
കവർച്ചാ സംഘം പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിൽ വിഷം കുത്തി വെച്ചു; യുവ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കവർച്ചാ സംഘം ശരീരത്തിൽ വിഷം കുത്തിവച്ച യുവ പൊലീസ് ഓഫിസർക്കു ദാരുണാന്ത്യം. മുംബൈ പൊലീസിൽ കോൺസ്റ്റബിളായ വിശാൽ പവാർ ആണു ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. ഡ്യൂട്ടിക്കായി ട്രെയിനിൽ പോകുന്നതിനിടെയാണ് 30കാരൻ ആക്രമണത്തിനിരയായത്. ഏപ്രിൽ 28ന് വൈകീട്ട് 9.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സബർബൻ ട്രെയിനിൽ സിയോണിനും മാത്തുംഗയ്ക്കും ഇടയിലായിരുന്നു സംഭവം. സാധാരണ വേഷത്തിലായിരുന്ന വിശാൽ ട്രെയിന്റെ വാതിലിനോട് ചാരിനിന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ട്രെയിൻ വേഗം കുറച്ച സമയത്ത് ട്രാക്കിലുണ്ടായിരുന്ന ഒരാളുടെ കൈ തട്ടി ഫോൺ നിലത്ത്…