പത്തനംതിട്ടയിലെ പൊലീസ് മർദനം ; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു , നടപടി പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ

പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പൊലീസുകാർക്കെതിരെ കേസെടുത്തു. മര്‍ദനമേറ്റ സിത്താര ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നത്. വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിന്‍റെ മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. പൊലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ…

Read More

പത്തനംതിട്ടയിൽ പൊലീസ് ആള് മാറി വിവാഹ സംഘത്തെ മർദിച്ച സംഭവം ; നടന്നത് പൊലീസ് നരനായാട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

പത്തനംതിട്ടയിൽ ഇന്നലെ രാത്രി നടന്നത് പോലീസിന്‍റെ നരനായാട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് വിവാഹ സംഘത്തിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. ആളുമാറിയാണ് വിവാഹ സംഘത്തിലുള്ളവരെ പോലീസ് തല്ലിച്ചതച്ചതെന്നത് സംഭവത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പോലീസിന് സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. അധികാര ദുർവിനിയോഗവും നരനായാട്ടും നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തധികാരത്തിലാണ് പോലീസ് നിരപരാധികളെ തല്ലിച്ചതച്ചത്? പോലീസിൻ്റെ പരാക്രമത്തിന് സി.സി ടി.വി ദൃശ്യങ്ങൾ തെളിവാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഒരു…

Read More

പൊലീസുകാരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചു ; യുവതിക്ക് 2000 ദിർഹം പിഴ ശിക്ഷ

ടാ​ക്സി ഡ്രൈ​വ​റു​മാ​യു​ള്ള ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വ​തി​യും സു​ഹൃ​ത്തും കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തി ദു​ബൈ കോ​ട​തി. വ​നി​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രു​ടെ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക്​ 2000 ദി​ർ​ഹം പി​ഴ​യും പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ സു​ഹൃ​ത്തി​ന്​ മൂ​ന്നു മാ​സം ത​ട​വും നാ​ടു​​ക​ട​ത്ത​ലു​മാ​ണ്​ ശി​ക്ഷ. ക​സ​ഖ്സ്താ​ൻ സ്വ​ദേ​ശി​ക​ളാ​ണ്​ പ്ര​തി​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ അ​ൽ ബ​ർ​ഷ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലാ​ണ്​ കേ​സി​നാ​സ്പ​ദ സം​ഭ​വം…

Read More

പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ  വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം; മന്ത്രിസഭ തീരുമാനം വിവാദത്തിൽ

ളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ  വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനുള്ള മന്ത്രിസഭാ തീരുമാനം വിവാദത്തിൽ. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമം നൽകുന്നത്. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമനം.  ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലിസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് അന്താരാഷ്ട്ര ബോഡി ബിൽഡിങ്…

Read More

അന്വേഷണത്തിന്‍റെ പേരിൽ വേട്ടയാടുന്നു; പൊലീസിനെതിരെ ഡിജിപിക്ക് കത്ത് നൽകി കസ്റ്റംസ് ചീഫ് കമ്മീഷണര്‍

അന്വേഷണത്തിന്‍റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കസ്റ്റംസ് മേധാവി. യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലൻസ്- പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്യുകയാണെന്നും പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് കസ്റ്റംസ് കമ്മീഷണർ കത്ത് നൽകി. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്‍റെ ക്വാർട്ടേഴ്സിൽ നടന്ന വിജിലൻസ് റെയ്ഡിനെ തുടർന്നാണ്…

Read More

ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകം ; മകൻ വിജയൻ പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ മാന്നാറിൽ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തില്‍ മകൻ വിജയൻ പൊലീസ് കസ്റ്റഡിയിൽ. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.ഇയാള്‍ സ്ഥിരമായി വധഭീഷണി മുഴക്കിയിരുന്നുവെന്ന് വൃദ്ധ ദമ്പതികളുടെ കൊച്ചുമകന്‍ വിഷ്ണു പ്രതികരിച്ചു. സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും രണ്ട് ദിവസം മുമ്പും വിജയന്‍ മാതാപിതാക്കളെ മര്‍ദിച്ചിരുന്നുവെന്നും വിഷ്ണു പറയുന്നു. മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു .സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്ഥലം എഴുതി നൽകാത്തത് പ്രകോപനമായി. സംഭവത്തിൽ മാന്നാര്‍ പൊലീസ് കേസെടുത്തു….

Read More

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത നേരിട്ടത് ക്രൂര പീഡനം ; പ്രതി അനൂപ് ലക്ഷ്യം വെച്ചത് പണം തട്ടലും , ലൈംഗിക പീഡനവുമെന്ന് പൊലീസ്

എറണാകുളം ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിത കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു. തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്. ആദ്യം ലൈക്കടിച്ചും തുടര്‍ന്ന് ഫോളോ ചെയ്തും മെസേജുകള്‍ അയച്ചും തുടങ്ങിയ ഇന്‍സ്റ്റഗ്രാം സൗഹൃദം. ഇത്തരമൊരു സൗഹൃദത്തില്‍…

Read More

രണ്ട് വയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകം ; വ്യക്തത ലഭിക്കാതെ പൊലീസ് , സംഭവത്തിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച്ചയാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ വാങ്ങിയശേഷം പ്രതിയെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യുക. അതേസമയം, 36 ലക്ഷം രൂപ കുടുംബത്തിൽ നിന്നും തട്ടിയെടുത്തെന്ന പരാതിയിൽ ജ്യോതിഷി ദേവീദാസനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. ഇയാളുടെ പക്കൽ നിന്ന് ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദേവീദാസന്‍റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. നിലവിൽ വനിതാ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന…

Read More

ഡോക്ടർ വീടിനുള്ളിൽ മരിച്ച നിലയിൽ ; വീട് വാടകയ്ക്ക് എടുത്ത സ്ത്രീയേയും പുരുഷനെയും കാണാനില്ല, കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്

വാടകയ്ക്ക് കൊടുത്ത വീടിനുള്ളിൽ അൻപതുകാരനായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ താമസിച്ചിരുന്ന ഒരു സ്ത്രീയെയും പുരുഷനെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ഗ്രേറ്റർ നോയിഡയിലെ സഞ്ജയ് വിഹാർ കോളനിയിലെ വീട്ടിലാണ് 50കാരനായ ഡോ. ദിനേശ് ഗൗറിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ഡോക്ടറെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതാണെന്നാണ് പൊലീസിന്റെ സംശയം. മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഇവർ ഈ വാട്ടിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം…

Read More

മധ്യവയസ്കൻ്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി ; തോട്ടിലേക്ക് വീണതാകാം എന്ന നിഗമനത്തിൽ പൊലീസ്

കോഴിക്കോട് കാരശ്ശേരിയിൽ മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ – കൂടരഞ്ഞി റോഡിന് സമീപത്തായുള്ള തോട്ടിലാണ് ഇന്ന് രാവിലെയോടെ നാട്ടുകാര്‍ മൃതദേഹം കണ്ടത്. കാരശ്ശേരി മൂട്ടോളി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ അച്യുതന്‍ (52) എന്നയാളാണ് മരിച്ചതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. തോട്ടിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്താണ് മൃതദേഹം കമഴ്ന്നുകിടക്കുന്ന തരത്തില്‍ കണ്ടത്. ഈ ഭാഗത്ത് പാറക്കല്ലുകളും ഉണ്ട്. തോടിന് സമീപത്തായുള്ള കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണുപോയതാവാം എന്നാണ് പ്രാഥമിക നിഗമനം. മുക്കം പൊലീസ് സ്ഥലത്തെത്തി…

Read More