പാലക്കാട്ടെ റെയ്ഡ്: സിപിഎം ബിജെപി നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഡാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണിതെന്നും കോൺഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തതെന്നും വി ഡി സതീശൻ പറഞ്ഞു. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയത്. ഈ പൊലിസുകാർ മനസിലാക്കേണ്ടത് ഭരണത്തിന്‍റെ അവസാന കാലമായി. അഴിമതി പണ പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണ്. പരിശോധനക്ക് സാക്ഷികൾ ഉണ്ടായിരുന്നോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു….

Read More

പാതിരാ റെയ്ഡ് നാടകം ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ആസൂത്രണം ചെയ്തതെന്ന് കെ. സുധാകരന്‍

കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിൽ അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ രൂക്ഷ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ രം​ഗത്ത്. പാതിരാ റെയ്ഡ് നാടകം ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നും പരാജയഭീതിയാണ് അതിന് പിന്നിലെന്നുമണ് കെ. സുധാകരന്‍ പറയുന്നത്. കേരളത്തിന്‍റെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയും മ്ലേച്ഛമായ സംഭവം നടന്നിട്ടില്ലെന്നു പറഞ്ഞ കെ സുധാകരൻ, വനിതാ നേതാക്കളുടെ മുറികളിലേക്ക് വനിതാ പൊലീസില്ലാതെ പതിരാ പരിശോധനക്കെത്തിയത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും ചോദിച്ചു, അറിയപ്പെടുന്ന വനിതാ നേതാക്കളാണ് ഷാനിമോള്‍…

Read More

‘സ്വഭാവികമായ കാര്യം, എന്തിനാണ് ഇത്ര പുകിലായി കാണുന്നത്?’; ആളെക്കൂട്ടി കോണ്‍ഗ്രസ് പരിശോധന അട്ടിമറിച്ചെന്ന് എംബി രാജേഷ്

പൊലീസ് റെയ്ഡ് ആളുകളെ കൂട്ടി കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്നും അത് അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണെന്ന് മന്ത്രി എംബി രാജേഷ്. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് എന്‍റെ വാഹനം പോലും പരിശോധിച്ചിട്ടുണ്ട്. എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നത്? അത് സ്വഭാവികമായ കാര്യമാണ്. എന്നാൽ കാര്യങ്ങള്‍ ഇങ്ങനെയായിട്ടും വസ്തുതകള്‍ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നത്. രണ്ട് വനിതാ നേതാക്കളുടെ മുറിയിൽ മാത്രമല്ല പൊലീസ് പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും…

Read More

പടക്ക നിർമാണ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്; ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി

തിരുവനന്തപുരം പാലോട് – നന്ദിയോട് പടക്ക നിർമ്മാണ കേന്ദ്രങ്ങളിൽ പൊലീസിന്റെ റെയ്ഡ്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയാണ് റെയ്ഡ് നടക്കുന്നത്. 4 സ്ഥലത്ത് റെയ്ഡിൽ അളവിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. തൃപ്പൂണിത്തുറ സ്ഫോടകവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി പടക്ക നിർമ്മാണ ശാലയിൽ റെയ്ഡ് തുടരുന്നത്. റെയ്ഡിൽ ഭയന്ന് ഒളിസ്ഥലങ്ങളിൽ മാറ്റിയ സ്ഫോടക വസ്തുകളുടെ വൻ ശേഖരമാണ് കണ്ടെത്തിയത്. ഇവരുടെ പക്കലുള്ള ലൈസൻസ് റദ്ദാക്കുന്നതിന് നടപടി…

Read More