വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ തിരിച്ച് വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായി; തെളിവുണ്ടെന്ന് പൊലീസ്

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ത്തു. ഇതിനുള്ള തെളിവുകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. 120ബി വകുപ്പ് കൂടിയാണ് ഇതോട് കൂടി ചേര്‍ക്കപ്പെടുന്നത്. ഈ വകുപ്പ് ചുമത്താത്തതില്‍ നേരത്തെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. മർദ്ദനം, തടഞ്ഞു വെക്കൽ, ആത്മഹത്യാ പ്രേരണ, റാഗിംഗ് തുടങ്ങിയ കുറ്റങ്ങളായിരുന്നു ആദ്യഘട്ടത്തിൽ ചുമത്തിയിരുന്നത്. ഇതിനൊപ്പം ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ക്കണമെന്നതായിരുന്നു ഉയര്‍ന്നിരുന്ന ആവശ്യം. വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ തിരിച്ചുവിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് പൊലീസ് അറിയിക്കുന്നത്. ശേഷം നടന്ന…

Read More

ഓൺലൈൻ സൈബർ തട്ടിപ്പിനെതിരെ ജാഗ്രത നിർദ്ദേശവുമായി കേരള പൊലീസ്

സൈബർ ബോധവൽക്കരണത്തിനായി ഹ്രസ്വചിത്രവുമായി കേരള പൊലീസ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ ഓൺലൈൻ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ കഴിയൂവെന്നും സൈബർ തട്ടിപ്പിൽ പെട്ടുപോയാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെട്ടാൽ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ സാധ്യത ഏറെയാണ് എന്നും കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. 2 മിനിറ്റും 16 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ മമ്മൂട്ടിയും മുന്നറിയിപ്പ് സന്ദേശം നൽകുന്നുണ്ട്. അൻഷാദ് കരുവഞ്ചാൽ ആണ് സംവിധാനം.രാജേഷ് രത്നാസ് ആണ് ഛായാഗ്രഹണം…

Read More

കോതമംഗലത്ത് സമരപ്പന്തൽ തകർത്തു, മൃതദേഹം പിടിച്ചെടുത്ത് പൊലീസ്; സർക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് കുഴൽനാടൻ

കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസർ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എന്നാൽ കളക്ടറുമായി വിഷയം ചർച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ കോൺഗ്രസ് വിമർശിച്ചു. സർക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കുറ്റപ്പെടുത്തി. കോതമംഗലത്ത് റോഡിൽ മൃതദേഹം വച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. മന്ത്രി…

Read More

അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജെഎഫ്എംസി – 4 കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ മാസം 27ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പിശക് കാരണം കുറ്റപത്രം തിരിച്ചയക്കുകയായിരുന്നു. പിന്നീട് പിശകുകൾ തിരുത്തി ഇന്ന് വീണ്ടും സമർപ്പിച്ചു. 180 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. യുവതിക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സുരേഷ് ഗോപി പെരുമാറിയെന്ന് കുറ്റപത്രത്തിൽ…

Read More

ബെംഗളൂരു കഫേയിലെ സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും

ബെംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനത്തിൽ എൻഐഎയും ഐബിയും അന്വേഷണം നടത്തും. ടിഫിൻ ക്യാരിയറിലാണ് സ്ഫോടക വസ്തു ഉണ്ടായിരുന്നത്. ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമ്മിച്ച ബോംബ് ഡീസൽ ഉപയോഗിച്ചാണോ പ്രവർത്തിപ്പിച്ചത് എന്ന് എഫ്എസ്എൽ റിപ്പോർട്ട് വന്ന ശേഷമേ വ്യക്തമാവുകയുള്ളു. ഉച്ചയ്ക്ക് ഒരു മണിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ യോഗ ശേഷം കർണാടക മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബെംഗളൂരു കഫേയിലെ സ്ഫോടനവും 2022ലെ മംഗളൂരു സ്ഫോടനവും തമ്മിലെ സമാനതകളും പോലീസ് പരിശോധിക്കുന്നുണ്ട്….

Read More

‌വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ നടപടി കടുപ്പിച്ച് പോലീസ്. 4 പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. കൂടാതെ കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനോ പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് ഇവർക്കെതിരെ നടപടി….

Read More

എസ്ഐ ലിസ്റ്റിൽ അട്ടിമറി: പിഎസ്‌സി ഷോർട്‌ലിസ്റ്റ് പിൻവലിച്ചു

പൊലീസ് എസ്ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുകപോലും ചെയ്യാത്തവരെയും തോറ്റവരെയും ഉൾപ്പെടുത്തി പിഎസ്‌സിയുടെ ഷോർട്‌ലിസ്റ്റ്. ഫെബ്രുവരി 26,27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉദ്യോഗാർഥികൾ സംശയമുന്നയിച്ചതിനു പിന്നാലെ 28ന് ലിസ്റ്റ് പിൻവലിച്ചു. സബ് ഇൻസ്പെക്ടർ (ഓപ്പൺ / മിനിസ്റ്റീരിയൽ / കോൺസ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പൺ / കോൺസ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കായി നിയമനത്തിനുള്ള പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകൾ ജയിച്ചവർക്കായാണു കായികക്ഷമതാപരീക്ഷ നടത്തിയത്. തുടർന്നു പ്രസിദ്ധീകരിച്ച ഷോർട്ട്ലിസ്റ്റിലാണു വൻതോതിൽ അനർഹരും ഉൾപ്പെട്ടത്. ഷോർട്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ…

Read More

തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട

തിരുവനന്തപുരത്ത് കഞ്ചാവും ചരസും രാസലഹരിയുമായി മൂന്ന് പേരെ എക്‌സൈസ് പിടികൂടി. നെടുമങ്ങാട് സ്വദേശികളായ സുനീര്‍ ഖാന്‍, അരവിന്ദ് എന്നിവരെ കവടിയാര്‍ നിന്നും ആനാട് സ്വദേശി അരുണ്‍ ജി എന്ന യുവാവിനെ നെടുമങ്ങാട് വേണാട് ഹോസ്പിറ്റലിന് സമീപത്തു നിന്നുമാണ് പിടികൂടിയതെന്നാണ് എക്‌സൈസ് അറിയിക്കുന്നത്. 2.261 കിലോഗ്രാം കഞ്ചാവ്, 2.456 ഗ്രാം ചരസ്, 0.353 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവയാണ് പ്രതികളില്‍ നിന്നും പിടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ആയിരുന്നു റെയിഡ്. പരിശോധനയില്‍ പ്രിവന്റീവ്…

Read More

തൃപ്പൂണിത്തുറ വെടിക്കെട്ടപകടം: മുഖ്യപ്രതികള്‍ പൊലീസില്‍ കീഴടങ്ങി

പുതിയകാവ് ക്ഷേത്ര വെടിക്കെട്ടിന് എത്തിച്ച കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തില്‍ നാല് പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. വടക്കുംഭാഗം കരയോഗം ഭാരവാഹികളാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പുതിയകാവ് വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവ് ചന്ദ്രന്‍, രാജേഷ് കെ ആര്‍, സത്യന്‍, രാജീവ് എന്നിവരാണ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വെടിക്കെട്ട് ഏറ്റെടുത്ത കരാറുകാര്‍ക്ക് പണം കൈമാറിയവരാണ് ഇവര്‍. മനപൂര്‍വ്വമല്ലാത്ത നരഹത്യ, സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. തൃപ്പൂണിത്തുറ…

Read More

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ക്യാമ്പസിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിനുള്ളില്‍ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. കാര്യവട്ടം ക്യാമ്പസിന്‍റെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. കഴക്കൂട്ടം പൊലീസും കഴക്കൂട്ടം ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. പഴയ ടാങ്കിനുള്ളില്‍ 15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറന്‍സിക് വിദ്ഗധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥികൂടം സ്ഥലത്തുനിന്നും മാറ്റും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More