സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; ടൊവിനോയുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

സിനിമാ താരം ടൊവിനോ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപെടുത്തിയെന്ന് കാട്ടി ടോവിനോ തോമസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്. കമ്മീഷണര്‍ക്ക് കൊടുത്ത പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്ന് രാത്രിയോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.  അതേസമയം 2018 എന്ന വിജയ ചിത്രത്തിന്…

Read More

‘ബിഗ് സല്യൂട്ട്’; അവസരോചിതമായ ഇടപെടലിനെത്തുടർന്ന് വീട്ടമ്മയുടെ ജീവൻ രക്ഷിച്ച് പൊലീസ്

സഹായം അഭ്യർഥിച്ചു വിളിച്ച പതിനാറുകാരിയുടെ പരാതി അന്വേഷിക്കാൻ മിനിറ്റുകൾക്കുള്ളിൽ പറന്നെത്തിയ പൊലീസ് അമ്മയുടെ ജീവൻ രക്ഷിച്ചു. മകളുമായി വഴക്കിട്ട് അമിത അളവിൽ ഗുളിക കഴിച്ച് മരണത്തോടു മല്ലടിക്കുന്ന വീട്ടമ്മയെയാണ് അവസരോചിതമായ ഇടപെടലിനെത്തുടർന്ന് പൊലീസ് രക്ഷപ്പെടുത്തിയത്. പൊലീസിനു തോന്നിയ സംശയമാണ് വീട്ടമ്മയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. ഒരു രാത്രി മുഴുവൻ വിവിധ ആശുപത്രികളിലായി നെട്ടോട്ടമോടിയ പൊലീസ് പുലർച്ചെയോടെ വീട്ടമ്മ സുഖം പ്രാപിച്ചു എന്ന ഉറപ്പുവരുത്തിയാണ് ദൗത്യം അവസാനിപ്പിച്ചത്. വെള്ളി രാത്രി പത്തരയോടെയാണ് പെൺകുട്ടി സഹായം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്കു…

Read More

എറണാകുളം അങ്കമാലിയില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

എറണാകുളം അങ്കമാലിയില്‍ നിർത്തിയിട്ടിരരുന്ന കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു. രാവിലെ ഒന്‍പതുമണിയോടെയാണ് കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കാര്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോള്‍ കാറിനകത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തുകയും ഇക്കാര്യം പൊലിസിനെ അറിയിക്കുകയായിരുന്നു.പൊലിസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരണ കാരണം സംബന്ധിച്ച്‌ വിശദമായ പരിശോധന വേണമെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തില്‍…

Read More

വാട്സാപ്പിലൂടെ വിദ്വേഷ പ്രസ്താവന; തമിഴ്നാട്ടിൽ പൊലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞ പൊലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് തമിഴ്നാട് സർക്കാർ. ചെന്നൈയിലെ ഇൻസ്‌പെക്ടർ പി രാജേന്ദ്രനെതിരെയാണ് നടപടി. ഇയാൾ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിദ്വേഷ സന്ദേശം അയച്ചത്. ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു വാട്സ്അപ്പിലൂടെയുള്ള സന്ദേശം. കൂടാതെ രാമരാജ്യം എന്ന് അംഗീകരിക്കാത്തവർ ഇന്ത്യ വിടണമെന്നും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ഈ ശബ്ദരേഖ സോഷ്യൽ മീഡയകളിൽ അടക്കം വ്യപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് പൊലീസ് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുത്തത്. 

Read More

മണിപ്പൂരില്‍ കലാപം രൂക്ഷം: സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ മരിച്ചു

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ചെക്ക്ക്കോണ്‍ മേഖലയില്‍ വീടുകള്‍ തീയിട്ടു. ക്വക്തയില്‍ രാത്രിയിലും വെടിവെപ്പ് ഉണ്ടായി. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റില്‍ ആയുധങ്ങള്‍ കൊള്ളയടിക്കാൻ ശ്രമിച്ച നാല് പേര്‍ അറസ്റ്റിലായി. കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. മണിപ്പൂരിലെ കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 5 പൊലീസുകാര്‍ക്ക് കൂടി സസ്പെൻഷൻ. നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതിലെ കാലതാമസത്തിനെതിരെ സര്‍ക്കാരിനെ ബഹിഷ്ക്കരിക്കാൻ മെയ് തെയ്…

Read More

ആശുപത്രിയിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവം; ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനെ ചോദ്യം ചെയ്യുന്നു

പരുമലയിൽ ആശുപത്രിയിൽ എത്തി യുവതിയെ എയർ എമ്പാളിസത്തിലൂടെ കൊല ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അക്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനെ പൊലീസ് ചോദ്യം ചെയ്യുന്നു.പ്രതി അനുഷയുമായുള്ള വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ അടക്കം അരുണിൽ നിന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ചോദ്യം ചെയ്യലിനായി അരുൺ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. മുമ്പ് ഒരു തവണ അരുണിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. കേസിൽ നിർണയാകമാകുന്നത് ഡിജിറ്റൽ തെളിവുകളാണ്. എന്നാൽ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല….

Read More

യൂട്യൂബറെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി; നടന്‍ ബാലക്കെതിരെ പൊലീസ് കേസ്

ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന യുട്യൂബര്‍ അജു അലക്‌സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടൻ ബാലയ്ക്ക് എതിരെ നടപടി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. സംഭവത്തില്‍ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയുമാണ് തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. വീടിന് അകത്ത് അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം.തന്നെക്കുറിച്ചും മറ്റ് നിരവധി പേരെ കുറിച്ചും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനാണ് അജുവിന്റെ ഫ്‌ളാറ്റിലെത്തിയതെന്നാണ് നടൻ…

Read More

‘സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്ധമില്ല, വിധവയുടെ സാന്നിധ്യം അശുഭമല്ല’; കോടതി

വിധവയുടെ ക്ഷേത്രപ്രവേശനം തടഞ്ഞ നടപടിയിൽ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സ്ത്രീ എന്ന നിലയിൽതന്നെ ഏതൊരാൾക്കും വ്യക്തിത്വവും അന്തസ്സും ഉണ്ടെന്നും, വിവാഹവുമായി അതിനു ബന്ധം ഇല്ലെന്നും ജസ്റ്റിസ്  എൻ. ആനന്ദ്വെങ്കിടെഷ് വ്യക്തമാക്കി. ഇറോഡ് ജില്ലയിലെ പെരിയകറുപ്പൻ ക്ഷേത്രത്തിലെ പൂജാരിയുടെ മരണത്തിന് ശേഷം, ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഭാര്യയെ വിലക്കിയ കേസിലാണ് കോടതിയുടെ വിമർശനം.  ക്ഷേത്രോത്സവത്തിൽ ഉടനീളം ഇവർ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കാനും, തടയാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. വിധവമാരുടെ സാന്നിധ്യം…

Read More

താനൂർ കസ്റ്റഡി മരണത്തിൽ നടപടി; എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

താനൂരിൽ പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ താമിർ ജിഫ്രി എന്ന യുവാവ് മരിച്ച സംഭവത്തിൽ 8 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൃഷ്ണലാൽ, മനോജ് കെ താനൂർ, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ് താനൂർ, അഭിമന്യു, ബിബിൻ കൽപകഞ്ചേരി , ആൽബിൻ അഗസ്റ്റിൻ എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. താമിർ ജിഫ്രിക്ക് മർദനമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. മയക്കുമരുന്ന് കേസിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. യുവാവിന്റെ വയറ്റിൽ നിന്ന് ക്രിസ്റ്റല്‍ അടങ്ങിയ പ്ലാസ്റ്റിക്…

Read More

നിർമാണത്തിലിരിക്കുന്ന ക്ഷേത്ര വളപ്പിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്

രാജസ്ഥാനിലെ ഉദയ്പൂരിലാണ് നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ വളപ്പിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രവളപ്പിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏകലിംപുര മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ജ്യോതബാവ്ജി ക്ഷേത്രത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികൾ ക്ഷേത്രത്തിന്റെ ടെറസിലെത്തിയപ്പോഴാണ് മരത്തിൽ തൂങ്ങിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്രത്തിന് പിന്നിലെ ചേരിയിൽ താമസിക്കുന്ന പുഷ്പ എന്ന സ്ത്രീയാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇവർ…

Read More