പ്രാഭാത സവാരിക്ക് ഇറങ്ങിയ വ്യവസായിയെ ബൈക്കിൽ എത്തിയ സംഘം വെടിവെച്ച് കൊന്നു ; പ്രതികൾ രക്ഷപ്പെട്ടു , അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

പ്രഭാത നടത്തത്തിന് ഇറങ്ങിയ വ്യവസായിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. ഫാർഷ് ബസാറിൽ ഇന്ന് രാവിലെയാണ് സംഭവം. കൃഷ്ണ നഗർ സ്വദേശിയും വ്യവസായിയുമായ സുനിൽ ജെയിൻ(52) ആണ് കൊല്ലപ്പെട്ടത്. യമുന സ്പോർട്സ് കോംപ്ലക്സിൽ പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കൊലപാതകം. ബൈക്കിലെത്തിയ രണ്ട് പേർ സുനിലിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏഴ് തവണ പ്രതികൾ സുനിലിന് നേരെ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. പ്രഭാത നടത്തം കഴിഞ്ഞ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വ്യവസായിയായ സുനിൽ…

Read More

ഭൃർതൃ വീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലോട് – കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 -ന് ഭർത്താവ് അഭിജിത്തിന്‍റെ വീട്ടിൽ രണ്ടാമത്തെ നിലയിലെ ബെഡ്റൂമിലെ ജനലിലാണ് കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോഴാണ് കാണുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പാലോട് പൊലീസ് കേസെടുത്തു. രണ്ട്…

Read More

പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടോ?; പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി പൊലീസ്

സ്‍പോർട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി പൊലീസ്. പലതരം വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും അവയിലെ ലിങ്കുകളും സൂക്ഷിക്കണമെന്ന് തൃശ്ശൂർ സിറ്റി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച അറിയിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. സേവനങ്ങൾക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നതാണ് എപ്പോഴും സുരക്ഷിതം. ഈ ലിങ്കിൽ ക്ലിക്ക് ചെയാൽ പാസ്‍പോർട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തും എന്നതു പോലുള്ള വാഗ്ദാനങ്ങളുമായാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ എത്തുന്നത്. എന്നാൽ ഇത്തരം സന്ദേശങ്ങളെ പൂർണമായും അവഗണിക്കണം. പാസ്പോർട്ടുമായി ബന്ധപെട്ട…

Read More

നീല ട്രോളി ബാഗ് വിവാദം; പണം എത്തിച്ചതിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണസംഘം

നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.ബാഗിൽ പണം എത്തിച്ചതിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ല. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിൽ വ്യക്തതയില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ട്രോളി ബാഗിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം കേന്ദ്രങ്ങൾ സംഭവത്തിൽ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് തിരിച്ചടിയാണ് പൊലീസ് റിപ്പോർട്ട്. പണം കൊണ്ടുവന്നതായോ കൊണ്ടുപോയതായോ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾക്ക്…

Read More

കൊടകര കുഴല്‍പ്പണക്കേസ്: തിരൂർ സതീഷിന്റെ മൊഴിയെടുത്തു

 കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണ സംഘത്തിന് മുന്നില്‍ ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് ഹാജരായി മൊഴി നല്‍കി. ബിജെപി ഓഫീസിലെത്തിച്ച പണത്തിന്റെ വിവരങ്ങളും അത് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ടെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പതിനൊന്ന് മണിയോടെ തൃശൂർ പൊലീസ് ക്ലബില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന് മുമ്പാകെയാണ് സതീശന്‍ മൊഴി നല്‍കാനെത്തിയത്. രണ്ടു മണിക്കൂറലധികം മൊഴിയെടുക്കല്‍ നീണ്ടു.   കൊടകര കവര്‍ച്ചയ്ക്ക് മുമ്പ് 9 കോടി രൂപ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചുവെന്നായിരുന്നു സതീഷ്…

Read More

കസ്റ്റഡിയിൽ എടുത്ത ആളെ മർദിക്കുന്നത് പൊലീസിൻ്റെ കൃത്യനിർവഹണത്തിൻ്റെ ഭാഗമല്ല ; കേരള ഹൈക്കോടതി

കസ്റ്റഡിയിൽ എടുത്തയാളെ മർദിക്കുന്നത് പൊലീസിന്‍റെ കൃത്യ നിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളിൽ നിയമത്തിന്റെ സംരക്ഷണം പൊലീസിന് കിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റ‍ഡ‍ി മർദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി തളളിയ സിംഗിൾ ബെഞ്ച് കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവെച്ചു. നിലമ്പൂർ എസ് ഐ സി അലവിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നത്.

Read More

സംഭൽ സംഘർഷം ; സ്ഥലത്തേക്കെത്തിയ മുസ്ലിം ലീഗ് എം.പിമാരെ തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ് , എം.പിമാർ മടങ്ങി

ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഘർഷത്തെ തുടർന്ന് സംഭലിലേക്ക് തിരിച്ച മുസ്ലിം ലീ​ഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്. ​ഗാസിയാബാദ് എത്തിയപ്പോഴാണ് എംപിമാരെ തടഞ്ഞത്. 5 എംപിമാരുള്ള 2 വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. സന്ദർശിക്കാൻ അനുമതി നൽകില്ലെന്നും മ‍ങ്ങിപ്പോകണമെന്നും പൊലീസ് അറിയിച്ചു. ഇടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ, നവാസ് ഖനി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സന്ദർശനത്തിന് പൊലീസ് അനുമതി നൽകിയില്ലെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. അവിടെ സംഘർഷം…

Read More

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; പൊലീസുകാര്‍ക്കെതിരെ നടപടി

ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്‍ ശ്രീജിത്ത് നിര്‍ദേശം നൽകി. പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പൊലീസുകാര്‍ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് നടപടി. നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയിൽ നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട്…

Read More

ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് കസ്റ്റഡിയിൽ ; സംഘർഷത്തിന് പ്രസിഡൻ്റ് പ്രേരിപ്പിച്ചെന്ന് പൊലീസ് , സംഭലിൽ വൻ പ്രതിഷേധം

ഉത്തർപ്രദേശ് സംഭൽ മസ്ജിദ് സംഘർഷത്തിൽ ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കസ്റ്റഡിയിൽ. സംഘർഷത്തിന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പ്രേരിപ്പിച്ചതായാണ് പൊലീസ് ആരോപണം. അറസ്റ്റ് രേഖപ്പെടുത്താതെയാണ് നടപടി. പ്രസിഡൻ്റിനെ കസ്റ്റഡിയിലെടുത്ത് നടപടിക്കെതിരെ സംഭലിൽ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.പുറത്തുനിന്നുള്ളവർക്ക് നവംബർ 30 വരെ വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ഇതിനിടെ സംഘർഷത്തെതുടർന്നുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. മസ്ജിദ് സ്ഥിതി ചെയ്യുന്നത് പണ്ട്…

Read More