
ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖർഗെയ്‌ക്കും എതിരെ കേസെടുത്ത് യുപി പൊലീസ്
സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയതിനാണ് ഉദയനിധിക്കെതിരെ യുപിയിലെ റാംപുർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കർണാടക മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചതിനാണ് പ്രിയങ്കിനെതിരെ കേസ്. മനുഷ്യരെ തുല്യരായി കാണാത്ത ഏതു മതവും രോഗമാണെന്നാണു പ്രിയങ്ക് പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന സംബന്ധിച്ച് വന്ന മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടി അഭിഭാഷകരായ ഹർഷ് ഗുപ്ത, രാം സിങ് ലോധി എന്നിവരാണ്…