മോഷണക്കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു; പരുക്കേറ്റിട്ടും പ്രതികളെ കുടുക്കി പൊലീസ്

മോഷണക്കേസിലെ പ്രതികളെ പിന്തുടർന്ന് എത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തി പ്രതികൾ. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മോഷണത്തിന് ശേഷം ജില്ല കടന്ന പ്രതികളെ പിടികൂടാൻ എത്തിയ ആലപ്പുഴ സ്വദേശികളായ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ആലപ്പുഴ കായംകളം സ്വദേശിയായ ദീപക് എന്ന പൊലീസുകാരന് കഴുത്തിലും കയ്യിലും കുത്തേറ്റു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ സൂര്യനെല്ലിയിൽ വച്ചായിരുന്നു ആക്രമണം. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിന് നേര്‍ക്ക് പ്രതികള്‍ ആകമണം നടത്തുകയായിരുന്നു. ശക്തമായ ആക്രമണം…

Read More

എറണാകുളം കാലടിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എറണാകുളം കാലടിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കാലടി പോലീസ് സ്‌റ്റേഷനിലെ എസ് ഐ സതീഷ്, സിവിൽ പോലീസ് ഓഫീസർ ബേസിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലാക്കിയ കെ എസ് യു പ്രവർത്തകരെ റോജി എം ജോൺ എം എൽ എയുടെ നേതൃത്വത്തിൽ മോചിപ്പിച്ചിരുന്നു. ഈ സംഭവത്തിലുണ്ടായ വീഴ്ച്ചയിലാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലിരിക്കെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ചാലക്കുടി എംഎൽഎ സനീഷ്…

ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൻ അപകടം: 15 പേർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിലെ ചമോലിയില്‍ ട്രാന്‍സ്ഫോര്‍മർ പൊട്ടിത്തെറിച്ച് വൻ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേരാണ് മരിണമടഞ്ഞത്. മരിച്ചവരിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം ട്രാൻസ്ഫോര്‍മർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജി‍സ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്ക‍ർ സിങ് ധാമി ഉത്തരവിട്ടു. ചമോലിയിൽ അളകനന്ദ നദി തീരത്ത് നമാമി ഗംഗെ പദ്ധതി പ്രദേശത്തെ ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 11.35 നായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെ…

Read More

ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥൻറെ മൃതദേഹം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥൻറെ മൃതദേഹം കരക്കടിഞ്ഞു. എ ആർ ക്യാമ്പിലെ എഎസ്‌ഐ ഫെബി ഗോൺസാലസിൻറെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലുണ്ടായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോൺസാലസ്. ഇന്ന് രാവിലെ 8.30 ഓടെയാണ് മൃതദേഹം ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞത്. പിന്നീട് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഫെബി ഗോൺസാലസിന്റെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് ഇൻക്വസ്റ്റ് നടത്തുകയാണ്. ഗോൺസാലസിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Read More