
വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി അടച്ചിട്ട മുറിയിൽ കെട്ടിയിട്ട സംഭവം: പ്രതി പിടിയിൽ
കോഴിക്കോട് തൊട്ടിൽപാലത്ത് കോളജ് വിദ്യാർഥിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. ഒളിവിലായിരുന്ന കുണ്ടുതോട് ഉണ്ണിത്താൻകണ്ടി ജുനൈദ് (26) ആണ് വടകരയിൽനിന്ന് പിടിയിലായത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് നിന്നും ബുധനാഴ്ച രാവിലെ മുതൽ കാണാതായ പെൺകുട്ടിയെ പിറ്റേദിവസമാണ് ജുനൈദിന്റെ വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി. തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയതായി…