
തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആക്രമിക്കണമെങ്കില്‍ അവര്‍ നേരിട്ട് വരട്ടെയെന്നും സുരക്ഷ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഡി ജി പിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. കൂടാതെ പോലീസ് സുരക്ഷയില്ലാതെ കോഴിക്കോട് നഗരത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നെ ആക്രമിക്കണമെങ്കില്‍ അവര്‍ നേരിട്ട് വരട്ടെയെന്നും പറഞ്ഞ ഗവർണർ, തന്റെയടുത്ത് നിന്നും പോലീസിനെ മാറ്റി…