കെ.കെ ശൈലജക്കും എംവി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

കെ.കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ . തനിക്കെതിരെ വ്യാജ വീഡിയോ ആരോപണം ഉന്നയിച്ചതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ശൈലജ തനിക്കെതിരെ വ്യാജ വീഡിയോ ആരോപണം ഉന്നയിച്ചതെന്ന് ജനപ്രാധിനിത്യ നിയമത്തിന്റെ ലംഘനമടക്കം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിൽ ഷാഫി പറമ്പിൽ ആരോപിക്കുന്നു.

Read More

മോഷണക്കേസില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച് ഷാജി കൈലാസ്

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നിന്നും ഒരുകോടിയോളം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന രാജ്യത്തെ വമ്പന്‍ മോഷ്ടാവിനെ 15 മണിക്കൂറിനകം പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച്‌ സംവിധായകന്‍ ഷാജി കൈലാസ്. കേരള പൊലീസ് കള്ളനെ പിടിച്ചെന്ന വാര്‍ത്തയടക്കം പങ്കുവെച്ചാണ് ഷാജി കൈലാസിന്റെ അഭിനന്ദനക്കുറിപ്പ്. ”എന്റെ മോനേ, ഇതാടാ കേരള പൊലീസ്, കേരളം പൊലീസിന് വലിയൊരു സല്യൂട്ട്”, ഷാജി കൈലാസ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. സിനിമയില്‍ കാണുന്ന പൊലീസ് അന്വേഷണം ഒന്നുമല്ല എന്ന് ബോധ്യപ്പെടുത്തുന്ന അന്വേഷണമാണ് ഇന്നലെ പൊലീസ് നടത്തിയതെന്ന് പ്രശംസിച്ച്‌…

Read More

അറുപതുകാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി; മൃതദേഹം ലഭിച്ചു

ആലപ്പുഴയിൽ അറുപതുകാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെന്നി തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. രണ്ടാം വിവാഹം കഴിക്കാൻ റോസമ്മ തീരുമാനിച്ചിരുന്നുവെന്നും ഇതിലെ എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. ഇക്കഴിഞ്ഞ 18 മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. പക്ഷേ ആരും ഇത് പൊലീസിൽ അറിയിച്ചില്ല. പിന്നീട് ബെന്നി തന്നെ, താൻ സഹോദരിയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇവർ സംഭവം പൊലീസിലും അറിയിച്ചു….

Read More

സ​മൂ​ഹ മാ​ധ്യ​മ ത​ട്ടി​പ്പ്: മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊലീസ്

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കി അ​ബൂ​ദ​ബി പൊ​ലീ​സ്. സം​ശ​യ​ക​ര​മാ​യ ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്നും വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ആ​രു​മാ​യും പ​ങ്കു​വെ​ക്ക​രു​തെ​ന്നും പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ത​ട്ടു​ന്ന​തി​നാ​യി ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ളെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ള്‍ ത​യാ​റാ​ക്കി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ത​ട്ടി​പ്പ് ഫോ​ണ്‍ കാ​ളു​ക​ളെ​ക്കു​റി​ച്ചും ഓ​ര്‍മ​പ്പെ​ടു​ത്തി​യാ​ണ് പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഇ​ത്ത​ര​മൊ​രു മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ ഫോ​ണി​ല്‍ ചോ​ദി​ച്ച​റി​ഞ്ഞും വ്യാ​ജ വെ​ബ്‌​സൈ​റ്റി​ല്‍ ഇ​ര​ക​ളെ​ക്കൊ​ണ്ട് രേ​ഖ​പ്പെ​ടു​ത്തി​യു​മൊ​ക്കെ​യാ​ണ് ത​ട്ടി​പ്പു​കാ​ര്‍ പ​ണം ത​ട്ടു​ന്ന​ത്. അ​തി​നാ​ല്‍, സം​ശ​യ​ക​ര​മാ​യ ലി​ങ്കി​ല്‍ ക്ലി​ക്ക്…

Read More

കെ കെ ശൈലജയ്ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; ഒരാള്‍ കൂടി അറസ്റ്റിൽ

വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ. മുറ്റത്ത്പ്ലാവ് പെരുമ്പാലിയിൽ മെബിൻ തോമസിനെയാണ് തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തത് . ഐപിസി 153, കേരള പൊലീസ് ആക്ട് 120 (0) പ്രകാരമാണ് അറസ്റ്റ് . ഇയാളെ  പിന്നീട് രണ്ട് ആൾ ജാമ്യത്തിൽ വിട്ടു. കെ.കെ. ശൈലജയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവിനെ നേരത്തെ അറസ്റ്റ്…

Read More

വിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതി; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്

വിദ്വേഷ പ്രസംഗത്തില്‍ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. പൊലീസ് കേസെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. കേരളത്തിന്‍റെ ആഭ്യന്തര മന്ത്രി ഏത് പാര്‍ട്ടിക്കാനാണെന്ന് ക്ഷമ മുഹമ്മദ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ…

Read More

കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പരാതിയിൽ കേസെടുത്ത് പൊലീസ്

സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയിൽ ഒടുവിൽ കേസെടുത്തു. കോഴിക്കോട്  നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം  ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്.  നേരത്തെ ന്യൂമാഹി പൊലീസ് ലീഗ് പ്രവർത്തകനെതിരെയും കേസെടുത്തിരുന്നു. മുസ്ലിം…

Read More

പൊലീസിൽനിന്ന് സ്വയം വിരമിക്കുന്നവർ കൂടുന്നു; നടപടിയുമായി സർക്കാർ

സംസ്ഥാന പൊലീസ് സേനയിൽനിന്ന് സ്വയം വിരമിക്കൽ (വിആർഎസ്) വാങ്ങി പിരിഞ്ഞുപോകുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലെന്ന് സർക്കാരിന്റെ പഠന റിപ്പോർട്ട്. ജോലിസമ്മർദം, മേലുദ്യോഗസ്ഥരുടെ മോശം ഇടപെടൽ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ മൂലമാണ് വിരമിക്കൽ എണ്ണം യർന്ന നിരക്കിൽ എത്തിയത്.  കൂട്ടകൊഴിഞ്ഞുപോക്ക് തടയാൻ സർക്കാർ അടിയന്തര നടപടി തുടങ്ങി. ജോലി വിടാൻ തയാറെടുക്കുന്നവരുടെ പട്ടിക ശേഖരിച്ചു തുടങ്ങി. ഓഫിസർമാർ ഉൾപ്പെടെ 167 പേർ പുതുതായി വിആർഎസ് അപേക്ഷ നൽകിയിട്ടുണ്ടെന്ന് പൊലീസ് മേധാവിക്ക് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കൈമാറിയ റിപ്പോർട്ട് പറയുന്നു. 2023ൽ…

Read More

സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്; അന്വേഷണം ആരംഭിച്ചു

ബോളിവുഡ് സിനിമ താരം സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാൾ മോട്ടോർ സൈക്കിളിൽ ബാന്ദ്രയിലെ വീടിനുനേർക്കു വെടിയുതിർക്കുകയായിരുന്നു. ഇയാൾ പെട്ടെന്നുതന്നെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ജയിലിൽക്കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്‌ണോയി സമൂഹത്തെ…

Read More

യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി’ ഫോൺ മോഷണം; യുവാവ് അറസ്റ്റിൽ

റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിൽ കിടന്നുറങ്ങുന്ന യാത്രക്കാർക്കൊപ്പം കിടന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്.  കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്സും മൊബൈൽ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി മഥുര റെയിൽവേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു. മോഷണം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചതായതിനാൽ മോഷ്ടാവിനെ പിടികൂടാൻ  സിസിടിവി പരിശോധിക്കാൻ റെയിൽവേ പൊലീസ് സന്ദീപ് തോമർ തീരുമാനിച്ചു. ഇതിനായി സ്റ്റേഷനിലെ പലഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കാത്തിരിപ്പുമുറിയിൽ യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി മോഷണം നടത്തുന്ന’…

Read More