നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്

നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്.  കൗൺസിലിംഗ് ഹെൽപ് ഡസ്കായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ ഉപയോഗിച്ചത്. പൊലീസിന്‍റെ മീഡിയ സെന്‍ററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘നേരിടാം, ചിരിയോടെ’ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്. 9497900200 എന്ന ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്.  കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ച ആസിഫ് അലിയുടെ ചിരിയാണ് സോഷ്യൽ…

Read More

‘ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണം’; ആർബിഐക്ക് കത്തയച്ച് പൊലീസ് മേധാവി

സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി. പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട് ഇടപാടിന് പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം. ഇന്ത്യയിലെ സർവ്വീസ് പ്രൊവൈഡർ മുഖേന അക്കൗണ്ടുകൾ കൈമാറ്റം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ഡാർക് നെറ്റ് ഉപയോഗിച്ചുള്ള വിദേശ ഇടപാട് നിരോധിക്കണമെന്നും ആർബിഐക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.  വിവിധ  സൈബർ തട്ടിപ്പ് കേസുകളിലെ അന്വേഷണങ്ങളിൽ കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഡിജിപി കത്ത്…

Read More

കോഴിക്കോട് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം ; വിപുലമായ അന്വേഷണം നടത്താൻ പൊലീസ്

കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വിപുലമായ അന്വേഷണം നടത്താൻ പൊലീസ്. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. താമരശ്ശേരി ഡിവൈഎസ്‍പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. താമരശ്ശേരി, കാക്കൂര്‍, കൊടുവള്ളി, മുക്കം എന്നീ സ്റ്റേഷനുകളിലെ സിഐമാരും 11 പൊലീസുകാരും അന്വേഷണ സംഘത്തിലുണ്ട്. സംഭവത്തില്‍ നേരത്തെ യുവാവിന്‍റെ കുടുംബ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കൽ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും…

Read More

ഓവർടേക്ക് ചെയ്യുമ്പോഴും ലൈനുകൾ മാറുമ്പോഴും ഡ്രൈവർമാർ ബ്ലൈൻഡ് സ്പോട്ട് ശ്രദ്ധിക്കണം ; അബൂദാബി പൊലീസ്

ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​മ്പോ​ഴും ലൈ​നു​ക​ൾ മാ​റു​മ്പോ​ഴും ഡ്രൈ​വ​ർ​മാ​ർ ബ്ലൈ​ൻ​ഡ് സ്പോ​ട്ട് (റി​യ​ർ​വ്യൂ മി​റ​റി​ലും മു​ൻ ​ഗ്ലാ​സി​ലും നോ​ക്കു​മ്പോ​ൾ റോ​ഡി​ൽ കാ​ണാ​ത്ത ഇ​ടം) പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ്. ബ്ലൈ​ൻ​ഡ് സ്പോ​ട്ടു​ക​ളി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്ന ധാ​ര​ണ​യി​ൽ വാ​ഹ​ന​ങ്ങ​ൾ ലൈ​നു​ക​ൾ മാ​റു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. പെ​ട്ടെ​ന്നു​ള്ള ​ഗ​തി​മാ​റ്റം ഒ​ഴി​വാ​ക്കി പ​ക​രം വാ​ഹ​ന​ത്തി​ന്‍റെ വേ​​ഗം കു​റ​ച്ചും വ​ശ​ത്തേ​ക്ക് മാ​റു​ന്ന​തി​നു​ള്ള സി​​ഗ്ന​ലു​ക​ൾ ന​ൽ​കി​യു​മാ​ക​ണം ലൈ​ൻ മാ​റേ​ണ്ട​തെ​ന്ന് പൊ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ബ്ലൈ​ൻ​ഡ് സ്പോ​ട്ടി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഇ​വ അ​റി​യി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ചി​ല…

Read More

പി.എസ്.സി കോഴ ആരോപണം ; അന്വേഷണം ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും

പി എസ് സി കോഴ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസിൽ എത്തിയാകും പരാതി നൽകുക. പിഎസ്.സി കോഴ ആരോപണത്തില്‍ സത്യം പുറത്തു വരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും ഇന്ന് പരസ്യ പ്രതിഷേധ പരിപാടികൾക്ക് തുടക്കമിടും. ജില്ല കോൺഗ്രസ്‌ കമ്മിറ്റി പുതിയ സ്റ്റാന്‍റ് പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടി സംഘടിപ്പിക്കും. രാവിലെ പത്തിന്…

Read More

ആകാശ് തില്ലങ്കേരിക്ക് എതിരായ പരാതി ; ഫർസീൻ മജീദിന്റെ വീടിന് പൊലീസ് കാവൽ

ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിൻ്റെ വീടിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്. മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. നൈറ്റ് പട്രോളിങ്ങും വീട്ടിൽ പൊലീസിന്റെ പട്ടാ ബുക്കും വെച്ചിട്ടുണ്ട്. അതേസമയം, ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആകാശിനൊപ്പം സഞ്ചരിച്ചിരുന്ന വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈജലാണ് ഇന്നലെ രാത്രി വാഹനം പനമരം സ്റ്റേഷനിൽ എത്തിച്ചത്. ആകാശ് തില്ലങ്കേരി വയനാട്ടിൽ…

Read More

ആകാശ് തില്ലങ്കേരിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ച് യാത്ര നടത്തിയ ജീപ്പ് പൊലീസ് പിടിച്ചെടുത്തു. പനമരം ടൗണിലൂടെ സഞ്ചരിച്ച വാഹനം പനമരം പൊലീസാണ് മലപ്പുറത്തുനിന്നും പിടിച്ചെടുത്തത്. മോട്ടർ വാഹന വകുപ്പിന്റെ നിർദേശപ്രകാരമാണ് പൊലീസ് നടപടി.  വാഹനത്തിൽ ഘടിപ്പിച്ചിരുന്ന വലിയ നാല് ടയറുകളും എക്സ്ട്രാ ഫിറ്റിങ്സുകളും അഴിച്ചുമാറ്റിയിരുന്നു. വാഹനത്തിന്റെ റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. വാഹനം ആർടിഒയ്ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. മോട്ടർവാഹന വകുപ്പ് വാഹന ഉടമയ്ക്കെതിരെ പിഴ ചുമത്തുകയും വാഹനം കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രൂപമാറ്റം വരുത്തിയ…

Read More

മുറിയിൽ പെട്രോൾ കാൻ; അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റേത് ആത്മഹത്യയെന്ന് പൊലീസ്

അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. അങ്കമാലിയിൽ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ജൂൺ എട്ടിന് പുലർച്ചെയാണ് അങ്കമാലി അങ്കാടിക്കടവിലെ വീട്ടിൽ നാലുപേരെയും വെന്തുമരിച്ച…

Read More

നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്നു ; ചില പൊലീസ് ഉദ്യോഗസ്ഥർ സേനയുടെ ശോഭ കെടുത്തുന്നു , ഇത്തരക്കാർക്കെതിരെ കർശന നടപടി ; മുഖ്യമന്ത്രി പിണറായി വിജയൻ

നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അത്തരക്കാർക്കെതിരെ കർശന നടപടി എടുത്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളം അടയാളപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ഘട്ടങ്ങളിലായി 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ആരോപണ വിധേയരായവരെ നിരീക്ഷിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബർ തട്ടിപ്പ് മുഖേന പണം നഷ്ടപ്പെടൽ പരാതികളിൽ ആദ്യത്തെ ഒരു മണിക്കൂർ ‘ഗോൾഡൻ അവർ’ ലഭിച്ച പരാതികളും പണം തിരിച്ചു ലഭിച്ച…

Read More

ഓടുന്ന ബസിന് മുന്നിൽ വടിവാൾ വീശിക്കാണിച്ച് ഓട്ടോ ഡ്രൈവറുടെ ഷോ ; പിടികൂടി പൊലീസ്

മലപ്പുറം കൊണ്ടോട്ടിയിൽ ഓടുന്ന ബസിന് മുൻപിൽ വടിവാൾ വീശി കാണിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. പുളിക്കൽ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോൺ മുഴക്കിയതോടെയാണ് വടിവാൾ ഉയർത്തിയത്. കൊണ്ടോട്ടി പുളിക്കലിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് വടിവാൾ വീശിയത്. ബസ് സ്റ്റോപ്പിൽ ആളെ ഇറക്കുന്നതിന് നിർത്തിയപ്പോഴാണ് ഓട്ടോ മുന്നിൽ കയറിയത്. തുടർന്ന് സൈഡ് തരാതെ തടസമുണ്ടാക്കിയതോടെ ബസ് ഡ്രൈവർ ഹോൺ മുഴക്കി. ഇതോടെയാണ്…

Read More