മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ഈ മാസം 18ന് മുന്‍പ് ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്. സംഭവം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷണർ പരാതി നടക്കാവ്…

Read More

ആലപ്പുഴ നൂറനാട് മണ്ണെടുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; പൊലീസും നാട്ടുകാരും ഏറ്റുമുട്ടി

ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ മണ്ണെടുപ്പിനെ ചൊല്ലി സംഘർഷം. നാട്ടുകാരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മണ്ണെടുക്കാൻ വന്ന ലോറികൾ നാട്ടുകാർ ചേർന്ന് തടഞ്ഞു. പുലർച്ചെ നാലിന് നടന്ന സംഭവത്തിന് പിന്നാലെ രാവിലെ റോഡ് ഉപരോധ സമരം ഉള്‍പ്പെടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് സ്ഥലത്തുനിന്ന് പിന്‍വാങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി നാട്ടുകാരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്….

Read More

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്; മാനസിക പ്രശ്നമുള്ളയാളെന്ന് സംശയം

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞു. കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണ് വിളിച്ചതെന്ന് പൊലിസ് പറയുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് വിളിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി വിശദമായി ചോദ്യം ചെയ്യുകയാണ്. ​പൊഴിയൂർ പൊലിസ് ആണ് ചോദ്യം ചെയ്യുന്നത്. അതേസമയം, സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിന്റെ ചുറ്റളവിൽ നടത്തിവന്ന പരിശോധന പൂർത്തിയായി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം. പൊലിസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. പൊഴിയൂരിൽ നിന്നാണ്…

Read More

തിരുവനന്തപുരം മാനവീയം വീഥിയിൽ നൈറ്റ് ലൈഫിന് നിയന്ത്രണം; തീരുമാനം തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ

തിരുവനന്തപുരം മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്. മാനവീയത്തിൽ സ്റ്റേജ് പരിപാടിയും ഉച്ച ഭാഷണിയും പൂര്‍ണമായി ഒഴിവാക്കണമെന്നാണ് നിർദേശം. രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിർദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ തീരുമാനം. കേരളീയം കഴിഞ്ഞതിനാൽ മാനവീയം വീഥിയില്‍ തിരക്ക് കുറയുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഒരാൾക്ക് ഉച്ച ഭാഷിണിക്ക് അനുമതി നൽകിയാൽ മറ്റുള്ളവർക്ക് ഒരു തടസ്സമായി മാറുന്നു. ഇത് സംഘർഷത്തിന്…

Read More

തിരുവനന്തപുരത്ത് കെ എസ് യു-പൊലീസ് സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്ക്; നാളെ വിദ്യഭ്യാസ ബന്ദ്

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ രാജിയാവശ്യവുമായി കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് തലസ്ഥാനത്ത് സംഘർഷത്തിലേക്ക് നയിച്ചത്. ബാരിക്കേട് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ, പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശി. ഇതോടെ, പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളിയായി. ലാത്തി ചാർജിൽ വനിതാ പ്രവ‍‍ർ‍ത്തക‍ര്‍ അടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു. മൂന്ന് കെ എസ് യു നേതാക്കളെ…

Read More

പാലാ പൊലീസ് മർദ്ദനം: മര്‍ദ്ദനത്തില്‍ നട്ടെല്ല് പൊട്ടിയതായി പരാതി

പോലീസ് മര്‍ദ്ദനത്തില്‍ 17കാരൻ പെരുമ്പാവൂര്‍ സ്വദേശി പാര്‍ഥിപിന് നട്ടെല്ലിന് പൊട്ടലേറ്റതായി പരാതി.സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കൾ. പാലാ സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പാര്‍ഥിപ് പറയുന്നത്. വിഷയം പുറത്ത് പറഞ്ഞാല്‍ മറ്റ് കേസുകളിൽ കുടുക്കുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും ചികിത്സയിലുള്ള പാര്‍ഥിപ് ആരോപിച്ചു. ഞായറാഴ്ചയാണ് സംഭവം. പോലീസ് കൈ കാണിച്ചപ്പോള്‍ വണ്ടി നിര്‍ത്തിയില്ലെന്ന് പറഞ്ഞാണ് അവര്‍ തന്നെ പിന്തുടര്‍ന്ന് പിടികൂടിയതെന്നും കൈയിലുള്ള സാധനം എവിടെയെന്നും ചോദിച്ച് സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പാര്‍ഥിപ് പറയുന്നത്‌ ‘ഞാനെന്റെ കൂട്ടുകാരനെ വിളിക്കാന്‍ പോയതായിരുന്നു. പാലാ…

Read More

മണിപ്പൂരിൽ പൊലീസുകാരനെ വെടിവച്ചുകൊന്നു

മണിപ്പൂരിൽ പൊലീസുകാരനെ വെടിവച്ചുകൊന്നു. മൊറേയിലാണ് സംഭവം. ചിങ് തം ആനന്ദ് എന്ന പൊലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരം.  ഇന്ന് രാവിലെ 9.30 ന് മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മൊറേയിലാണ് സംഭവമുണ്ടായത്. മോറെ സബ് ഡിവിഷണൽ പൊലീസ് ഓഫീസറാണ് (എസ് ഡി പി ഒ) ചിങ് തം ആനന്ദ്. അതിർത്തി പട്ടണത്തിൽ പുതുതായി നിർമ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. പൊലീസ് ഓഫീസറുടെ വയറ്റിലൂടെ വെടിയുണ്ട തുളച്ച് കയറുകയായിരുന്നു.  പരിക്കേറ്റ എസ്…

Read More

കളമശേരി ബോംബ് സ്ഫോടനം; ചില മാധ്യമങ്ങളും പൊലീസും ഒരു സമുദായത്തിന്റെ മേൽ കെട്ടിവെക്കാൻ ശ്രമിച്ചു

കളമശ്ശേരി സ്‌ഫോടനം കേരളാ പൊലീസും ചില മാധ്യമങ്ങളും ചേർന്ന് ഒരു സമുദായത്തിന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചെന്ന് മുസ്‌ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. അത് മഹാപാതകമാണെന്നും അത്തരം കാര്യങ്ങളിൽ നിന്ന് മാധ്യമങ്ങൾ മാറിനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങൾക്കിടയിൽ അപസ്വരമുണ്ടാകുന്നത് തടയാൻ ബാധ്യസ്ഥനായ കേന്ദ്രമന്ത്രി ഒരു സംശയവുമില്ലാതെ ഒരു സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്നും കാള പെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നത് ഇന്ത്യയുടെ ദൗർഭാഗ്യമാണെന്നും അദ്ദേഹം വിമർശിച്ചു. അദ്ദേഹമിരിക്കുന്ന സ്ഥാനത്തോട് പ്രതിബദ്ധത കാണിക്കേണ്ടിയിരുന്നുവെന്നും കുറ്റവാളികൾ ഏത് സമുദായമായാലും ജാതിയായാലും…

Read More

കളമശേരി സ്‌ഫോടനം: വിദ്വേഷ പ്രചാരണത്തിന് റിവ ഫിലിപ്പ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിനെതിരെ കേസ്

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിൽ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. എസ്ഡിപിഐ ജില്ലാ നേതൃത്വം കോഴഞ്ചേരി സ്വദേശിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. റിവ തോലൂർ ഫിലിപ്പ് എന്നു പേരുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നാണു എസ്ഡിപിഐയാണു കളമശേരി ബോംബ് സ്‌ഫോടനത്തിനു പിന്നിലെന്ന തരത്തിലുള്ള കമന്റുകൾ പോസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്…

Read More

‘ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്ക്’; പൊലീസ്

കളമശ്ശേരി സ്ഫോടനത്തിനായി ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റക്കെന്ന് പൊലീസ്. ഇതിന് മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് പറയുന്നു. കളമശ്ശേരിയിലെ എആർ ക്യാംപിൽ മാർട്ടിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഐഇഡി ഉണ്ടാക്കിയത് പ്ലാസ്റ്റിക് കവറിലാണ്. പെട്രോൾ, പടക്കം, ബാറ്ററി എന്നിവയാണ് ഉപയോഗിച്ചത്.  ട്രിഗർ ചെയ്യാൻ റിമോട്ട് കൺട്രോൾ ഉപയോഗിച്ചു. ബോംബ് നിർമിച്ചത് തലേ ദിവസം കൊച്ചിയിലെ വീട്ടിലാണ്. ഫോർമാനായ ഡൊമിനികിന് സാങ്കേതിക അറിവുണ്ട്. കൂടുതൽ വിവരങ്ങൾ യൂടൂബിൽ…

Read More