പന്തീരങ്കാവ് സ്ത്രീധന പീഡന കേസ്: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്

പന്തീരങ്കാവ് സ്ത്രീധന പീഡന കേസിലെ പരാതിക്കാരുടെ മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പെൺകുട്ടിയുടെ എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. അതിനിടെ കേസിലെ പ്രതി രാഹുലിനായി തെരച്ചിൽ തുടരുകയാണ്. ഇയാൾ ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടങ്ങിയ മൊഴിയെടുക്കൽ രാത്രി പത്ത് മണി വരെ നീണ്ടു. നവ വധു, മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മർദ്ദിച്ച് പരിക്കേൽപ്പിച്ചതും അസഭ്യം പറഞ്ഞതും…

Read More

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജ പോസ്റ്റിട്ടു ; കേസ് എടുത്ത് പൊലീസ്

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൾ മിറായ വധേരയുടെ സ്വത്തിനെ പറ്റി വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ കേ​സെടുത്ത് പൊലീസ്. എക്സിൽ വ്യാജ പോസ്റ്റിട്ട അനുപ് വർമ എന്നയാൾക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസാണ് കേസെടുത്തത്. മിറായക്ക് 3000 കോടി രൂപയുടെ സ്വത്തുണ്ടെന്നായിരുന്നു ട്വീറ്റ്. അനൂപ് തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റ് ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് അംഗം പ്രമോദ് ഗുപ്ത നൽകിയ പരാതിയിലാണ് നടപടി. കലാപത്തിനുള്ള പ്രകോപനം, വ്യാജരേഖ ചമക്കൽ, അപകീർത്തിപ്പെടുത്തൽ, മറ്റേതെങ്കിലും സമുദായത്തിനെതിരായ കുറ്റകൃത്യത്തിന് ഒരു സമൂഹത്തെയോ വ്യക്തികളെയോ പ്രേരിപ്പിക്കുക തുടങ്ങിയ…

Read More

‘ അസമിലെ ക്രിസ്ത്യൻ പള്ളികളിൽ പൊലീസ് അതിക്രമിച്ച് കയറി വിവര ശേഖരണം നടത്തി ‘ ; പരാതിയുമായി ക്രിസ്ത്യൻ സംഘടന

അസമിൽ പൊലീസ് ഉദ്യോഗസ്ഥർ ക്രിസ്ത്യൻ പള്ളികളിൽ അതിക്രമിച്ച് കയറി വിവരങ്ങൾ ശേഖരിക്കുകയും ചാര പ്രവർത്തനം നടത്തുകയുമണെന്ന് ആരോപണം. കർബി ആം​ഗ്ലോങ് ജില്ലയിലാണ് സംഭവം. ഇത്തരം പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ദിഫുവിലെ യനൈറ്റഡ് ക്രിസ്ത്യൻ ഫോറം ജില്ലാ കമ്മീഷണർക്ക് നിവേദനം നൽകി. ഒരാഴ്ചയായി പൊലീസ് പള്ളികളുടെയും അതിന്റെ നേതൃത്വത്തിന്റെയും വിവരങ്ങൾ ശേഖരിക്കുകയാണെന്ന് നിവേദനത്തിൽ പറയുന്നു. ദിഫു ടൗണിലെ പള്ളി വളപ്പിലേക്ക് പൊലീസ് ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറുകയായിരുന്നു. മുൻകൂട്ടി അറിയിക്കാതെയും ഔദ്യോഗിക നിർ​ദേശങ്ങളില്ലാതെയും ഫോട്ടോ എടുക്കുകയും പള്ളികളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു….

Read More

പാണക്കാട് ഹൈദരലി തങ്ങളേയും സാദിഖലി തങ്ങളേയും അപകീർത്തിപ്പെടുത്തി പോസ്റ്റർ ; പൊലീസിൽ പരാതി നൽകി യൂത്ത് ലീഗ്

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും സാദിഖലി ശിഹാബ് തങ്ങളെയും സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തി പോസറ്റർ. വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പോസ്റ്റർ പ്രചരിച്ചത്. വിഷയത്തിൽ യൂത്ത് ലീഗ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. തിരൂരങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനവിധി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം അപകീർത്തികരമായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നേതാക്കന്മാരുടെ തലയുടെ ഭാഗത്ത് സ്ത്രീകളുടെ തല വെച്ചുൾപ്പടെയുള്ള പോസ്റ്ററുകളുണ്ടായിരുന്നു. കബീർ എംകെ എന്നയാളുടെ അക്കൗണ്ടിൽ നിന്നായിരുന്നു ഇത്. ഇയാൾക്കെതിരെ ആണിപ്പോൾ യൂത്ത് ലീഗ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്….

Read More

സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തുതീർപ്പായി

കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തുതീർപ്പായി. ഡോക്ടർ ജാൻസി ജെയിംസ് പരാതി പിൻവലിച്ചു. രോഗിയും ബന്ധുക്കളും ഡോക്ടർക്കെതിരെ പോലീസിൽ പരാതിയുമായി എത്തിയതോടെയാണ്, കൂട്ടിരിപ്പുകാരി കരണത്തടിച്ചെന്ന പരാതി ഡോക്ടർ പിൻവലിച്ചത്. കൂടാതെ ഡോക്ടർക്കെതിരായ പരാതി രോഗിയും കുടുംബവും പിൻവലിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെത്തി ഇരു വിഭാഗവും പരാതി പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു. ഡോക്ടർ മോശമായി പെരുമാറിയെന്നും ഭിന്നശേഷിക്കാരിയായ കൂട്ടിരിപ്പുകാരിയെ അസഭ്യം പറഞ്ഞ് രോഗിയ്ക്ക് ചികിൽസ നിഷേധിച്ചെന്നുമായിരുന്നു ഡോക്ടർക്കെതിരായ നൽകിയ പരാതി. അതേസമയം രോഗിക്കൊപ്പം എത്തിയ സ്ത്രീ മുഖത്തടിച്ചുവെന്നാണ്…

Read More

വാട്ടർ തീം പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രഫസർ അറസ്റ്റിൽ

കണ്ണൂരിലെ വാട്ടർ തീം പാർക്കിൽവച്ച് യുവതിയെ ശല്യപ്പെടുത്തിയ കോളജ് അധ്യാപകൻ അറസ്റ്റിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസാണ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ ശല്യപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. കുടുംബസമേതം ആണ് ഇഫ്തിക്കർ അഹമ്മദ് പാർക്കിൽ എത്തിയത്. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പൊലീസിൽ…

Read More

‘ചിരി’ പോലീസ്; കുട്ടികളുടെ പരാതി കേള്‍ക്കും, ആവശ്യമെങ്കില്‍ കൗണ്‍സലിങും നൽകും

കൊച്ചു കുറുമ്പുകളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും ആയി  ‘ചിരി’ ഹെൽപ്പ് ലൈൻ ആരംഭിച്ചു. കേരള പോലീസിന്റെ ‘ചിരി’ ഹെല്‍പ്‌ലൈന്‍ ഡെസ്‌കിന്റെ നേതൃത്വത്തിലാണ് ഈ കുട്ടിക്കുറുമ്പുകള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നത്. ആവശ്യമുള്ള കുട്ടികള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ കൗണ്‍സലിങ് സൗകര്യവും നല്‍കുന്നുണ്ട്. തിരുവനന്തപുരം ആസ്ഥാനമായ സോഷ്യല്‍ പോലീസിങ് ഡയറക്ട്‌റേറ്റിന്റെ കീഴിലാണ് ഡെസ്‌കിന്റെ പ്രവര്‍ത്തനം. എസ്.എസ്.എല്‍.സി., പ്ലസ് ടു ഫലപ്രഖ്യാപനത്തിന് മുമ്പും ശേഷവും വിളിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എട്ട് പോക്‌സോ കേസുകളും ഇതിലൂടെ കണ്ടെത്താനായി. ഇത്തരം സംഭവങ്ങളില്‍ രക്ഷിതാക്കളുമായി സംസാരിച്ച് സത്യാവസ്ഥ…

Read More

സൗ​ദി​യി​ൽ തൊ​ഴി​ൽ, താമസ നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി പൊലീസ്

സൗ​ദി​യി​ൽ തൊ​ഴി​ൽ,താ​മ​സ,സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു ക​ഴി​യു​ന്ന വി​ദേ​ശി​ക​ളെ പിടികൂടി പൊ​ലീ​സ്. വി​വി​ധ ച​ട്ട​ങ്ങ​ൾ ലം​ഘ​നം ന​ട​ത്തി​യ 19,710 വി​ദേ​ശി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ട​യി​ൽ പി​ടി​കൂ​ടി. വി​വി​ധ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​മ​സ നി​യ​മ ലം​ഘ​ക​രാ​യ 12,961 പേ​ർ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 4,177 പേ​ർ, തൊ​ഴി​ൽ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 2,572 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ജ്യ​ത്തേ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 979 പേ​ർ അ​റ​സി​റ്റി​ലാ​യി. ഇ​വ​രി​ൽ 54 ശ​ത​മാ​നം ഇത്യോ​പ്യ​ക്കാ​രും 43 ശ​ത​മാ​നം…

Read More

ജയ്പൂരിലെ നാല് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

ദില്ലിക്ക് പിന്നാലെ രാജസ്ഥാനിലും ബോംബ് ഭീഷണി. ഇന്ന് ജയ്പൂരിലെ സ്കൂളുകളിലേക്കാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തെ തുടർന്ന് 4 സ്കൂളുകളിലാണ് പരിശോധന നടക്കുന്നത്. സ്കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചശേഷമാണ് പരിശോധന നടത്തുന്നത്. ഇന്നലെ ദില്ലിയിലെ എട്ട് ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇവിടങ്ങളിലേക്കും ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്. എന്നാൽ അധികൃതർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒരേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് ഉദ്യോഗസ്ഥരുള്ളത്….

Read More

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്; കണ്ടക്ടറെ ചോദ്യം ചെയ്യുന്നു

മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവർ യദുവും തമ്മിലുള്ള കേസിൽ, നഷ്ടപ്പെട്ട മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്. സംഭവത്തിൽ ബസ് കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സുബിൻ ഡി വൈ എഫ് ഐ പ്രവർത്തകനാണെന്ന് യദു നേരത്തെ ആരോപിച്ചിരുന്നു. ബസ് പാർക്ക് ചെയ്ത സ്ഥലത്തും പരിസരത്തും സംഭവ സമയത്തും പിറ്റേന്നും ജോലി ചെയ്തവരെയും ചോദ്യം ചെയ്യും. ഇവരിൽ നിന്ന് വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ…

Read More