സ്ത്രീയെ കടന്ന പിടിച്ച കേസിൽ അറസ്റ്റിലായി ; വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ വിഷം കഴിച്ച് പ്രതിയുടെ ആത്മഹത്യാ ശ്രമം

പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വിഷം കഴിച്ചു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പുതുശ്ശേരി ഭാഗം സ്വദേശിയായ ഹരീഷാണ് വിഷം കഴിച്ചത്. അടൂർ ഏനാത്ത് ആണ് സംഭവം. സംഭവത്തെ തുടർന്ന് പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്തശേഷം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ചത്. സ്ത്രീയെ കടന്നു പിടിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിലാണു ഹരീഷിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. 

Read More

കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ

കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂൺ കഴിച്ച ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതേത്തുടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Read More

ലഹരി സംഘം പോലീസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി

മുംബൈയിൽ ലഹരി സംഘം പോലീസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി. വർളി ക്യാമ്പിലെ കോൺസ്റ്റബിൾ വിശാൽ പവാറാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ 28ന് മാട്ടുംഗ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തൻ്റെ ഫോൺ തട്ടിയെടുത്തവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിശാലിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഫോൺ ചെയ്യുകയായിരുന്ന വിശാലിന്റെ ഫോൺ അക്രമി സംഘത്തിലെ ഒരാൾ തള്ളി താഴെയിട്ടു. താഴെ വീണ ഫോൺ അയാൾ എടുക്കുകയും…

Read More