ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; യൂത്ത് ലീഗിന്‍റെ പരാതിയിൽ പി.സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്

വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് നടപടി. യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുന്നത്. 

Read More

ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു ; മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്ത് ഖസീം പ്രവിശ്യ പൊലീസ്

ഇ​ല​ക്ട്രി​ക്​ വ​യ​റു​ക​ൾ മോ​ഷ്ടി​ച്ച മൂ​ന്ന്​ വി​ദേ​ശി​ക​ളെ ഖ​സീം പ്ര​വി​ശ്യ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പ​ണി​സ്ഥ​ല​ത്തു​​നി​ന്ന്​ നി​ര​വ​ധി ചു​റ്റ്​ ചെ​മ്പ്​ കേ​ബിളു​ക​ളും മ​റ്റ്​ ഇ​ല​ക്ട്രി​ക്​ വ​യ​റു​ക​ളും ​ക​വ​ർ​ന്ന പാ​കി​സ്താ​നി പൗ​ര​ന്മാ​രാ​ണ് ബു​റൈ​ദ​യി​ൽ​ നി​ന്ന്​ പി​ടി​യി​ലാ​യ​ത്. മോ​ഷ്​​ടി​ച്ച സാ​ധ​ന​ങ്ങ​ളു​മാ​യി കാ​റി​ൽ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ പൊ​ലീ​സ്​ പി​ന്തു​ട​ർ​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഡി​ക്കി​യി​ലും കാ​റി​നു​ള്ളി​ലു​മാ​യാ​ണ്​ തൊ​ണ്ടി മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ളെ​ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി.​

Read More

സൈബർ ആക്രമണം ; നടി ഹണിറോസിൻ്റെ മൊഴി രേഖപ്പെടുത്തി പൊലീസ്, മോശം കമൻ്റ് ഇടുന്നവർക്കെതിരെ നടപടി

സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് മൊഴി നൽകിയത്. ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി കേസെടുക്കും. കൂടുതൽ അറസ്റ്റുകളും ഉണ്ടാകും. ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിവരം. മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമന്റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിലായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് തുടരുകയാണ്….

Read More

ഓൺലൈനിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ഇരിവേരിമുക്കിലെ പീടിക സദേശി റഫ്‌നാസ് (25) നെയാണ് കൊടുങ്ങല്ലൂര്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ കാട്ടാകുളം സ്വദേശി രാഹുലില്‍നിന്ന് ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന വാഗ്ദാനം നല്‍കിയാണ് ഇയാൾ ഏഴ് ലക്ഷം രൂപ തട്ടിയെടുത്തത്. രാഹുലും, രാഹുലിന്റെ ഭാര്യയും ഏഴ് ലക്ഷത്തോളം രൂപ പ്രതികള്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. പണം കൊടുത്തിട്ടും…

Read More

നടി ഹണിറോസിന് എതിരായ സൈബർ ആക്രമണം ; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്

നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ്. നടിയുടെ പരാതിയില്‍ മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമൻ്റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശിയെ ഇന്നലെ അറസ്റ്റിലായിരുന്നു.ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡിയെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, നടിക്ക്…

Read More

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടി ; പണം ഇടപാടിൽ കേസ് എടുത്ത് പൊലീസ്

കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്. പാലാരിവട്ടം പോലീസ് ആണ് കേസെടുത്തത് BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൃദംഗ വിഷൻ MD നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, പൂർണ്ണിമ, നി​ഗോഷിൻ്റെ ഭാര്യ എന്നിവരാണ് പ്രതികൾ. ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമയും കേസിൽ പ്രതി. ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ പറ്റിച്ചതായി പരാതി. നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട്…

Read More

കാണാതായ സൈനികനെ കണ്ടെത്തുന്നതിൽ നിർണായകമായത് എടിഎം ഇടപാടെന്ന് പൊലീസ് ; വിഷ്ണു പണം പിൻവലിച്ചത് ബെംഗളൂരുവിലെ എടിഎമ്മിൽ നിന്ന്

നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തുന്നതിന് നിര്‍ണായകമായത് എടിഎം ഇടപാടെന്ന് പൊലീസ്. എടിഎം ഇടപാടിന്റെ വിവരങ്ങൾ ലഭിച്ചതിലൂടെയാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്ന് എസ് എച്ച് ഒ അജീഷ് കുമാർ പറഞ്ഞു. ഇന്നലെ ശമ്പളം വന്നതിന് പിന്നാലെ ബംഗളൂരുവിലെ എടിഎമ്മിൽ നിന്ന് വിഷ്ണു പണം പിൻവലിച്ചു. ഇത് നിർണായകമായി. വിഷ്ണുവിനെ കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ് വിഷ്ണു മാറി നിൽക്കാൻ കാരണമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇന്നലെ…

Read More

ഇടുക്കി മാങ്കുളത്ത് വാർഡ് മെമ്പർക്ക് കുത്തേറ്റു ; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

ഇടുക്കി മാങ്കുളം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിന് കുത്തേറ്റു. ഇന്നലെ വൈകിട്ട് മാങ്കുളം ടൗണിൽ വെച്ചായിരുന്നു ആക്രമണം. ബിനോയി എന്നയാളാണ് കുത്തിപ്പരിക്കേൽപിച്ചത്. ഇവർ തമ്മിൽ ചെറിയ രീതിയിലുള്ള വാക്കുതർക്കമുണ്ടായിരുന്നു എന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറാണ് ബിനോയ് എന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ബിനോയ് മ​ദ്യലഹരിയിലാണ് ആക്രമണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഒളിവിലാണ്. തൊട്ടടുത്ത കടയിലുണ്ടായിരുന്ന കത്തിയെടുത്ത് പെട്ടെന്നായിരുന്നു വാർഡ് മെമ്പറെ ആക്രമിച്ചത്. വയറിനാണ് കുത്തേറ്റത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് മെമ്പർ…

Read More

പുതുവത്സര ആഘോഷം ; ക്രമസമാധാനം ഉറപ്പിക്കാൻ കർശന നടപടിയുമായി പൊലീസ്

പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിയെന്ന് കേരള പൊലീസ്. ഷോപ്പിംഗ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളിൽ പെട്രോളിംഗും നിരീക്ഷണവും കർശനമാക്കും. വിവിധ ജില്ലകളിൽ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പരിശോധനകൾക്കായി പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും കേരള പൊലീസ് അറിയിച്ചു. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകൾ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോൺ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് വിശദീകരിച്ചു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക,…

Read More

വീട് വാടകയ്ക്കെടുത്ത് മദ്യവും ലഹരി വസ്തുക്കളും വിൽപന ; യുവാവിനെ കയ്യോടെ പൊക്കി പൊലീസ്

പുതുവര്‍ഷാഘോഷത്തിന് വില്‍പനക്കായി എത്തിച്ച 50 കുപ്പി വിദേശ മദ്യവും ആറായിരത്തോളം പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍. കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പില്‍ സര്‍ജാസ് ബാബുവിനെ (37) യാണ് കോഴിക്കോട് കുന്നമംഗലം എസ്‌ഐ നിതിന്‍ എയുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കുന്നമംഗലം വരട്ട്യാക്ക് – പെരിങ്ങോളം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു….

Read More