
ബിഹാറിൽ ദുർഗാപൂജ പന്തലിനു നേരെയുണ്ടായ വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റു
ഇന്ന് പുലർച്ചെ ബിഹാറിലെ അറായിൽ ദുർഗാപൂജ പന്തലിനു നേരെയുണ്ടായ വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റതായ് റിപ്പോർട്ട്. രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ അജ്ഞാതർ വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് സംഭവസ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അർമാൻ അൻസാരി (19), സുനിൽ കുമാർ യാദവ് (26), റോഷൻ കുമാർ (25), സിപാഹി കുമാർ എന്നിവർക്കാണ് വെടിയേറ്റത്. ഇവരെ വിദഗ്ധ ചികിൽസയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിവയറ്റിൽ വെടിയേറ്റ രണ്ടുപേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി…