സംസ്ഥാന പൊലീസിൽ സമാനതകളില്ലാത്ത മാറ്റം, ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ കൽതുറങ്കിലാക്കി; മുഖ്യമന്ത്രി

കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പൊലീസിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർക്കും നിർഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകൾ മാറി. കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പൊലീസ് കൽത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയാൻ പൊലിസ് നല്ല പ്രചാരണവും നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിൻ്റെ പോർട്ടലിൽ 31107 പരാതികളാണ് സെപ്തംബർ വരെ എത്തിയത്. 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. 37807 ബാങ്ക്…

Read More

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐ ജി

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐ.ജിയാകും. ദക്ഷിണമേഖലാ ഐ.ജി ജി.സ്‌പർജൻ കുമാറിന് സുരക്ഷാ വിഭാഗത്തിന്റെ അധിക ചുമതലയും നൽകി. എ.അക്‌ബർ ക്രൈംബ്രാഞ്ച് ഐ.ജിയാകും. എസ്.ശ്യാംസുന്ദർ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. വയനാട് ജില്ലാ മേധാവിയായി ടി.നാരായണനെയും നിയമിച്ചു.  ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ അഞ്ച് അഡീഷണൽ എസ്പിമാരെയും 114 ഡിവൈഎസ്പിമാരെയും സ്വന്തം ജില്ല വിട്ട് മാറ്റികൊണ്ട് ഉത്തരവിറങ്ങി.ജോയിൻറ് സെക്രട്ടറി ആര്‍. മണികണ്ഠനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

Read More

ശരിയല്ലാത്ത ചെയ്തികൾ പോലീസിന് അവമതിപ്പുണ്ടാക്കുന്നു; മുഖ്യമന്ത്രി

സംസ്ഥാനത്തെ പോലീസ് സേനയിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ശരിയല്ലാത്ത ചെയ്തികളുണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്തും ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം പ്രവർത്തികൾ സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും അവർക്ക് സേനയുടെ ഭാഗമായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. നാടിന് ചേരാത്തതും ജനങ്ങൾക്കും പോലീസ് സേനയ്ക്കും ഒരുതരത്തിലും അംഗീകരിക്കാൻ പറ്റാത്തതുമായ ചെയ്തികൾ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ അത് സ്വാഭാവികമായും വിമർശനത്തിന് ഇടയാകും. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം. ഏറ്റവും നല്ല യശസ്സിൽ നിൽക്കുന്ന സേനയ്ക്ക് അങ്ങേയറ്റം അവമതിപ്പുണ്ടാക്കാൻ വഴിവയ്ക്കുന്ന…

Read More