തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ മരണം: ഗർഭഛിദ്രത്തിന് ശേഷവും ബലാത്സംഗം ചെയ്തു; പോലീസ് റിപ്പോർട്ട്

തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട് കണ്ടെത്തലുമായി പോലീസ്. അറസ്റ്റിലായ ബിനോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോർട്ട്. പ്രതിയെ മൂന്നു ദിവസത്തേക്ക് പോക്സോ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പെൺകുട്ടിയുടെ മരണത്തിൽ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറാണ്. പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്തെന്നും നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഇരുവരും ഒന്നിച്ച് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും…

Read More

പൊലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി; അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും കാരണം പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 5 പോലീസുകാർ ആത്മഹത്യ…

Read More

മതവിരുദ്ധ പരാമർശം: സിപി‌എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്

ബലിപെരുന്നാൾ ദിനത്തിൽ വാട്സാപ് ഗ്രൂപ്പിൽ മതവിരുദ്ധ പോസ്റ്റ് ഇട്ട സിപി‌എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ഷൈജലിനെതിരെയാണ് കേസ്. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി ഇൻസ്പെക്ടർക്കു നൽകിയ പരാതിയിലാണു കേസെടുത്തത്. പോസ്റ്റ് വിശ്വാസികളുടെ ഇടയിൽ വലിയ പ്രതിഷേധത്തിനു കാരണമായതോടെ പാർട്ടി ഏരിയ കമ്മിറ്റി ഇന്നലെ അടിയന്തരമായി വിളിച്ചു ചേർത്ത് ഷൈജലിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ഒരു വിഭാഗം മത വിശ്വാസികളിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുംവിധത്തിലുള്ള…

Read More

‘കാഫിർ’ പ്രയോഗം: ഫെയ്സ്ബുക്കിന് വീണ്ടും നോട്ടിസയച്ച് പൊലീസ്

വടകരയിലെ ‘കാഫിർ’ പ്രയോഗത്തിൽ ഫെയ്ബുക്കിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്. കാഫിർ പ്രചാരണം നടത്തിയ അക്കൗണ്ടുകളുടെ വിവരം ആവശ്യപ്പെട്ടാണ് ഇന്നലെ നോട്ടിസ് അയച്ചത്. മുൻപ് ഇതേകാര്യം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചെങ്കിലും ഫെയ്ബുക്കിന്റെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതേത്തുടർന്ന് ഫെയ്സ്ബുക്ക് നോഡൽ ഓഫിസറെ കേസിൽ പ്രതിചേർത്തിരുന്നു. ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് കാഫിർ പ്രയോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതേ പോസ്റ്റ് പിന്നീട് മുൻ എംഎൽഎ കെ.കെ.ലതിക ഉൾപ്പെടെ ഷെയർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ലതികയെ പൊലീസ്…

Read More

ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി പൊ​ലീ​സ്. ഡ്രൈ​വ​ർ​മാ​ർ പ​തി​വാ​യി ചെ​യ്യേ​ണ്ട​തും സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള എ​ക്സ്​ വി​ഡി​യോ​യി​ലാ​ണ്​ അ​റ​ബി, ഇം​​ഗ്ലീ​ഷ് ഭാ​ഷ​ക​ൾ​ക്കു​പു​റ​മേ മ​ല​യാ​ള​ത്തി​ലും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ൽ ഏ​റെ​യു​ള്ള മ​ല​യാ​ളി​ക​ളെ കൂ​ടി ല​ക്ഷ്യം​വെ​ച്ചാ​ണ് ഈ ​വി​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ളു​ടെ ഉ​പ​യോ​ഗം റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നാ​ണ് വി​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. കാ​റി​ന്‍റെ ട​യ​റു​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​ക്കു​ക, ട​യ​റു​ക​ളി​ൽ വി​ള്ള​ലു​ക​ളോ അ​സാ​ധാ​ര​ണ​മാ​യ വീ​ക്ക​ങ്ങ​ളോ ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക, ട​യ​റു​ക​ളു​ടെ കാ​ലാ​വ​ധി പ​രി​ശോ​ധി​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ….

Read More

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്‌ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ; വിശദമായ അന്വേഷണത്തിന് പൊലീസ്

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്‌ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. ആത്മഹത്യക്ക് പിന്നിൽ സമൂഹമാധ്യമങ്ങളിൽ നേരിട്ട അധിക്ഷേപമാണന്ന ആക്ഷേപം ശക്തമാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു പെൺകുട്ടിയ്ക്കു നേരെ സമൂഹമാധ്യമആക്രമണം. അധിക്ഷേപ കമന്റുകൾ പെൺകുട്ടിയുടെ അക്കൗണ്ടിൽ ഇപ്പോഴും കാണാം. എന്നാൽ, പെൺകുട്ടിയുടെ കുടുംബം പരാതിയായി ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടില്ല. മാതാപിതാക്കളും സഹോദരനും ഹാപ്പിയായിരിക്കണം എന്നതിനപ്പുറം ആത്മഹത്യക്കുറിപ്പിൽ മറ്റൊന്നും പെൺകുട്ടി പറഞ്ഞിട്ടില്ല. പ്ലസ് ടു പരീക്ഷ തോറ്റതിൽ കുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യവും പൊലീസ്…

Read More

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14ാം തിയ്യതി രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കാണാനില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പന്തീരാങ്കാവ് കേസിൽ നിര്‍ണായക നീക്കം; അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഫോറന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചാല്‍ അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ്. എന്നാല്‍, കേസ് തന്നെ റദ്ദാക്കാനുള്ള പ്രതിഭാഗം ഹര്‍ജി ഹൈക്കോടതി ഉടന്‍ പരിഗണിച്ചാല്‍ കോടതി നിര്‍ദേശപ്രകാരമായിരിക്കും പൊലീസിന്‍റെ തുടര്‍ നടപടികള്‍. ഇതിനിടെ, മൊഴി മാറ്റിപ്പറഞ്ഞ പരാതിക്കാരി ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. പരാതിക്കാരി തന്നെ മൊഴി മാറ്റിയതോടെയാണ് കേസ് വഴിത്തിരിവിലായത്. ഇരയായ യുവതി മൊഴിമാറ്റിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ നീക്കമെങ്കിലും ഫോറന്‍സിക് പരിശോധനയുമായി ബന്ധപ്പെട്ട രേഖകള്‍…

Read More

വയോധികനെ മർദിച്ചു എന്ന പരാതി; ടി.ജി നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

എൻഎസ്എസ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ വയോധികനെ മർദിച്ചു എന്ന പരാതിയിൽ ടി.ജി നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്. എൻഎസ്എസ് വെണ്ണല കരയോഗത്തിന്റെ സെക്രട്ടറിയായി 29 വർഷം പ്രവർത്തിച്ച 80 വയസുകാരൻ കെ പി ഭരതപണിക്കർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ വെണ്ണല സ്വദേശി ഭരതപ്പണിക്കർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ടിജി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പാനലിൽ 11 പേർ വിജയിച്ചു. എതിർ പാനലിൽ നിന്ന് ഭരതപണിക്കർ ഉൾപ്പടെ നാലു പേരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാരവാഹിത്വം സംബന്ധിച്ച തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്….

Read More

പൊലീസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയി; കൊന്ന് കരിമ്പിൻ തോട്ടത്തിലിട്ടു

ഉത്തർപ്രദേശിൽ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പൊലീസുകാരന്റെ മകനെ അക്രമികൾ കൊലപ്പെടുത്തി. മീററ്റിലെ ഇഞ്ചോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ധൻപൂർ ഗ്രാമത്തിലാണ് സംഭവം. യുപി സഹരൻപൂർ പൊലീസ് കോൺസ്റ്റബിളായ ഗോപാൽ യാദവിന്റെ ആറ് വയസുള്ള മകൻ പുനീതിനെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ഗോപാലിന്റെ മകനെ കാണാതാവുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. പുനീതിനെ കണ്ടെത്താൻ തെരച്ചിൽ നടക്കുന്നതിനിടെ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ സന്ദേശം ഗോപാൽ യാദവിനെ തേടിയെത്തി. ഇക്കാര്യം…

Read More