
കോഴിക്കോട് അനു വധക്കേസ് ; കുറ്റപത്രം സമർപ്പിച്ച് പൊലീസ്
കോഴിക്കോട് പേരാമ്പ്ര വാളൂർ അനു വധക്കേസിൽ പേരാമ്പ്ര പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി മുജീബ് റഹ്മാന്റെ ഭാര്യയെ രണ്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. മുജീബ് റഹ്മാന് എതിരെ കൊലപാതകം, കവർച്ച ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് മുജീബ് റഹ്മാന്റെ ഭാര്യയെ രണ്ടാം പ്രതിയാക്കിയത്. 2024 മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായെത്തിയ പ്രതി ലിഫ്റ്റ് നൽകാനെന്ന വ്യാജേന യുവതിയെ വാഹനത്തിൽ കയറ്റി. തുടർന്ന് സമീപത്തെ തോട്ടിൽ കൊണ്ടുപോയി…