
ഡിജിപിയുടെ മുന്നിൽ 72 കേസുകൾ; അധ്യാപകർക്കെതിരായ പോക്സോ കേസിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി
സംസ്ഥാനത്ത് അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 72 കേസുകളാണ് ഡിജിപിയുടെ മുന്നിൽ ഉള്ളത്. ഇതിൽ സർക്കാർ- എയ്ഡഡ് സ്കൂളിലെ അധ്യാപകർ ഉൾപ്പെടുന്നുണ്ട്. ഇതിൽ ആർക്കും യാതൊരു സംരക്ഷണവും നൽകില്ല. നടപടി എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പാഠപുസ്തകം ഡിസംബറിൽ തന്നെ അച്ചടിച്ചു. 2.10 ലക്ഷം പാഠപുസ്തകം അച്ചടിച്ചു. 72 ക്യാമ്പുകളിലാണ് എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നത്. ഹയർ സെക്കൻഡറിയുടെ മൂല്യ നിർണയം നടക്കുന്നത് 89 ക്യാമ്പുകളിലാണ്. 25000ത്തോളം അധ്യാപകർ ഹയർ സെക്കൻഡറി…