സംശയം തോന്നിയതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു; പൊലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ച് യുവാവ്

മലപ്പുറം ജില്ലയിലെ തിരൂരിൽ സംശയാസ്പദമായി നിർത്തിയിട്ടത് കണ്ട കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതിന് യുവാവ് എസ്.ഐയുടെ കയ്യിൽ കടിച്ച് മുറിവേൽപ്പിച്ചു. എസ്ഐയെ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലം കുട്ടമ്മാക്കൽ കുയിപ്പയിൽ അജയൻ (45) ആണ് അറസ്റ്റിലായത്. തിരൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയായ ഉദയരാജിന്റെ കയ്യിലാണ് ഇയാൾ കടിച്ചു മുറിവേൽപിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ തൃപ്രങ്ങോട് ബീരാഞ്ചിറയിലായിരുന്നു സംഭവം. എസ്ഐ ഉദയരാജും സംഘവും പട്രോളിങ്ങിനിടെയാണ് പുലർച്ചയോടെ ബീരാഞ്ചിറയിൽ എത്തിയത്. ഇവിടെ ഒരു കാർ സംശയാസ്പദമായി നിർത്തിയിട്ടിരിക്കുന്നത്…

Read More

‘അയോധ്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് എന്റെ പ്രസ്താവനയല്ല’, ഡിജിപിക്ക് പരാതി നൽകി സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിൽ ഡി.ജി.പിക്ക് പരാതി നൽകി. നമോ എ​ഗെയ്ൻ മോദിജി (Namo again Modhiji) എന്ന ഫേസ്ബുക്ക് ഐ.ഡിക്ക് എതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നൽകിയത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട്, ‘യഥാർഥ രാമൻ സുന്നത് ചെയ്തിരുന്നു. അഞ്ചു നേരവും നിസ്‌കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമൻ’ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എന്ന രീതിയിലായിരുന്നു പ്രചരണം. വി.ഡി സതീശന്റെ ചിത്രം വച്ചായിരുന്നു വ്യാജ പ്രചരണം. ഇത് വിവിധ സംഘ്പരിവാർ…

Read More

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്ത യുവാവിനെതിരായ കേസ് റദ്ദാക്കി

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്ത യുവാവിനെതിരായ കേസ് മദ്രാസ് ഹൈകോടതി റദ്ദാക്കി. ചെന്നൈ ​പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈകോടതിയുടെ ഉത്തരവ്. ആമ്പത്തൂർ പോലീസ് യുവാവിന്റെ ഫോണും പിടിച്ചെടുത്തിരുന്നു. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷി​ന്റെയാണ് ഉത്തരവ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് പോക്സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യമായി കാണാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ആനന്ജ് വെങ്കിടേഷിന്റെ ഉത്തരവ്. അതേസമയം അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് പോക്സോ വകുപ്പിന് കീഴിലുള്ള കുറ്റകൃത്യമാണെന്ന് ജസ്റ്റിസ് ആനന്ജ് വെങ്കിടേഷിന്റെ…

Read More

‘രാഹുലിന് ജാമ്യം നിഷേധിക്കാൻ മെഡിക്കൽ റിപ്പോർട്ട് അട്ടിമറിച്ചു, ന്യൂറോ രോഗത്തിന് ബിപി പരിശോധിച്ചാൽ മതിയോ?’; വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജം എന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനെതിരെ പ്രതിപക്ഷ നേതാവ് വിഡിസതീശൻ രംഗത്ത്. രാഹുലിൻറെ ആരോഗ്യം മോശം ആയിരുന്നു. പ്രമുഖ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൂടുതൽ ചികില്‌സയ്ക്ക് ബംഗളൂരുവിലേക്ക് 15 ന് കൊണ്ട് പോകാൻ ഇരുന്നതാണ്. ന്യൂറോ രോഗത്തിന് ബിപി പരിശോധിച്ചാൽ മതിയോ?. ജനറൽ ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രണ്ടാമത്തെ മെഡിക്കൽ പരിശോധന അട്ടിമറിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തു. ആശുപത്രിയിലെ ഡോകടർ, പോലീസ് എല്ലാവരും…

Read More

13 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും പിഴയും

പാലക്കാട് 13 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും പിഴയും. പാലക്കാട് അ​ഗളി കോട്ടത്തറ സ്വദേശി ​40 വയസുളള ഗണേശൻ ആണ് ശിക്ഷിക്കപ്പെട്ടത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറി 13 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച് ​ഗർഭിണിയാക്കുകയായിരുന്നു.

Read More

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകയും സി ഇ ഒ യുമായ സുചേന സേത് എന്ന 39-കാരിയാണ് അറസ്റ്റിലായത്. ഗോവയിലെ അപാര്‍ട്‌മെന്റില്‍ വെച്ചാണ് ഇവർ മകനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഗോവയില്‍ നിന്ന് ടാക്‌സിയില്‍ കര്‍ണാടകയിലേക്ക് തിരിച്ച യുവതി വഴിമധ്യേ പോലീസിന്റെ പിടിയിലാകുകയായിരുന്നു. ഗോവയിലെ അപാര്‍ട്‌മെന്റില്‍ നിന്ന്ന്ന ഇന്നലെ പുലര്‍ച്ചെയാണ് യുവതി കർണാടകയിലേക്ക് തിരിച്ചത്. യുവതിയും മകനും താമസിച്ച മുറി വൃത്തിയാക്കുന്നതിനിടെ അപാര്‍ട്‌മെന്റ് ജീവനക്കാരിലൊരാള്‍…

Read More

മമതക്കെതിരായ പരാമർശം; അമിത് മാളവ്യക്കെതിരെ പരാതി

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ ബംഗാൾ പൊലീസിൽ  പരാതി. മമതക്കെതിരായ പരാമർശത്തിൽ ടിഎംസി നേതാവ് ചന്ദ്രിമ ഭട്ടാചാര്യയാണ് പരാതി നൽകിയത്. റേഷൻ അഴിമതി കേസിൽ ഷാജഹാൻ ഷെയ്ഖിന് രക്ഷപ്പെടാൻ കഴിഞ്ഞത് മമതയുടെ അനുഗ്രഹം ഉള്ളത് കൊണ്ടാണെന്നായിരുന്നു അമിത് മാളവ്യയുടെ ആരോപണം.  അതേസമയം നിലവിലെ സാഹചര്യം മുൻനിർത്തി ഗവർണർ സി.വി.ആനന്ദ്‌ബോസ് ബംഗാൾ സർക്കാരിനോട് ഇന്നലെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഷാജഹാൻ ഷെയ്ക്കിനെ അറസ്റ്റ് ചെയ്യാത്തത് , റേഷൻ അഴിമതി, ഇഡി ഉദ്യോഗസ്ഥർക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളിലാണ് ഗവർണർ…

Read More

വണ്ടിപ്പെരിയാറിൽ ഇരയുടെ അച്ഛനുനേരെയുള്ള ആക്രമണം; ഉദ്ദേശ്യം കൊലപാതകമെന്ന് എഫ്‌ഐആർ

വണ്ടിപ്പെരിയാറിൽ ഇരയുടെ അച്ഛനെതിരായ ആക്രമത്തിൽ പ്രതി പാൽരാജിന്റെ ലക്ഷ്യം കൊലപാതകം തന്നെയായിരുന്നു എന്ന് പൊലീസ്. പ്രതി മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണ് എഫ്‌ഐആറിലുള്ളത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു. കൊലപാതകക്കേസിൽ കോടതി വിട്ടയച്ച പ്രതിയുടെ പിതൃസഹോദരൻ പാൽരാജ് ഇന്നലെയാണു പെൺകുട്ടിയുടെ പിതാവിനെ കുത്തിപ്പരുക്കേൽപിച്ചത്. ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛനും പരുക്കേറ്റിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവിനു നെഞ്ചിലും ഇരുതുടകളിലുമാണ് കുത്തേറ്റത്. ഇന്നലെ രാവിലെ 10.30 നു പശുമല ജംക്ഷനിൽവച്ചാണ് ആക്രമണമുണ്ടായത്. …

Read More

ഇന്റര്‍നെറ്റിലെ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്

പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി പൊലീസ്. പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്ത് അബദ്ധത്തില്‍ പെട്ടതിനുശേഷമാണ് തട്ടിപ്പായിരുന്നു എന്ന് പലരും മനസ്സിലാക്കുന്നതെന്നു പൊലീസ് പറയുന്നു.  ഇത്തരം തട്ടിപ്പുകളില്‍പ്പെടാതിരിക്കാനും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. അംഗീകൃത വെബ്‌സൈറ്റുകളിലെ ആധികാരികമായ പരസ്യങ്ങളെ മാത്രം ആശ്രയിക്കുക. മറ്റേതെങ്കിലും വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ തട്ടിപ്പല്ല എന്ന് ഉറപ്പുവരുത്തുന്നതിനായി യഥാര്‍ത്ഥ വെബ്‌സൈറ്റില്‍ പോയി അത് വ്യാജമല്ല എന്ന് ഉറപ്പുവരുത്തണമെന്നുമാണ് പൊലീസ് നിര്‍ദേശം.  അതേസമയം തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസ് ഹെല്‍പ്പ്…

Read More

മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികൾ പിടിയിൽ

പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയിൽ എത്തിച്ചു. അതേസമയം കൊലപാതകം നടത്തിയ സംഘത്തിൽ മൂന്ന് പേരാണുളളതെന്നാണ് വിവരം. മൂന്നാമത്തെയാൾ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നാണ് നിലവിലെ സൂചന. മോഷണത്തിനിടെയാണ് വ്യാപാരിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ പട്ടാപ്പകൽ സ്വന്തം കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ജോർജ്ജിന്‍റെ കഴുത്തിൽ കിടന്ന…

Read More