക്കുമെന്നാണ് വിവരം. അമിതഭാരമുള്ളവര്‍ക്ക് ഭാരം കുറയ്ക്കാന്‍ മൂന്നു മാസത്തെ സമയം കൂടി നല്‍കുമെന്നും അതിനു ശേഷവും ശാരീരിക സ്ഥിതി…

Read More

ഡോ.വന്ദന കൊലക്കേസ്: സന്ദീപിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അധ്യാപകനായ ജി. സന്ദീപിനെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസ് അന്വേഷിക്കുന്ന റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി– ഒന്ന് ഇന്നു പരിഗണിച്ചപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് സന്ദീപിനെ ഹാജരാക്കിയിരുന്നു. സന്ദീപിനുവേണ്ടി അഭിഭാഷകൻ ബി.എ. ആളൂർ ഹാജരായി. ഡോ. വന്ദനയെ കുത്താൻ ഉപയോഗിച്ച കത്രിക സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതിനാൽ തെളിവു ശേഖരണത്തിനായി…

പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം; തിരുവനന്തപുരത്ത് എസ് ഐക്ക് പരിക്ക്

തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം. എസ് ഐക്ക് പരിക്കേറ്റു. പൂന്തുറ സ്റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധനടത്തുന്നതിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. പൂന്തുറ സ്വദേശി ഹുസൈന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പൊലീസുകാരന്റെ തലക്ക് കമ്പി കൊണ്ട് അടിക്കുകയായിരുന്നു. പ്രതികൾ ഓടി രക്ഷപ്പെട്ടു. ഗ്രേഡ് എസ് ഐ ജയപ്രകാശിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണമുണ്ടായത്.

പോലീസുകാരുടെ സുരക്ഷയും പരിഗണിക്കണം; പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

ഡോക്ടർമാരുടെ സുരക്ഷയ്ക്കൊപ്പം പോലീസുകാരുടെ സുരക്ഷയും പരിഗണിക്കണമെന്ന ആവശ്യമുയർത്തി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്. രാത്രികാല പട്രോളിങ് സമയത്ത് പോലീസുകാർക്ക് ആകസ്മിക ആക്രമണങ്ങളെ നേരിടാൻ വേണ്ട ആയുധങ്ങളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു. ഫെയ്സ്ബുക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യമുന്നയിച്ചത്. ആശുപത്രിയോട് ചേർന്നുള്ള എയ്ഡ് പോസ്റ്റുകളുടെ എണ്ണം കൂട്ടാനും അവർക്ക് തോക്ക് ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികൾ ലഭ്യമാക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസുകാർ ചികിത്സയ്ക്കെത്തിച്ച ആളുടെ കുത്തേറ്റ് വനിതാ…

Read More

തിഹാർ ജയിലിൽ ഗുണ്ടാനേതാവിന്റെ കൊലപാതകം; പൊലീസുകാർക്കെതിരെ നടപടി

രോഹിണി കോടതി വെടിവെപ്പ് കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ തില്ലു താജ്പുരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് സ്‌പെഷ്യൽ പൊലീസിലെ ഏഴ് പേർക്ക് സസ്‌പെൻഷൻ. ഇവരെ തമിഴ്‌നാട്ടിലേക്ക് മടക്കി അയക്കാനും തീരുമാനമായി. തില്ലുവിനെ സഹതടവുകാർ ആക്രമിച്ചപ്പോൾ വെറുതെ നോക്കിനിൽക്കുക മാത്രമാണ് ഈ പൊലീസുകാർ ചെയ്തതെന്നാണ് കണ്ടെത്തൽ. ഡൽഹി ജയിൽ ഡിജിപി സഞ്ജയ് ബെനിവാൾ തമിഴ്‌നാട് പൊലീസിനോട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയാണ് തീരുമാനം.  ഇവർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന്, തമിഴ്‌നാട് സ്‌പെഷ്യൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഉറപ്പ്…

Read More

സ്വകാര്യ ഭാഗങ്ങളിൽ ബ്രിജ് ഭൂഷൻ സിങ്ങ് സ‌്പർശിച്ചു; രണ്ടു താരങ്ങളുടെ മൊഴി പുറത്ത്

ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങ്, തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായുള്ള ഗുസ്‌തിതാരങ്ങളുടെ മൊഴി പുറത്ത്. രണ്ട് ഗുസ്‌തി താരങ്ങളുടെ മൊഴിയാണ് പുറത്ത് വന്നിട്ടുള്ളത്.  ഗുസ്തി ഫെഡറേഷൻ ഓഫീസ്, പരിശീലനകേന്ദ്രം, തുടങ്ങിയ ഇടങ്ങളിലായി 8 തവണ ലൈംഗികാതിക്രമം ഉണ്ടായതായാണ് താരങ്ങളുടെ മൊഴി. ശ്വാസം പരിശോധിക്കാനെന്നുള്ള വ്യാജേന സ്വകാര്യ ഭാഗങ്ങളിൽ സ്‌‍പർശിച്ചു. വിവിധ ടൂർണമെന്റുകൾ നടന്നയിടങ്ങളിലും അതിക്രമം നേരിട്ടതായും താരങ്ങളുടെ മൊഴിയിലുണ്ട്. ബ്രിജ് ഭൂഷനെതിരായി ഏഴ് ഗുസ്തി താരങ്ങളാണ് പോലീസിൽ പരാതി നൽകിയിരുന്നത്. ഈ മൊഴിയുടെ…

Read More

പൊലീസിനെതിരെ വിമർശനവുമായി ​ഗുസ്തി താരങ്ങൾ

പൊലീസിനെതിരെ വിമർശനവുമായി ദില്ലിയിൽ സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങൾ. സമരവേദിയിൽ രാത്രി വൈദ്യുതി വിച്ഛേദിച്ചെന്ന് ബജ്‍രം​ഗ് പുനിയ പറഞ്ഞു. സമരം അവസാനിപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രമെന്നും വിമർശനം. ദില്ലിയെ ജന്തർമന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബ്രിജ് ഭൂഷൺ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ സമരം ചെയ്യുന്നത്.  അതേ സമയം, ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാറാണെന്ന്  ബ്രിജ് ഭൂഷൺ വ്യക്തമാക്കി. സുപ്രീംകോടതി രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്….

Read More