
സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 88 പോലീസുകാർ; അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് പ്രതിപക്ഷം
സംസ്ഥാനത്തെ പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസീക സമ്മർദ്ദവും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അഞ്ചു വർഷത്തിനിടെ എൺപത്തിയെട്ട് പോലീസുകാർ ആത്മഹത്യ ചെയ്തു. ആറു ദിവസത്തിനുള്ളിൽ അഞ്ചു പോലീസുകാർ ആത്മഹത്യ ചെയ്തു. പുതിയ പദ്ധതികൾ പ്രഖ്യാപിച്ചാലും പഴയ അംഗബലമേ പൊലീസിലുള്ളൂവെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്ന പിസി വിഷ്ണുനാഥ് പറഞ്ഞു. 44 പേരെ വെച്ചാണ് 118 പോലീസുകാർ ചെയ്യേണ്ട ജോലി ഒരു സ്റ്റേഷനിൽ നടത്തുന്നത്. വനിതാ പോലീസുകാർക്ക് ആവശ്യമായ റെസ്റ്റ് റൂമുകൾ പോലുമില്ല. ഇടുങ്ങിയ മുറികളാണ് എല്ലാ പോലീസ് സ്റ്റേഷനുകളും. മരിച്ച ജോബിദാസ്…