
യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി’ ഫോൺ മോഷണം; യുവാവ് അറസ്റ്റിൽ
റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിൽ കിടന്നുറങ്ങുന്ന യാത്രക്കാർക്കൊപ്പം കിടന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്സും മൊബൈൽ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി മഥുര റെയിൽവേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു. മോഷണം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചതായതിനാൽ മോഷ്ടാവിനെ പിടികൂടാൻ സിസിടിവി പരിശോധിക്കാൻ റെയിൽവേ പൊലീസ് സന്ദീപ് തോമർ തീരുമാനിച്ചു. ഇതിനായി സ്റ്റേഷനിലെ പലഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കാത്തിരിപ്പുമുറിയിൽ യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി മോഷണം നടത്തുന്ന’…