
ഇടമലക്കുടിയിലെ ശൈശവ വിവാഹം: 47കാരനായ വരനെതിരെ പോക്സോ കുറ്റം ചുമത്തി
ഇടമലകുടിയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി. മൂന്നാര്‍ പോലീസാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പെണ്‍കുട്ടിയെ സിഡബ്യുസിയുടെ കേന്ദ്രത്തിലേക്ക് മാറ്റി. ഒളിവില്‍ പോയ വരനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കി. 47 വയസുള്ള വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവുമായ വ്യക്തിയാണ് 15കാരിയെ വിവാഹം കഴിച്ചത്. സംഭവം വൻ വിവാദമായി. ഇതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. എങ്കിലും ഇതിൽ…