മഹാത്മാ അയ്യങ്കാളിയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ച സംഭവം; പോലീസ് കേസെടുത്തു

നവോത്ഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. എസ്‌സി, എസ്ടി കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സെക്രട്ടറിയായ വിനോജ് വേലുക്കുട്ടിയാണ് കമ്മീഷന് മുന്നിൽ പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിറ്റി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. നടപടിയെടുക്കാന്‍ മന്ത്രി കെ രാധാകൃഷ്ണനും…

Read More

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കുണ്ടമണ്‍കടവ് ശങ്കരന്‍ നായര്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന കരുമം കിഴക്കേതില്‍ വീട്ടില്‍ വിദ്യ (30) ആണ് മരിച്ചത്. ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനില്‍ പ്രശാന്ത് ആണ് പിടിയിലായത്. വിദ്യയെ ഇയാള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിള എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം….

Read More

യുട്യൂബർ ‘തൊപ്പി’ കസ്റ്റഡിയിൽ; പൊലീസ് വാതിൽ തകർക്കുന്നതിന്റെ വിഡിയോ പങ്കുവച്ചു

വിവാദ യുട്യൂബർ കണ്ണൂർ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എറണാകുളത്തെ ഫ്‌ലാറ്റിൽനിന്ന് വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്. മുറിയുടെ വാതിൽ തകർത്താണ് പൊലീസ് ‘തൊപ്പി’യെ പിടികൂടിയത്. പൊലീസ് ഫ്‌ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും തൊപ്പി തയാറായില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാതിൽ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ‘തൊപ്പി’ സമൂഹമാധ്യമങ്ങളിൽ തത്സമയം പങ്കുവച്ചു. സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടും സമ്മതിച്ചില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് അറസ്റ്റെന്നും തൊപ്പി ആരോപിച്ചു. കട ഉദ്ഘാടന വേദിയിൽ അശ്ലീല…

Read More

നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കു മുന്നറിയിപ്പുമായി പൊലീസ്.

റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കു മുന്നറിയിപ്പുമായി പൊലീസ്. ഇങ്ങനെ മറച്ചുപിടിക്കുന്നതു കൊണ്ടു നിയമനടപടിയിൽനിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പൊലീസ് വ്യക്തമാക്കി. അപകടകരമായ ഈ പ്രവർത്തി ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കുറിപ്പ് ഇങ്ങനെ: നിരത്തുകളിലെ ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! അപകടകരമായ അഭ്യാസമാണ് നിങ്ങൾ കാണിക്കുന്നത്. പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ…

Read More

വ്യാജ സർട്ടിഫിക്കറ്റ് കേസ്; വിദ്യയുടെ ഒളിയിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടി പോലീസ്

ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ സൈബർസെല്ലിന്റെ സഹായം തേടി അഗളി പോലീസ്. കെ. വിദ്യയുടെ ഒളിയിടം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. വിഷയത്തിൽ സഹായം ആവശ്യമാണെന്ന് ശനിയാഴ്ച വൈകീട്ട് അഗളി പോലീസ് സൈബർസെല്ലിനെ അറിയിച്ചു. ബന്ധുക്കൾ വിദ്യയുമായി ബന്ധപ്പെടുകയാണെങ്കിൽ അത് മനസ്സിലാക്കുന്നതിനായാണ് സൈബർസെല്ലിന്റെ സഹായം തേടാൻ പോലീസ് ഒരുങ്ങുന്നത്. വിദ്യയുടെ ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ കണ്ടെത്താൽ പോലീസിനായിട്ടില്ല. അതേസമയം ശനിയാഴ്ച രാവിലെ അന്വേഷണ സംഘം…

Read More

ശ്രദ്ധ സതീഷിന്റെ ആത്മഹത്യ; കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ പോലീസ് നിർദ്ദേശം

രണ്ടാം വർഷ ബിരു വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടർന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ പോലീസ് നിർദ്ദേശം നൽകിയത്. കേരളാ ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ് പ്രകാരമാണിത്. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവർക്കാണ് സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഇടക്കാല ഉത്തരവിൽ ഒരു മാസത്തേക്ക് സുരക്ഷയൊരുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റിന്റെ ഹർജിയിലാണ് ഹൈക്കോടതി ഈ നടപടി. പ്രത്യേക ദൂതൻ മുഖേന ഹർജിയിൽ എതിർ…

Read More

അമല്‍ജ്യോതി കോളേജില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

അമല്‍ജ്യോതി കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ചീഫ് വിപ്പിനെ തടഞ്ഞതിനാണ് കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ചീഫ് വിപ്പിനെയും ഡി.വൈ.എസ്.പിയേയും തടഞ്ഞു എന്ന് ചൂണ്ടിക്കാട്ടി സ്വമേധയായാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തത്. എഫ്.ഐ.ആര്‍. കോടതിയില്‍ സമര്‍പ്പിച്ചതായാണ് വിവരം. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കെതിരെ അവരുടെ ഭാവിയെ ബാധിക്കുന്ന യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകില്ല എന്ന് കഴിഞ്ഞ ദിവസം കോട്ടയം എസ്.പി ഉറപ്പുനല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്ത നടപടി പരിശോധിക്കുമെന്നും അതിനു ശേഷം വേണ്ട…

Read More

ഐപിഎസ് തലപ്പത്ത് അഴിച്ചു പണി; എപി ഷൗക്കത്ത് അലി ക്രൈംബ്രാഞ്ച് എസ്.പി., എഐജി ഹരിശങ്കറിന് സൈബർ ഓപ്പറേഷൻ ചുമതല

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പോലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിനെ മാറ്റി പകരം പാലക്കാട്‌ എസ്പി ആർ വിശ്വനാഥിനെ നിയമിച്ചു. സൈബർ ഓപ്പറേഷൻസ് എസ്പി ആയാണ് ഹരിശങ്കറിനെ നിയമിച്ചത്. വയനാട് ജില്ലാ സൂപ്രണ്ട് ആർ ആനന്ദ് ആണ് പുതിയ പാലക്കാട്‌ എസ്പി. എ. പി ഷൗക്കത്ത് അലിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ച് എസ്പിയായി നിയമിച്ചു. പതംസിംഗ് ആണ് പുതിയ വയനാട് എസ്പി. ഇദ്ദേഹത്തിന് പകരം ഇന്ത്യൻ റിസേർവ് ബറ്റാലിയൻ കമാൻഡന്റിന്റെ ചുമതല പി…

Read More

വൈദികർക്കെതിരെ ഇറക്കിയ പ്രമേയം പിൻവലിച്ച് മാപ്പ് പറയണം; കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനെതിരെ ലത്തീൻ കത്തോലിക്കാ അസോസിയേഷൻ

വിഴിഞ്ഞം സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ അസോസിയേഷൻ അതൃപ്തി രേഖപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥർക്ക് നേരേ ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്ന് അങ്കമാലിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ അസോസിയേഷൻ വിമർശിച്ചു. എന്നാൽ  തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ലത്തീൻ കത്തോലിക്കാ അസോസിയേഷൻ വൈദികർക്കെതിരെ ഇറക്കിയ പ്രമേയം പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം ഒരു പ്രമേയം ഇറക്കുന്നത് പൊലീസ് അസോസിയേഷൻറെ നടപടികളിൽ ഇത് ആദ്യമായാണ്.  വിശ്വാസം…

Read More

സിദ്ധിഖിന്റെ കൊലപാതകം: ഹണി ട്രാപ് സ്ഥിരീകരിച്ചു, ഫർഹാനയെ മുൻപേ പരിചയം

തിരൂർ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. സംഭവം മുൻപു സംശയിച്ചിരുന്നതുപോലെ ഹണിട്രാപ്പിന്റെ ഭാഗമാണെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് വെളിപ്പെടുത്തി. സിദ്ദിഖിനെ നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത് ഫർഹാന പറഞ്ഞിട്ടാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. സിദ്ദിഖിന്റെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷിബിലി വഴിയല്ല ഫർഹാനയെ സിദ്ദിഖ് പരിചയപ്പെട്ടതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഷിബിലിയെ…

Read More