റോഡ് സുരക്ഷാ യോഗത്തിൽ എസ്പിക്ക് പകരം എസ്‌ഐ വന്നു; തിരിച്ചയച്ച് കളക്ടർ

റോഡ് സുരക്ഷാ യോഗത്തിൽ നിന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിട്ട് നിന്നു. പത്തനംതിട്ട ജില്ലയിലെ റോഡ് സുരക്ഷാ യോഗത്തിലാണ് എസ്പി പങ്കെടുക്കാതെ അസോസിയേഷൻ നേതാവായ എസ്‌ഐയെ അയച്ചത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തിൽ എസ്പി തന്നെ പങ്കെടുക്കണമെന്ന് നിലപാടെടുത്ത ജില്ലാ കളക്ടർ എസ്‌ഐയെ തിരിച്ചയച്ചു. ബുധനാഴ്ച ആയിരുന്നു ജില്ലാതല റോഡ് സുരക്ഷ അവലോകനയോഗം. ലക്ഷങ്ങളുടെ ഫണ്ട് വിനിയോഗം അടക്കം സുപ്രധാന തീരുമാനമെടുക്കേണ്ട യോഗത്തിലാണ് ജില്ലാ പൊലീസ് മേധാവി പങ്കെടുക്കാതിരുന്നത്.

Read More

മലപ്പുറം എസ്പിയെ പൊതുവേദിയിൽ വിമർശിച്ച് പിവി അൻവർ; പ്രസംഗം ഒറ്റവാക്കിൽ അവസാനിപ്പിച്ച് എസ് പി

പൊതുവേദിയിൽ ജില്ലാ പോലീസ് മേധാവിയെ വിമർശിച്ച് പി.വി. അൻവർ എം.എൽ.എ. പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവേദിയിലാണ് മലപ്പുറം എസ്.പി. എസ്.ശശിധരൻ ഐ.പി.എസിനെ എം.എൽ.എ. രൂക്ഷമായഭാഷയിൽ വിമർശിച്ചത്. ഇതിനുപിന്നാലെ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കേണ്ടിയിരുന്ന എസ്.പി. ഒറ്റവാക്കിൽ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു. സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു പി.വി.അൻവർ. പരിപാടിക്ക് എസ്.പി.യെ കാത്തിരിക്കേണ്ടിവന്നതായിരുന്നു എം.എൽ.എ.യെ ചൊടിപ്പിച്ചത്. ഐ.പി.എസ്. ഓഫീസർമാരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പറഞ്ഞാണ് എം.എൽ.എ. തുടങ്ങിയത്. തന്റെ പാർക്കിലെ 2500 കിലോ ഭാരമുള്ള റോപ്പ് മോഷണം പോയിട്ട് പ്രതിയെ…

Read More