
ഹരിയാനയിലെ സംഘർഷം; ‘സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണം’, എല്ലാവരേയും സംരക്ഷിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി
ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. എല്ലാവരെയും സംരക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ട നുഹിൽ വാർത്താസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം നുഹിൽ 700 പേരോളം വരുന്ന അക്രമകാരികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന് എഫ്ഐആർ. അവരെ ജീവനോടെ കത്തിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആക്രമണം. പൊലീസ് സ്റ്റേഷന് നേരെ ഇവർ കല്ലുകൾ വലിച്ചെറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. കല്ലേറിനു ശേഷം ആൾക്കൂട്ടം പൊലീസുകാർക്ക് നേരെ…