വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമം; ബുദ്ധ സന്യാസി പിടിയിൽ

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കൊച്ചിയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബുദ്ധ സന്യാസി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ അബൂർ ബർവയാണ് എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഒരു വർഷം മുമ്പ് അനധികൃതമായി കർണാടകയിലെത്തിയ ഇയാൾ അവിടെ ഒരു ആശ്രമത്തിൽ തങ്ങുകയായിരുന്നു. ഇവിടെ വച്ചാണ് കർണാടകയിലുള്ള അബൂർ ബോറോയ് എന്നയാളുടെ വിലാസത്തിൽ വ്യാജ പാസ്പോർട്ട് തരപ്പെടുത്തിയത്. എമിഗ്രേഷന്‍ അധികൃതർക്ക് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പാസ്പോർട്ടാണെന്നത് വ്യക്തമായത്. അബൂർ ബർവയെ എമിഗ്രേഷൻ വിഭാഗം ജില്ലാ…

Read More

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനും ബന്ധുവും അറസ്റ്റിൽ

മലപ്പുറം ജില്ലയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സഹോദനേയും ബന്ധുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 24 വയസുകാരനായ സ്വന്തം സഹോദരനും ബന്ധുവും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി, പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചുമാസം ​ഗർഭിണിയാണ്…

Read More

ആനയുടെ ജഡത്തിൽ ഒരു കൊമ്പില്ല; അന്വേഷണം തുടങ്ങി വനം വകുപ്പ്

തൃശൂർ ചേലക്കരയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡത്തിൽ ഒരു കൊമ്പില്ല. മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത ആനയുടെ അസ്ഥികൂടത്തിൽ ഒരു കൊമ്പ് മാത്രമാണ് കിട്ടിയത്. ഒരു കൊമ്പ് മുറിച്ചെടുത്തതാണെന്നും കുഴിച്ചിട്ടാലും ദ്രവിക്കാത്തതാണ് ആനക്കൊമ്പെന്നും വെറ്ററിനറി സർജൻ വ്യക്തമാക്കി. ആനയുടെ ജഡം കണ്ടെത്തിയ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ മണിയഞ്ചിറ റോയ് ഒളിവിലാണ്. ഇയാൾക്കായി വനംവകുപ്പും പൊലീസും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ആനയുടെ ജഡം കുഴിച്ചുമൂടിയെന്ന് വനം- വന്യജീവി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്ഥലത്ത് ജെസിബി എത്തിച്ച്…

Read More

ബാംഗ്ലൂർ ഇരട്ടക്കൊലക്കേസിൽ വഴിത്തിരിവ്; ക്വട്ടേഷൻ നൽകിയ കമ്പനി മേധാവി അറസ്റ്റിൽ

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ മലയാളി സിഇഒയെയും എം.ഡിയേയും ‌‌‌വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഹെബ്ബാളിൽ പ്രവർത്തിക്കുന്ന ജിനെറ്റ് എന്ന ഐ.എസ്.പി എന്ന കമ്പനി മേധാവി അരുൺ കുമാർ ആസാദാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയാണ് അരുണിനെ പൊലീസ് പിടികൂടിയത്. ബിസിനസ് സംബന്ധിച്ചുള്ള വൈരാഗ്യത്തെ തുടർന്ന് ക്വട്ടേഷൻ നൽകിയതെന്നാണ് അരുൺ പൊലീസിന് നൽകിയ മൊഴി. കോട്ടയം പനച്ചിക്കാട് സ്വദേശിയാണ് കൊല്ലപ്പെട്ട എയറോണിക്സ് മീഡിയ സിഇഒ…

Read More

വ്യാജ രേഖ കേസ്; വിദ്യ സമർപ്പിച്ച രേഖയുടെ പ്രിന്റ് കണ്ടെടുത്തു

എസ്.എഫ്.ഐ യുടെ മുൻ നേതാവായിരുന്ന കെ. വിദ്യ സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ രേഖയുടെ പ്രിന്റ് പൊലീസ് കണ്ടെത്തി. എറണാകുളം പാലാരിവട്ടത്തുള്ള ഇന്റർ നെറ്റ് കഫേയിൽ നിന്നാണ് വ്യാജ രേഖയുടെ പ്രിന്റ് കണ്ടെത്തിയത്. വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കഫേയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഈ ഇന്റർ നെറ്റ് കഫേ ഒരു വർഷം മുൻപ് പൂട്ടി പോയിരുന്നു. ഉടമയെ വിളിച്ച് വരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. എന്നാൽ ഇയാൾക്ക് വിദ്യയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെയാണ് സർട്ടിഫിക്കേറ്റ് ഈ…

Read More

അയൽവാസിയുടെ വീടിന്റെ ശുചിമുറിയിൽ യുവതി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട് നാദാപുരം തൂണേരി കോടഞ്ചേരിയിലാണ് സംഭവം. വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി സ്വദേശി സുബിയുടെ ഭാര്യയുമായ അശ്വതിയെ രാവിലെ മുതൽ കാണാതായിരുന്നു. ഇതേ തുടർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഭർതൃവീടിന് സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ അധ്യാപകൻ വീടിന്റെ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് സംശയം തോന്നി ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു…

Read More

പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ആദ്യ റൗണ്ടിൽ വൻ കുതിപ്പുമായി തൃണമൂൽ കോൺഗ്രസ്, അടിതെറ്റി വീണ് ബിജെപി

പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ തൃണമൂൽ കോൺഗ്രസ് വലിയ ലീഡ് നേടി മുന്നേറുന്നു എന്നാണ് റിപ്പോർട്ടുകൾ . 136 പഞ്ചായത്ത് സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്ത് സീറ്റുകളിലും 445 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമാണ് തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 21 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മാത്രമാണ് ലീഡ് . എന്നാൽ ഇടത് സഖ്യത്തിന് ഈ തെരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ പരമ്പര…

Read More

കോട്ടയം തിരുവാർപ്പിൽ ബസ്സുടമയ്ക്ക് നേരെയുണ്ടായ അക്രമം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കോട്ടയം ജില്ലാ പോലീസ് മേധാവിയും, സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹൈക്കോടതിയുടെ മുന്നിൽ ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. എത്ര പോലീസുകാർ അപ്പോൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പോലീസ് സംരക്ഷണം നിലനിൽക്കെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ബസ് ഉടമയ്ക്ക് നേരെ അക്രമം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. കോടതിക്ക് മുന്നിലും ലേബർ ഓഫിസറിന് മുന്നിലും തോറ്റാൽ എല്ലാ ട്രേഡ് യുണിയനുകളും ഈ രീതിയിലാണ് പെരുമാറുക. അത് അറിയുന്നത് കൊണ്ടാണ് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി….

Read More

കൊച്ചിയില്‍ കുടുംബശ്രീയുടെ പേരില്‍ തട്ടിപ്പ്; 2 സ്ത്രീകള്‍ അറസ്റ്റില്‍

കൊച്ചിയില്‍ കുടുംബശ്രീയുടെ പേരില്‍ നടത്തിയ തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമാക്കി പോലീസ്. നിലവിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. രണ്ട് സ്ത്രീകളാണ് അയല്‍ കൂട്ടങ്ങളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി വായ്പ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ഇതുവരെ പോലീസിന്‍റെ പിടിയിലായിട്ടുള്ളത്. പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവര്‍ ഇപ്പോള്‍ റിമാന്‍റില്‍ ജയിലിലാണ്. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതോടെ തന്നെ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കുടുംബശ്രീയിലെ നിഷ…

Read More

ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷൺ ശരൺ സിങിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ബി ജെ പി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനോട് ഹാജരാകാൻ ഡൽഹി റോസ് അവന്യൂ കോടതി നിർദ്ദേശിച്ചു. ജൂലായ് 18-ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി തെളിവുകൾ ബ്രിജ്ഭൂഷണെതിരായി കണ്ടെത്തിയതായാണ് കോടതി വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ തുടരുന്നതിനിടെയാണിത്. ബ്രിജ്ഭൂഷണെതിരെ കഴിഞ്ഞ ജൂൺ 15-നാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനു പുറമെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയായാക്കി എന്ന ആരോപണത്തിൽ…

Read More