ബിഹാർ പോലീസെടാ…! മദ്യപാനക്കേസിലെ പ്രതികളെക്കൊണ്ട് കോടതിയിലേക്ക് ജീപ്പ് തള്ളിച്ച് പോലീസ്

ബിഹാർ പോലീസ് സേനയുടെ തലയിൽ മറ്റൊരു ‘പൊൻതൂവൽ’ കൂടി. സേനയെയാകെ നാണം കെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭഗൽപുരിലെ കച്ചഹാരി ചൗക്കിലാണ് സംഭവം. കോടതിയിലേക്കു കൊണ്ടുപോയ നാലു പ്രതികളെക്കൊണ്ട് ഇന്ധനം തീർന്ന പോലീസ് ജീപ്പ് തള്ളിച്ച സംഭവമാണ് പോലീസിനെ വെട്ടിലാക്കിയത്. ഉത്തരേന്ത്യയിൽ ഇതിലും വലിയ സംഭവങ്ങൾ സാധാരണമാണെന്ന് ഒരു വിഭാഗം നിസാരവത്കരിക്കപ്പെടുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ പോലീസിനെതിരേ വൻ വിമർശനങ്ങളാണ് ഉയരുന്നത്. 500 മീറ്ററിലേറെയാണു പ്രതികൾ മഹീന്ദ്ര സ്‌കോർപിയോ തള്ളിയത്. ഏറ്റവും അടുത്തുള്ള പെട്രോൾ പന്പിലേക്കാണു പ്രതികളെക്കൊണ്ടു വാഹനം…

Read More

പാലാ നഗരസഭയിലെ എയർപോഡ് മോഷണ വിവാദം; എടുത്തുചാടി കേസെടുക്കാനില്ലെന്ന് പൊലീസ്

കോട്ടയം പാലാ നഗരസഭയിലെ എയർപോഡ് മോഷണ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ പൊലീസ്. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടമാണ് മുപ്പതിനായിരം രൂപ വിലയുള്ള തന്റെ എയർപോഡ് മോഷ്ടിച്ചതെന്ന് കാണിച്ച് മാണി ഗ്രൂപ്പ് കൗൺസിലർ ജോസ് ചീരങ്കുഴി ഇന്നലെ പാലാ പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി വിശദമായി പരിശോധിച്ച ശേഷം കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് പൊലീസ് നിലപാട്. എയർപോഡ് നഷ്ടപ്പെട്ട കഴിഞ്ഞ ഒക്ടോബറിൽ തന്നെ ജോസ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും…

Read More

ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു

കിറ്റക്സ് എംഡിയും ട്വന്റി 20 പാര്‍ട്ടി ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്ന എംഎല്‍എയുടെ പരാതിയിലാണ് പൊലീസ് നടപടി. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമപ്രകാരം പുത്തന്‍കുരിശ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 21ന് കോലഞ്ചേരി കോളജ് ഗ്രൗണ്ടില്‍ നടന്ന പൂതൃക്ക പഞ്ചായത്ത് മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പേരെടുത്ത് പറയാതെ എംഎല്‍എയെ ആക്ഷേപിച്ചെന്നാണ് പരാതി. സാബു എം ജേക്കബിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍ നടപടികളിലേയ്ക്ക്…

Read More

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് അന്വേഷിച്ച പൊലീസുകാര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് പൊലീസ് മേധാവി

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷണസംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. മുൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും നിലവിൽ വി ഐ പി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ…

Read More

ഉത്തരാഖണ്ഡിൽ പുരോഹിതനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ഖാത്തിമയ്ക്ക് സമീപമുള്ള ബാബ ഭരമൽ ക്ഷേത്രത്തിൽ പുരോഹിതനെയും സന്നദ്ധപ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ള പവൻ, ക്ഷേത്രത്തിലെ മുൻ സേവദാർ കാളീചരൺ, അഘോരി ബാബ രാംപാൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ നിന്നുള്ളവരാണെന്നാണ് വിവരം. ജനുവരി നാല്, അഞ്ച് തിയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാളീചരണും രാംപാലും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്ന കമ്മ്യൂണിറ്റി കിച്ചണിൽ എത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ കണ്ടെത്തി. ഭക്ഷണം…

Read More

പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. പാലക്കാട് കൂട്ട്പാതയിലാണ് സംഭവം. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകിയാണ് അമ്മ കടന്നു കളഞ്ഞത്. കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം സ്വദേശികളുടേതാണ് കുഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. അച്ഛൻ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് കു‌ഞ്ഞിനെ മറ്റൊരാൾക്ക് നൽകി അമ്മ കടന്നുകളഞ്ഞത്. എന്നാൽ ഇവരെ കണ്ടെത്താനായിട്ടില്ല. 

Read More

പത്തനംതിട്ടയിൽ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി

പത്തനംതിട്ട വലഞ്ചുഴിയിൽ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി. ഇന്നലെ രാത്രി 12.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം ആണ് മരിച്ചത്. 39 വയസായിരുന്നു. ഹാഷിമും ഭാര്യയും തമ്മിൽ വിവാഹമോചന കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിലവിലെ സൂചന. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ലഹരി സംഘങ്ങൾക്ക് എതിരായ പരിശോധന; വലയിലായത് 285 പേർ

ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 285 പേർ അറസ്റ്റിൽ. ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്ന പേരിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. റെയ്ഡിന്റെ ഭാഗമായി 1820 പേരെയാണ് പരിശോധിച്ചത്. ആകെ 281 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ‘ഓപ്പറേഷൻ ഡി ഹണ്ട്’. ഓപ്പറേഷന്റെ ഭാഗമായി 1820 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 281 കേസുകൾ രജിസ്റ്റർ ചെയ്യു. 285 പേർ അറസ്റ്റിലായി. രാജ്യാന്തര…

Read More

പാലക്കാട് ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട് കോട്ടായി ചേന്ദങ്കാട്ടിൽ ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. വീട്ടിലെ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി തൽക്ഷണം മരിച്ചു. ഭർത്താവ് വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ദുബൈ പൊലീസ്

ആ​ഗോ​ള ത​ല​ത്തി​ൽ 15 രാ​ഷ്ട്ര​ങ്ങ​ളി​ലെ നി​യ​മ നി​ർ​വ​ഹ​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​മി​ച്ച്​ ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച്​ ദു​ബൈ പൊ​ലീ​സ്. ‘ഓ​പ​റേ​ഷ​ൻ പി​റ്റ്​ സ്​​റ്റോ​പ്​’എ​ന്ന ഓ​പ​റേ​ഷ​നി​ലൂ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​ക​ളെ ഇതിനകം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 1.6 കോ​ടി ദി​ർ​ഹം നി​കു​തി വെ​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ ഏറ്റവു​മൊടുവിൽ പി​ടി​കൂ​ടി​യ​ത്. ​ജ​പ്പാ​നി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ൽ വ​ന്നി​റ​ങ്ങി​യ ഇ​യാ​ളെ ത​ന്ത്ര​പ​ര​മാ​യി അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. നി​കു​തി വെട്ടിപ്പ്​ ന​ട​ത്തു​ന്ന വ​ൻ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. സ്​​പെ​യി​ൻ, റു​മേ​നി​യ, എ​സ്തോ​ണി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​മ്പ​നി​ക​ൾ…

Read More