മനു തോമസിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്; രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് വിവരം

പി ജയരാജനും മകനുമെതിരെ ആരോപണം ഉന്നയിച്ച സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിർദേശം നൽകി. രഹസ്യാന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. പി ജയരാജൻറെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷൻ സംഘങ്ങൾക്ക് വേണ്ടിയാണെന്ന് മനുതോമസ് പറഞ്ഞിരുന്നു. പി ജയരാജൻറെ മകൻ സ്വർണം…

Read More

സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവം: വയനാട്ടിൽ മാവോവാദികള്‍ ലക്ഷ്യമിട്ടത് ഛത്തീസ്ഗഢ് മാതൃകയിലുള്ള ആക്രമണമെന്ന് പോലീസ്

മാനന്തവാടി മേലേ തലപ്പുഴ കൊടക്കാട് മേഖലയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതില്‍ മാവോവാദികള്‍ ഛത്തീസ്ഗഢ് മാതൃകയില്‍ തണ്ടർബോള്‍ട്ട് സേനാംഗങ്ങളെ ആക്രമിക്കാനൊരുങ്ങിയെന്ന് പോലീസ് നിഗമനം. ഛത്തീസ്ഗഢിലെ മാവോവാദി മേഖലകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന മാതൃകയിലുള്ള ഐ.ഇ.ഡി. (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് മക്കിമല കൊടക്കാടും കണ്ടെത്തിയത്. കുഴിബോംബ് സ്ഥാപിച്ച്‌ ഇലക്‌ട്രിക് വയറുകള്‍ മീറ്ററുകളോളം ഘടിപ്പിച്ച്‌ ദൂരെനിന്ന് നിയന്ത്രിക്കുന്നതാണ് മാവോവാദി ശക്തിമേഖലകളില്‍ പതിവ്. കഴിഞ്ഞദിവസം ഛത്തീസ്ഗഢില്‍ മലയാളിജവാൻ തിരുവനന്തപുരം സ്വദേശി ആർ. വിഷ്ണുവിന്റെ മരണത്തിനിടയാക്കിയതും ഐ.ഇ.ഡി. സ്ഫോടനമായിരുന്നു. സമാനരീതിയിലുള്ള ആക്രമണത്തിന് മാവോവാദികള്‍ തയ്യാറെടുത്തുവെന്നാണ് പോലീസിന്റെ…

Read More

പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഡിജിപിക്ക് സാധിക്കണം; പൊലീസ് സ്റ്റേഷൻ ഭയം ഉളവാക്കുന്ന സ്ഥലമാകരുത്: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹർജിയിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. പൊലീസ് സ്റ്റേഷൻ ഭയം ഉളവാക്കുന്ന സ്ഥലമാകരുതെന്നും ഏതൊരു സർക്കാർ ഓഫീസും പോലെ ആകണമെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയിൽ ഓൺലൈനായി ഹാജരായ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിനാണ് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നൽകിയത്. ആവര്‍ത്തിച്ച് സർക്കുലർ ഇറക്കിയിട്ടും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തുകൊണ്ട് വീഴ്ചകൾ ഉണ്ടാകുന്നുവെന്ന് ഡിജിപിയോട് കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഡിജിപിക്ക് സാധിക്കണം. പുതിയ…

Read More

യാത്ര പോകുന്നവർ വീടിന്റെ സുരക്ഷ ഉറപ്പ് വരുത്തണം ; നിർദേശവുമായി റാസൽഖൈമ പൊലീസ്

അ​വ​ധി യാ​ത്ര​ക്ക് ഒ​രു​ങ്ങു​ന്ന​വ​ര്‍ വീ​ടു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി റാ​സ​ല്‍ഖൈ​മ പൊ​ലീ​സ് പ്ര​ചാ​ര​ണം. ‘യാ​ത്ര ചെ​യ്യു​മ്പോ​ള്‍ വീ​ട് എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​ക്കാം’ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും മീ​ഡി​യ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന കാ​മ്പ​യി​നി​ല്‍ യാ​ത്ര തീ​യ​തി​ക​ള്‍ പ​ര​സ്യ​പ്പെ​ടു​ത്താ​തി​രി​ക്കു​ക, വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ള്‍ ബാ​ങ്ക് ലോ​ക്ക​റു​ക​ളി​ല്‍ സൂ​ക്ഷി​ക്കു​ക, പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ക​ണ​ക്ഷ​നു​ക​ള്‍ വി​ച്ഛേ​ദി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, വീ​ടു​ക​ളു​ടെ​യും ഗാ​രേ​ജു​ക​ളു​ടെ​യും പൂ​ട്ടു​ക​ള്‍ കു​റ്റ​മ​റ്റ​താ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളെ ഓ​ര്‍മി​പ്പി​ക്കു​ന്നു. യാ​ത്ര വി​വ​ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ര​സ്യ​പ്പെ​ടു​ത്താ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത…

Read More

നീറ്റ് പരീക്ഷ ക്രമക്കേട്; മഹാരാഷ്ടയിലെ രണ്ട് സ്‌കൂൾ അധ്യാപകർക്കെതിരെ കേസെടുത്തു

നീറ്റ് പരീക്ഷ ക്രമക്കേടിൽ മഹാരാഷ്ടയിലെ രണ്ട് സ്‌കൂൾ അധ്യാപകർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് അധ്യാപകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഞ്ജയ് തുക്കാറാം ജാദവ്, ജലീൽ ഉമർഖാൻ പഠാൻ എന്നിവർക്കെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലാ പരിഷത്ത് സ്കൂളുകളിൽ പഠിപ്പിക്കുകയും ലത്തൂരിൽ സ്വകാര്യ കോച്ചിങ് സെൻ്ററുകൾ നടത്തുകയും ചെയ്യുന്നവരാണ് ഇരുവരും. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ജലീൽ ഉമർഖാൻ പഠാനെ ഇന്നലെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം സഞ്ജയ് തുക്കാറാം ജാദവ് ഒളിവിലാണ്….

Read More

കത്തിക്കരിഞ്ഞ ചോദ്യപേപ്പറിൽ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങൾ; സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോഡും കണ്ടെത്തി, അന്വേഷണം ആവശ്യപ്പെട്ട് ഹർജി

ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) കണ്ടെടുത്ത ചോദ്യ പേപ്പർ പകർപ്പിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിലുള്ള 68 ചോദ്യങ്ങൾ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പറിലേതെന്ന് കണ്ടെത്തൽ. ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിനു ലഭിച്ച ഇഒയു റിപ്പോർട്ടിൽ, അറസ്റ്റിലായ ഉദ്യോഗാർഥികൾ താമസിച്ചിരുന്ന വീട്ടിൽനിന്ന് കണ്ടെടുത്ത കത്തിച്ച ചോദ്യ പേപ്പറിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഒരു സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോഡും കണ്ടെത്തിയതായി വ്യക്തമാക്കുന്നു. ജാർഖണ്ഡിലെ ഹസാരിബാഗിലെ സ്വകാര്യ സ്‌കൂളായ ഒയാസിസ് സ്‌കൂളിലേക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്. കണ്ടെടുത്ത അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ബിഹാർ പൊലീസാണ് സിബിഐയ്ക്ക്…

Read More

നീറ്റ് പുന:പരീക്ഷ; ചണ്ഡിഗഡിലെ സെന്ററിൽ പരീക്ഷ​യെഴുതാൻ വിദ്യാർത്ഥികൾ എത്തിയില്ല

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്കായി നടത്തിയ പുന:പരീക്ഷ​യെഴുതാൻ വിദ്യാർത്ഥികൾ എത്തിയില്ലെന്ന് റിപ്പോർട്ട്. 1563 വിദ്യാർഥികൾക്കായി പുന:പരീക്ഷയെുതാൻ ഏഴ് കേന്ദ്രങ്ങളാണ് നിശ്ചയിച്ചിരുന്നത്. അതിൽ 2 വിദ്യാർത്ഥികൾക്കായി പരീക്ഷാ കേന്ദ്രമൊരുക്കിയിരുന്നത് ചണ്ഡിഗഡിലെ സെക്ടർ 44 ലെ സെന്റ് ജോസഫ് സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു. ഇൻവിജിലേറ്റർമാരും സുരക്ഷക്കായി പോലീസ് ഉദ്യോഗസ്ഥരും പരിശോധനക്കായി മെറ്റൽ സ്കാനറുകൾ അടക്കമുള്ള സൗകര്യങ്ങളും സംവിധാനും ഒരുക്കിയിരുന്നു. രണ്ട് മണിക്കാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഉച്ചയ്ക്ക് 1.30 ന് ഗേറ്റ് അടയ്ക്കും. എന്നാൽ 1.30 ന്…

Read More

വേഗപരിധി ലംഘനം ; പിഴപ്പട്ടിക പുറത്ത് വിട്ട് അബുദാബി പൊലീസ്

വേഗപരിധി ലംഘനങ്ങൾ കുറയ്ക്കുന്നതിനായി നടപടികളുമായി അബൂദബി പൊലീസ്. വേഗപരിധിയുടെ എട്ട് ലംഘനങ്ങളും അവയ്ക്കുള്ള പിഴകളും ബ്ലാക്ക് പോയിന്റുകളും പൊലീസ് ഡ്രൈവർമാർക്കായി പങ്കുവെച്ചു. അനുവദനീയമായതിലും അധികം 20 കിലോമീറ്റർ വരെ അമിത വേഗതയിൽ സഞ്ചരിച്ചാൽ 300 ദിർഹമാണ് പിഴ. 20 മുതൽ 30 കിലോമീറ്റർ വരെ 600 ദിർഹവും 30 മുതൽ 40 കിലോമീറ്റർ വരെ വേഗത കൂടിയാൽ 700 ദിർഹവും 40 മുതൽ 50 കിലോമീറ്റർ വരെ വേഗത കൂടിയാൽ 1000 ദിർഹവും 50 മുതൽ 60…

Read More

നന്തൻകോട് കൂട്ടക്കൊല; കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു

തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊല കേസിൻ്റെ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു. അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ അടങ്ങിയ സിഡിയുടെ പകർപ്പ് ലഭിച്ചില്ല എന്ന പ്രതിഭാഗത്തിന്റെ വാദത്തിൻമേലാണ് കോടതിയുടെ തീരുമാനം. കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയാണ്. അന്വേഷണ സംഘം കേസിലെ പ്രതിയായ കേഡൽ ജിൻസൺ രാജയുടെ സ്വകാര്യ ലാപ് ടോപ്പിൽ നിന്നുമാണ് തെളിവുകൾ ശേഖരിച്ചത്. വിചാരണ നേരിടാനുള്ള മാനസിക പ്രാപ്തി പ്രതിക്ക് ഉണ്ടെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് കുറ്റപത്രം വായിക്കാൻ കോടതി തീരുമാനിച്ചത്. 2017 ഏപ്രിൽ…

Read More

അനുപം ഖേറിന്‍റെ ഓഫീസില്‍ മോഷണം

അനുപം ഖേറിന്‍റെ ഓഫീസില്‍ മോഷണം നടന്നു. രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് അനുപം ഖേറിന്‍റെ മുംബൈ ഓഫീസില്‍ മോഷണം നടന്നത്. ഇത് സംബന്ധിച്ച് അനുപം ഖേര്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മജീദ് ഷെയ്ഖ്, മുഹമ്മദ് ദലേർ ബഹ്‌രീം ഖാൻ എന്നീ രണ്ട് പേരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ ജോഗേശ്വരി മേഖലയിൽ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ രണ്ടു പ്രതികളും സ്ഥിരം മോഷ്ടാക്കളാണ് എന്നാണ്…

Read More