എറണാകുളം കാലടിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എറണാകുളം കാലടിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കാലടി പോലീസ് സ്‌റ്റേഷനിലെ എസ് ഐ സതീഷ്, സിവിൽ പോലീസ് ഓഫീസർ ബേസിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലാക്കിയ കെ എസ് യു പ്രവർത്തകരെ റോജി എം ജോൺ എം എൽ എയുടെ നേതൃത്വത്തിൽ മോചിപ്പിച്ചിരുന്നു. ഈ സംഭവത്തിലുണ്ടായ വീഴ്ച്ചയിലാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലിരിക്കെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ചാലക്കുടി എംഎൽഎ സനീഷ്…

Read More

കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; രണ്ട് പേർ കസ്റ്റഡിയിൽ

കേന്ദ്ര ജല, ഭക്ഷ്യ സംസ്‌കരണ, വ്യവസായ വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെ വീഡിയോ കോൾ വിളിച്ച് ബ്ലാക് മെയിൽ ചെയ്യുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിൽ നിന്നാണ് പ്രതികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ കോൾ വരുമ്പോൾ മറുവശത്ത് നഗ്ന വീഡിയോ ഉൾപെടുത്തി ഭീഷണിപ്പെടുത്താനാണ് ശ്രമം നടന്നത്. സംഭവത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിലാണ് ദില്ലി പൊലീസ് നടപടി. മറ്റൊരു ബിജെപി എംപി ജി.എം സിദ്ദേശ്വരയ്ക്കും സമാനമായ…

Read More

കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; രണ്ട് പേർ കസ്റ്റഡിയിൽ

കേന്ദ്ര ജല, ഭക്ഷ്യ സംസ്‌കരണ, വ്യവസായ വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെ വീഡിയോ കോൾ വിളിച്ച് ബ്ലാക് മെയിൽ ചെയ്യുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിൽ നിന്നാണ് പ്രതികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ കോൾ വരുമ്പോൾ മറുവശത്ത് നഗ്ന വീഡിയോ ഉൾപെടുത്തി ഭീഷണിപ്പെടുത്താനാണ് ശ്രമം നടന്നത്. സംഭവത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിലാണ് ദില്ലി പൊലീസ് നടപടി. മറ്റൊരു ബിജെപി എംപി ജി.എം സിദ്ദേശ്വരയ്ക്കും സമാനമായ…

Read More

പണം ഇടപാടിനെ ചൊല്ലി തർക്കം; യുവാവിന്റെ കൈപ്പത്തി വെട്ടി മാറ്റി, പ്രതി പിടിയിൽ

അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിൽ മരപ്പണിക്കാരനാണ് വിജയരാജ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. അടിമാലി പൊളിഞ്ഞപാലം ജങ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ബിജുവിന്റെ ആക്രമണത്തിൽ വിജയരാജിന്റെ കൈപ്പത്തിൽ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേർത്തു. വിജയരാജ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിൽ നേരത്തെ തന്നെ…

Read More

മുട്ടിൽ മരംമുറി കേസ്; കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും, മുറിച്ച് മാറ്റിയതിൽ രാജകീയ വൃക്ഷങ്ങളും

മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വർഷങ്ങൾ ഏറെ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ അടക്കമാണ് സർക്കാർ ഉത്തരവിന്‍റെ മറവിൽ മുറിച്ചുമാറ്റിയതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. ഇതോടെ കേസിൽ കുറ്റപത്രം നൽകാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.അതേസമയം, മരങ്ങളുടെ മൂല്യം കണക്കാക്കിയുള്ള റവന്യൂ വകുപ്പിന്‍റെ റിപ്പോർട്ട് നൽകുന്നത് വൈകുകയാണ്. പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും പൊടിച്ചതുമായ മരങ്ങള്‍ ഭൂ ഉടമകള്‍ക്ക് മുറിച്ച് മാറ്റാൻ സർക്കാർ ഇറക്കിയ ഉത്തരവിന്‍റെ മറവിലായിരുന്നു വയനാട്ടിലെ വൻ മരംകൊള്ള. മുട്ടിലാണ് ആദിവാസി ഭൂമിയിൽ…

Read More

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസ്; വിനാകന്റെ ഫോൺ സ്വിച്ച് ഒഫ്, പൊലീസ് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകും

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്ന് നോട്ടീസ് നൽകും. ഏഴ് ദിവസത്തിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും നടൻ എത്താതിരുന്നതിനെ തുടർന്നാണ് പൊലീസ് നീക്കം. നോട്ടീസ് നേരിട്ട് നൽകാനാണ് ശ്രമം.  വിനായകന്റെ ഫോൺ സ്വിച്ച് ഒഫ് ആണെന്ന് പോലീസ് അറിയിച്ചു. കലാപ ആഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കഴിഞ്ഞ ദിവസം വിനായകനെതിരെ കേസെടുത്തത്….

Read More

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മോശം പരാമർശം; നടൻ വിനായകനെതിരെ പരാതി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ പരാതിയുമായി കോൺഗ്രസ് പ്രവർത്തകൻ . എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകന് എതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശം നടത്തിയത്. ”ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന്…

Read More

മദ്യലഹരിയില്‍ പോലീസുകാരനെ തെറി വിളിച്ച് സ്ത്രീകള്‍; പണി പിന്നാലെ വന്നു

മദ്യലഹരിയില്‍ പോലീസുകാരുമായി വഴക്കുണ്ടാകുന്ന സംഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സിനിമകളില്‍ കണ്ടു പരിചയിച്ച ഇത്തരം സീനുകളില്‍ യഥാര്‍ഥ ജീവിതത്തില്‍ മിക്കപ്പോഴും പുരുഷന്മാരായിരിക്കും കേന്ദ്രകഥാപാത്രങ്ങള്‍. അതേസമയം, മദ്യപിച്ചെത്തുന്ന സ്ത്രീകളും പോലീസിനു തലവേദനയായി മാറാറുണ്ട്. പലപ്പോഴും വനിതാ പോലീസിന്റെ അഭാവം ഇവരെ കസ്റ്റഡിയിലെടുക്കുന്നതില്‍ തടസമാകാറുണ്ട്. ഉത്തര്‍പ്രദേശിലെ സഹറന്‍പുരില്‍നിന്നുള്ള ഒരു സംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. മദ്യപിച്ചെത്തിയ മൂന്നു വനിതകള്‍ പോലീസുകാരനുമായി വഴക്കുണ്ടാക്കുന്നതാണു ദൃശ്യങ്ങളില്‍ അടങ്ങിയിട്ടുള്ളത്. സംഭവം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച പോലീസുകാരനെ അസഭ്യം പറയുകയും ചെയ്തു. പക്ഷേ, വനിതാ പോലീസ്…

Read More

ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ

ആലപ്പുഴ കായംകുളത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയിൽ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറു മണിക്കാണ് സംഘം ചേർന്ന് ആക്രമിച്ചത്.കഴുത്തിൽ കുത്തേറ്റ അമ്പാടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുണ്ടാ സംഘത്തലവൻ ലിജു ഉമ്മന്റെ സംഘത്തിൽ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ്…

Read More

കോട്ടയം തിരുനക്കര മൈതാനിയിൽ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാർ; കനത്ത നിയന്ത്രണം

കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിശദീകരിച്ച്  കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുദർശനതിന് ക്യു ഏർപ്പെടുത്തുമെന്നും പൊലീസ് പറയുന്നു. ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. മൈതാനിയിൽ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പൊലീസ് മേധാവി പറഞ്ഞു.  പുതുപ്പള്ളിയിൽ  20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മണി മുതല്‍ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ അറിയാം.  1. തെങ്ങണയിൽ  നിന്നും കോട്ടയം ഭാഗത്തേക്കുള്ള…

Read More