‘പോല്‍ ആപ്പില്‍’ വിവരമറിയിച്ചോളൂം: ലോക്കഡ് ഹൗസ് ഇന്‍ഫോര്‍മേഷന്‍ സൗകര്യം ഉപയോഗിക്കാം

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി തുടങ്ങിയതോടെ വെക്കേഷന്‍ മൂടിലായിരിക്കും എല്ലാവരും. എന്നാല്‍ വെക്കേഷന്‍ ആസ്വദിക്കാന്‍ പോകുന്നതിന് മുന്‍പ് പോല്‍ ആപ്പിലെ ഈ സേവനത്തെ കുറിച്ച് ഒന്ന് അറിഞ്ഞോളൂ. ഓണാവധി ആരംഭിച്ചതോടെ എല്ലാവരും വിനോദയാത്രകള്‍ പോകുന്നതിന്റെ തിരക്ക് കണക്കിലെടുത്താണ് പൊലീസ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്കായി വീട് പൂട്ടിയിട്ട് പോകുന്ന സമയത്ത് ആണ് ഏറ്റവും കൂടുതല്‍ കള്ളന്മാരും മോഷണങ്ങള്‍ക്ക് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഓണാവധിക്ക് വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാന്‍ സൗകര്യമൊരുക്കുകയാണ് കേരള പോലീസ്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍…

Read More

സുഭദ്ര കൊലക്കേസ്; രണ്ടു പ്രതികൾക്കു മാത്രമേ പങ്കുള്ളൂ എന്ന് പൊലീസ്

ആലപ്പുഴയിലെ സുഭദ്ര കൊലക്കേസിൽ പൊലീസ് പിടിയിലായ രണ്ടു പ്രതികൾക്കു മാത്രമേ പങ്കുള്ളൂ എന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് എസ്പി എം.പി.മോഹന ചന്ദ്രൻ. കാട്ടൂർ പള്ളിപ്പറസിൽ മാത്യൂസ്, ഭാര്യ ശർമിള എന്നിവരാണു പിടിയിലായത്. ഒളിവിൽ താമസിക്കാനുള്ള ശ്രമത്തിനിടെ ഇന്നലെ ഉച്ചയോടെ കർണാടക മണിപ്പാലിൽ വച്ചാണ് ഇവരെ പിടികൂടിയത്. തുടർന്ന് രാവിലെ 9നു മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. കൊച്ചി സ്വദേശിനി സുഭദ്രയെ (73) ഓഗസ്റ്റ് 4 മുതൽ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണമാണു കൊലപാതകമാണെന്നു തെളിഞ്ഞത്. കലവൂർ…

Read More

പോലീസിനു എട്ടിന്റെ പണികൊടുത്ത് കുടിയന്മാർ…; നശിപ്പിക്കാൻ ശ്രമിച്ച 50 ലക്ഷത്തിന്റെ മദ്യം കവർന്ന് ആൾക്കൂട്ടം

കുടിന്മാർ പോലീസിനു കൊടുത്ത എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണു അതിവിചിത്രമായ സംഭവം അരങ്ങേറിയത്. പിടിച്ചെടുത്ത അനധികൃത മദ്യം നശിപ്പിക്കാൻ ശ്രമിച്ച പൊലീസിനാണ് കുടിയൻമാർ എട്ടിന്റെ പണി കൊടുത്തത്. ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാനായി അടുക്കിവച്ചിരുന്ന മദ്യകുപ്പികളാണ് പോലീസ് നോക്കിനിൽക്കേ ആളുകൾ കൂട്ടമായെത്തി കവർന്നത്. 50 ലക്ഷം രൂപ വില വരുന്ന മദ്യമാണ് ഗുണ്ടൂർ എടുകുരു റോഡിലെ നല്ലചെരുവ് ഡമ്പിംഗ് യാർഡിൽ പോലീസ് നശിപ്പിച്ച് കളയാൻ ശ്രമിച്ചത്. 24,000 മദ്യകുപ്പികളുണ്ടായിരുന്നു. ബുൾഡോസർ ഉപയോഗിച്ച് മദ്യം…

Read More

കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനം; കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം, മൃതദേഹം കണ്ടെത്തി

കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ ഭാഗങ്ങളെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. എന്നാൽ ഇത് സുഭദ്രയുടേത് തന്നെയാണോയെന്ന് വ്യക്തമല്ല. ഈ വീട്ടിൽ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശർമ്മിളയും മാത്യൂസും ഒളിവിലാണ്. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. കലവൂരിലെ വീട്ടിൽ കസ്റ്റഡിയിലുള്ളയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന പുരോഗമിക്കുന്നത്. തീർത്ഥാടന യാത്രക്കിടെയാണ് ശർമ്മിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീർത്ഥാടന യാത്രക്ക് വേണ്ടി ശർമ്മിളയുടെ…

Read More

പൊലീസ് തന്നെ കുറ്റാരോപിതരാകുന്നു, എല്ലാം ഉത്തരവാദിത്തവും ജനങ്ങൾ തെരെഞ്ഞെടുത്ത മുഖ്യമന്ത്രിക്കാണ്; പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളും അതുണ്ടാക്കുന്ന പ്രകമ്പനങ്ങളും വളരെ ഭീകരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നിയമവാഴ്ച തന്നെ തകർന്ന അവസ്ഥയിലാണ്. പൊലീസ് തന്നെ കുറ്റാരോപിതരാകുന്നു. കേരളത്തിൽ അധികം കാണാത്ത സംഭവമാണിത്. സ്വർണക്കടത്ത് അടക്കമുള്ള കേസുകളിൽ എല്ലാ റാങ്കിലുമുള്ള പൊലീസുകാർ ഉൾപ്പടുന്നു. ഇത് സുപ്രധാനമായ വിഷയമാണെന്നും പ്രതിപക്ഷം ഗൗരമായി എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുകയാണ്. അതിന് വഴങ്ങില്ല. അനുദിനം വഷളാവുകയാണ് സംസ്ഥാനത്തെ സ്ഥിതി. മുസ്ലീം ലീഗ് സമരങ്ങളും പ്രതിഷേധങ്ങളും ക്യാമ്പയിനും…

Read More

‘പട്ടാളം വന്ന് വെടിവെച്ചാലും പിന്മാറില്ല’; സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് കെ സുധാകരന്‍

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ച കന്റോണ്‍മെന്റ് എസ്‌ഐയെ സ്ഥലത്തു നിന്നും മാറ്റാതെ ആശുപത്രിയിലേക്കില്ലെന്ന് അബിന്‍ വര്‍ക്കിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിലപാടെടുത്തു. സംഘര്‍ഷ വിവരമറിഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സമരം നടന്ന സെക്രട്ടേറിയറ്റിന് മുന്നിലെത്തി. സുധാകരന്റെ നിര്‍ദേശം കണക്കിലെടുത്ത് അബിന്‍ വര്‍ക്കിയെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസിന്റെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു….

Read More

‘കേസിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പണം നൽകാൻ ശ്രമിച്ചു’; കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

കൊൽക്കത്തിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ കേസിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പണം നൽകാൻ ശ്രമിച്ചതായി ആരോപണം. യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ശേഷം പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. സമഗ്രമായ അന്വേഷണം നടത്താതെ കേസ് വേഗം അവസാനിപ്പിക്കാൻ പൊലീസ് ശ്രമിച്ചെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ‘തുടക്കത്തിൽ തന്നെ പൊലീസ് കേസ് ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്. മൃതദേഹം കാണാൻ ഞങ്ങളെ അനുവദിച്ചില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ട് പോയപ്പോൾ ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നു. മൃതദേഹം കൈമാറിയ…

Read More

അമിത ജോലി ഭാരം; അസോസിയേഷൻ യോഗത്തിൽ എഡിജിപിക്കെതിരെ വിമർശനം

എഡിജിപി എംആർ അജിത് കുമാറിന് പൊലീസ് അസോസിയേഷൻ യോഗത്തിൽ വിമർശനം. എസ്പിമാർക്ക് മുകളിൽ എഡിജിപി അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്നാണ് ആരോപണം. ഇതിന്റെ ഭാരം പൊലീസുകാരിലെത്തുന്നുവെന്നും പ്രതിനിധികൾ പൊലീസ് അസോസിയേഷൻ യോഗത്തിൽ ഉന്നയിച്ചു. എഡിജിപി സാമാന്തര ഇന്റലിജൻസ് ഉണ്ടാക്കി പൊലീസുകാരെ നിരീക്ഷിക്കുന്നുവെന്നും യോഗത്തിൽ ആരോപണം ഉയർന്നിരുന്നു. പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം ഇന്ന് അറിയാം. എം ആർ അജിത് കുമാറിനെയും എസ് പി സുജിത് ദാസിനെയും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിറുത്തി…

Read More

ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി; ശ്രീകുമാർ മേനോനെതിരെ കേസെടുത്തു

ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സിനിമ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്. മരട് പൊലീസാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരമാണ് കേസ്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോൻ കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. നടൻ ബാബു രാജിനെതിരെയും ജൂനിയർ ആർട്ടിസ്റ്റ് പരാതി ഉന്നയിച്ചിരുന്നു.

Read More

കൊറിയർ സർവ്വീസ് എന്ന പേരിലും തട്ടിപ്പ്; മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ വ്യാജ ഫോൺ കോളുകൾ ലഭിച്ചു

ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണെന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പ് ആണെന്ന് വ്യക്തമാക്കി കേരള പൊലീസ്. വിവിധ മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ ഇത്തരത്തിലുള്ള വ്യാജ ഫോൺ കോളുകൾ ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് ലഭിച്ച ഫോൺകോളിൽ അവരുടെ പേര് വിവരങ്ങൾ അടങ്ങിയ കൊറിയറിൽ നിന്നും എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കണ്ടെത്തി എന്ന വ്യാജേനയാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. +919228926982, 9225852580 ഈ രണ്ട് നമ്പറുകളിൽ നിന്നുമാണ് മാധ്യമപ്രവർത്തകർക്ക് കോളുകൾ ലഭിച്ചത്. മാധ്യമ പ്രവർത്തകരുടെ വ്യക്തിവിവരങ്ങൾ ചോദിച്ചറിയുന്നതിന് പുറമേ വീഡിയോ…

Read More