രഹസ്യമൊഴി എങ്ങനെ അറിഞ്ഞു?, മനസാ വാചാ അറിയാത്ത കാര്യം, പിന്നിൽ സിപിഎം; ഗോവിന്ദനെതിരെ നിയമ നടപടിയെന്ന് സുധാകരൻ

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്‌സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉയർത്തിയ ആരോപണം പൂർണമായും തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മനസാ വാച തനിക്ക് പോക്‌സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സിപിഎം ആണെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ ഈ ആരോപണം…

Read More

പോക്‌സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്

വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിനു പോക്‌സോ കേസിൽ ജീവപര്യന്തം തടവ്. പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രത്തിൽ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായും കോടതിയുടെ നിരീക്ഷണം. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. മോൻസനെതിരായി റജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്. കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായത്. മറ്റു കേസുകളിൽ മോൻസന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾ (7,8)…

Read More

പോക്‌സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി

വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി. എറണാകുളം ജില്ലാ പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. മോൻസനെതിരായി റജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്.  പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. മോൻസന്റെ ജീവനക്കാരിയുടെ മകളാണിത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.  ക്രൈംബ്രാഞ്ച്…

Read More

പോക്‌സോ കേസ് അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പോക്‌സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണു മരിച്ചത്. ബന്ധുവീടിനു സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം അഞ്ചിന് പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഓയൂരിൽ യുവാവിന്റെ വീട്ടിൽനിന്നു പെൺകുട്ടിയെ കണ്ടെത്തി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തി കോടതി റിമാൻഡ് ചെയ്തു. ശാരീരിക പരിശോധനയ്ക്കുശേഷം പെൺകുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. ഇന്നു ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ കുറച്ചുസമയത്തിനുശേഷം കാണാതാവുകയും പിന്നാലെ സമീപമുള്ള വനത്തിൽ തൂങ്ങിമരിച്ചനിലയിൽ കാണുകയുമായിരുന്നു….

Read More

പോക്സോ പീഡന കേസ്; തിരുവനന്തപുരത്ത് ട്രാൻസ് വുമണിന് ഏഴ് വർഷം കഠിന തടവ് ശിക്ഷ

പോക്സോ പീഡന കേസിൽ ട്രാൻസ്ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ. പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെ (34) കുറ്റവാളിയെന്ന് കണ്ടെത്തിയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെണ്ടറെ ശിക്ഷിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു.  സംഭവം നടന്നത് 2016 ഫെബ്രുവരി 23 ന് ഉച്ചയ്ക് രണ്ടരയോടെയാണ്. ചിറയിൻ‌കീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത്…

Read More

അമ്മയ്‌ക്കൊപ്പംചേര്‍ന്ന് മകള്‍ അച്ഛനെ പോക്‌സോ കേസില്‍ കുടുക്കിയെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

മറ്റൊരാളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് മകൾ അമ്മയോടൊപ്പം ചേർന്ന് അച്ഛനെ പോക്സോ കേസിൽ കുടുക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടി. സംഭവത്തിൽ പോലീസ്‌കൂടി ആരോപണ നിഴലിലാണ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊതുപ്രവർത്തകൻകൂടിയായ, കുട്ടിയുടെ അച്ഛനുമായി പിണങ്ങിക്കഴിയുകയാണ് ഭാര്യ. വിവാഹമോചനക്കേസും നടക്കുകയാണ്. 14 വയസ്സുള്ള മകൾ അഞ്ചാം വയസ്സുമുതൽ അച്ഛനോടൊപ്പമായിരുന്നു താമസം. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനത്തിലാണ് മകൾ പഠിച്ചിരുന്നത്. ഒരു ദിവസം രാത്രി മകളെ കാണാതായപ്പോൾ അന്വേഷിച്ച…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ചാൻസിലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാനത്തിന് മാത്രമായി നിയമനിർമാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവർണർ പറഞ്ഞു. ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ വേഗത്തിൽ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ……………………………………. ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ തമിഴ്നാട്ടിൽ കർഷകൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സേലം ജില്ലയിൽ നിന്നുള്ള 85 കാരനായ തങ്കവേലാണ് സ്വയം തീകൊളുത്തിയത്. ………………………………… പിഎസ്എൽവി സി 54 ദൗത്യം വിജയം. ഇന്ത്യൻ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്‍റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളിൽ എത്തിച്ചു. ………………………………… പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിയുടെ പണം ഇപ്പോൾ വേണമെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി…

Read More

കലോത്സവത്തിനിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; അധ്യാപകനെതിരെ പോക്‌സോ കേസ്

ഉപജില്ലാ സ്‌കൂൾ കലോത്സവത്തിനിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്‌സോ കേസ്. കൊല്ലം കടയ്ക്കൽ സ്വദേശി യൂസഫിനെതിരെയാണ് കേസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബസിൽ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടയിലാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. മറ്റ് അധ്യാപകരോട് പരാതി പറയുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഒളിവിലുള്ള അധ്യാപകനായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More

ആൺകുട്ടികളെയും പെൺകുട്ടികളെയും പീഡിപ്പിച്ചു; കോഴിക്കോട് അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥികളോട് ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്ത ഹൈസ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. അത്തോളി കൊടശ്ശേരി തോട്ടോളി സ്വദേശി അബ്ദുൾ നാസർ (52) ആണ് അറസ്റ്റിലായത്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം അഞ്ചു വിദ്യാർഥികൾ പീഡനത്തിന് ഇരയായതായി പൊലീസ് അറിയിച്ചു. ഹൈക്കോടതിയിൽ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഇയാൾ എലത്തൂർ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളുടെ പരാതിയിലാണ് 5 കേസും റജിസ്റ്റർ ചെയ്തത്. പിന്നാലെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.

Read More