ബിഷ്ണോയി സംഘത്തിന്റെ അടുത്ത ലക്ഷ്യം രാഹുൽ ഗാന്ധിയാകാമെന്ന് ഒഡിയ നടൻ: കേസെടുത്ത് പൊലീസ്

എൻസിപി നേതാവ് ബാബ സിദ്ദീഖിനെ കൊലപ്പെടുത്തിയതിന് ശേഷം ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയാകാമെന്ന് ഒഡിയ നടൻ ബുദ്ധാദിത്യ മൊഹന്തി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടൻ വിവാദ പരാമർശം നടത്തിയത്. പിന്നാലെ പൊലീസ് കേസെടുത്തു. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ(എൻഎസ്യുഐ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മൊഹന്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ സംസ്ഥാന എൻഎസ്യുഐ പ്രസിഡന്റ് ഉദിത് പ്രധാൻ വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. ‘എൻസിപി…

Read More

വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതി; നടി പാർവതി നായർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്

വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് കാട്ടി 2022ൽ പാർവതി നായർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ ജോലിക്കുനിന്ന സുഭാഷ് ചന്ദ്രബോസിനെ സംശയമുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നാലെ, നടിയും സഹായികളും മർദിച്ചെന്ന് ആരോപിച്ച് സുഭാഷ് പൊലീസിൽ പരാതി നൽകി. പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് കോടതിയിൽ ഹർജി നൽകി. കോടതി നിർദേശപ്രകാരമാണ് പാർവതിക്കും ഏഴുപേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. തന്റെ വീട്ടിൽനിന്ന് 9 ലക്ഷം രൂപയും ഐഫോണും…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; അഖിൽ മാരാർക്കെതിരെ കേസെടുത്തു

സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാ‍ർക്കെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇൻഫോ‍പാ‍ർക്ക് പൊലീസിന്റെ നടപടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പകരം താൻ വീടുകൾ വച്ചു നൽകുമെന്നും അഖിൽ പറഞ്ഞിരുന്നു. കേസെടുത്തതിനു പിന്നാലെ ‘വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ’ എന്നെഴുതിയ പുതിയ പോസ്റ്റും അഖിൽ മാരാരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടത്തിയ…

Read More

സഹകരണ സംഘത്തിൽ അംഗങ്ങളറിയാതെ വായ്പ: സെക്രട്ടറിക്കെതിരെ കേസ്

അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ എടുത്തെന്ന പരാതിയിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. കർമംകോടിയിലെ കെ രതീശനെതിരെയാണ് നടപടി. ആദൂർ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ സൂപ്പി നൽകിയ പരാതിയിലാണ് നടപടി. രതീശൻ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ രതീശനെ…

Read More

രാഹുല്‍ ഗാന്ധിക്ക് എതിരായ ഡിഎന്‍എ പരാമര്‍ശം: പി.വി.അന്‍വറിന് എതിരെ കേസെടുത്ത് പൊലീസ്

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിലാണ് പൊലീസിന്റെ നടപടി. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പേരിനൊപ്പമുള്ള…

Read More

മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്ന പരാമർശം; പി സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്

മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്ന പരാമർശത്തിൽ ബി ജെ പി നേതാവ് പി സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് എൻ ഡി എ സ്ഥാനാർത്ഥി എം ടി രമേശിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പ്രസ്താവന. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നെന്നുമായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. ഇതിനുപിന്നാലെ പി സി ജോർജിനെതിരെ കനത്ത പ്രതിഷേധമുയർന്നിരുന്നു. പരാമർശം വിവാദമായതിന് പിന്നാലെയാണ് കേസെടുത്തത്. ഇതുകൂടാതെ പി സി ജോർജിനെതിരെ മാഹി എം…

Read More

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിൽ സംഘർഷം: രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനുമെതിരേ കേസ്

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിൽ ഉണ്ടായ അക്രമസംഭവങ്ങൾ പരാമർശിച്ച് രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇതുസംബന്ധിച്ച് വിശദീകരണം നൽകി എക്സിൽ പോസ്റ്റ് ചെയ്തു. കനയ്യ കുമാറിനെതിരെയും കേസുണ്ട്. അക്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് അസം മുഖ്യമന്ത്രി തന്നെയാണ് മൂവർക്കെതിരെയും കേസെടുക്കാൻ നിർദേശം നൽകിയത്. ജനങ്ങളെ പ്രകോപിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാക്കൾ തന്നെ…

Read More

എയ്ഞ്ചൽവാലി ബഫർ സോൺ പ്രതിഷേധം: 100 പേർക്കെതിരെ പൊലീസ് കേസ്

ജനവാസ മേഖലകൾ വനമേഖലയെന്ന് രേഖപ്പെടുത്തി സർക്കാർ പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിനെതിരെ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത 100 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. വനംവകുപ്പിന്റെ പരാതിയിൽ 2 പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. മറിയാമ്മ സണ്ണി, മാത്യു ജോസഫ് എന്നിവരാണ് മെമ്പർമാർ. മറ്റ് 98 പേർ കണ്ടാലറിയുന്നവരാണെന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പൊതു മുതൽ നശീകരണം ഉൾപ്പെടെ 8 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. വനം വകുപ്പ് നൽകിയ പരാതിയിലാണ് പൊലീസ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

18 വയസിൽ സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നത് സമൂഹത്തിന് നല്ലതല്ലെന്ന് ആരോഗ്യ സർവകലാശാല. മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർവകലാശാല ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. 18 വയസ് ആയത് കൊണ്ട് പക്വത ഉണ്ടാവില്ലെന്നും കൗമാരക്കാരുടെ മസ്തിഷ്കം ഈ സമയം ഘടനാപരമായി ദുർബലമായിരിക്കുമെന്നുമാണ് ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. ………………………………….. 2021ൽ രാജ്യത്ത് ദിനം പ്രതി ശരാശരി 115 ദിവസജോലിക്കാരും 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്തതായി കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു. 1,64,033…

Read More

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ് 

ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തില് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ അടക്കം 13 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിൽ മർദ്ദിച്ചെന്ന പരാതിയിലാണ് നടപടി.  പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വൈൾഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന്  വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ…

Read More