കുംഭമേളയില്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജചിത്രം; സിനിമാ നിര്‍മാതാവിനെതിരെ കേസെടുത്ത് പോലീസ്

മഹാകുംഭമേളയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കന്നഡ സിനിമാ നിര്‍മാതാവ് പ്രശാന്ത് സാംബര്‍ഗിക്കെതിരേ പ്രകാശ് രാജ് മൈസൂരു ലക്ഷ്മിപുരം പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്. മൈസൂരു സിറ്റി പോലീസ് കമ്മിഷണര്‍ സീമ ലട്കറുമായി അദ്ദേഹം സ്റ്റേഷനിലെത്തി പരാതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചു. മഹാകുംഭമേളയില്‍ പങ്കെടുത്തിട്ടില്ലെന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച് വ്യാജചിത്രം നിര്‍മിച്ചതിനുപിന്നില്‍ പ്രശാന്ത് സാംബര്‍ഗിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ”ഞാന്‍ വിശ്വാസിയല്ല. എന്നാല്‍, ഒരു വിശ്വാസത്തിനോ മതത്തിനോ എതിരല്ല. വിശ്വാസികള്‍ക്ക് മഹാകുംഭമേള…

Read More

രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി നടി ഹണി റോസ്

സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക…

Read More

വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു, സൈബറാക്രമണം; പരാതി നൽകി അർജുന്റെ കുടുംബം

സൈബർ അതിക്രമത്തിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻറെ കുടുംബം പരാതി നൽകി. അർജുന്റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായതെന്നും ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് അമ്മ ഷീല കഴിഞ്ഞ…

Read More

വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല എഫ്ബി പേജിൽ; രോഹിതിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകും

തൃശൂർ കാലടി ശ്രീ ശങ്കര കോളേജ് വിദ്യാർഥിനികളുടെ ഫോട്ടോകൾ അശ്ലീല ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവെച്ച മുൻ വിദ്യാർത്ഥി നേതാവിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകിയേക്കും. കോളേജിലെ വിദ്യാർത്ഥിനികളിൽ ഒരാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രവും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ രോഹിത് അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവെച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അതേസമയം രോഹിത് എസ്എഫ്‌ഐ നേതാവ് അല്ലെന്ന് എസ്എഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. ക്യാമ്പസിൽ പഠിക്കുന്ന കാലത്ത് പോലും എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ രോഹിത് പ്രവർത്തിച്ചിട്ടില്ലെന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം വാർത്താക്കുറിപ്പിൽ…

Read More

ശോഭാ കരന്തലജെക്കെതിരെ പൊലീസിൽ പരാതി നൽകി കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെക്കെതിരെ പൊലീസിൽ പരാതി നൽകി കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്നാട്ടുകാരെക്കുറിച്ചുള്ള വിദ്വേഷ പ്രസ്താവനകളിലാണ് പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഡിഇഒ ആണ് പരാതി കൊടുത്തത്. ജനപ്രാതിനിധ്യനിയമം 123 (3A), 125, 123 (3) എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ഉള്ളത്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷനോട് ശോഭയ്ക്കെതിരെ ഉടനടി നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നു. വിദ്വേഷ പരാമർശം ഇങ്ങനെ… തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം…

Read More

‘ദേശീയഗാനത്തെ അവഹേളിച്ചു’ ; ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി

കെപിസിസി സംഘടിപ്പിച്ച സമരാഗ്‌നി യാത്രയുടെ സമാപന സമ്മേളനത്തിൽ ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പാലോട് രവിക്കെതിരെ പരാതി. ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ബി എസ് രാജീവ്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ‘പരിണിത പ്രജ്ഞനും എംഎൽഎയുമൊക്കെ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലാത്ത തരത്തിൽ മൈക്ക് സ്റ്റാൻഡിൽ താളം പിടിച്ചും, തെറ്റായുമാണ് ദേശീയ ഗാനം ആലപിക്കാൻ ആരംഭിച്ചത്. ഇത് ബോധപൂർവമാണെന്നെ…

Read More

കത്ത് വിവാദം; മേയർ ഇന്ന് പൊലീസിൽ പരാതി നൽകും

തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് പൊലീസിൽ പരാതി നൽകും. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. വ്യാജ ഒപ്പിൽ സീലില്ലാത്ത ലെറ്റർപാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട് നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം സിറ്റി പൊലീസ് കമ്മീഷണർക്കോ മ്യൂസിയം പൊലീസിനോ പരാതി നൽകാനാണ് ആലോചന. അതിന് ശേഷം മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകും. അതിനിടെ മേയർക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.  കരാർ നിയമനങ്ങൾക്ക് സിപിഎം…

Read More