
പ്രജ്വലിനെ തിരഞ്ഞ് പൊലീസ്; ജർമനിയിലേക്കു പോകാനും തയാറെടുപ്പ്, വിമാനത്താവളങ്ങളിൽ ജാഗ്രത കർശനമാക്കി
ലൈംഗിക പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യംവിട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ അറസ്റ്റുചെയ്യാൻ വിമാനത്താവളത്തിൽ തമ്പടിച്ച് പൊലീസ്. ഞായറാഴ്ച വൈകുന്നേരം മുതലാണ് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിൽ തമ്പടിച്ചത്. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വൽ പൊലീസിന് മുന്നിൽ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. പ്രജ്വൽ കീഴടങ്ങാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി ജർമനിയിലേക്കു പോകാനും പ്രത്യേക അന്വേഷണ സംഘം തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. അശ്ലീല വിഡിയോ…