പോക്സോ കേസ് അതിജീവിത വീടിനുള്ളിൽ മരിച്ച നിലയിൽ ; സംഭവം ഇടുക്കി ഇരട്ടയാറിൽ

ഇടുക്കിയില്‍ 17കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ ആണ് മൃതദേഹം കണ്ടത്. പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Read More

മകളെ പീഡിപ്പിച്ച കേസ്; പിതാവ് യാതൊരു ശിക്ഷാ ഇളവും അർഹിക്കുന്നില്ലെന്ന് ഹൈക്കോടതി

ഒൻപതു വയസ്സുകാരിയായ മകളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പിതാവ് യാതൊരു ശിക്ഷാ ഇളവും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പോക്‌സോ കേസിൽ വിചാരണ കോടതി ജീവപര്യന്തവും കഠിനതടവും വിധിച്ചതിനെതിരെ പ്രതിയായ പിതാവ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.  പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് സ്വന്തം മകളെ തന്നെയാണ് എന്നതും സംഭവം നടക്കുമ്പോൾ കുട്ടിക്ക് ഒൻപതു വയസ്സു മാത്രമാണുണ്ടായിരുന്നതെന്നും കണക്കാക്കുമ്പോൾ ലഭിച്ച ശിക്ഷ ഒട്ടും കൂടുതലല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 2013ലാണ് കേസിന്…

Read More

പത്തനംതിട്ട പോക്സോ കേസ്; കെഎസ്ഇബി ജീവനക്കാരനും പ്രായ പൂർത്തിയാകാത്ത ഒരാളും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ടയിലെ പോക്സോ കേസിൽ കെഎസ്ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസിൽ റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. പ്ലസ് വണ്‍‌ വിദ്യാര്‍ത്ഥിനിയാണ് പത്തനംതിട്ടയിൽ പീഡിപ്പിക്കപ്പെട്ടത്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്….

Read More

13 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും പിഴയും

പാലക്കാട് 13 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും പിഴയും. പാലക്കാട് അ​ഗളി കോട്ടത്തറ സ്വദേശി ​40 വയസുളള ഗണേശൻ ആണ് ശിക്ഷിക്കപ്പെട്ടത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറി 13 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച് ​ഗർഭിണിയാക്കുകയായിരുന്നു.

Read More

‘പോക്‌സോ കേസുകൾ ഒത്തു തീർപ്പാക്കുന്നു’; ഇടനിലക്കാർ സർക്കാർ അഭിഭാഷകരെന്ന് റിപ്പോർട്ട്

സംസ്ഥാനത്തു റജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകൾ പലതും സർക്കാർ അഭിഭാഷകർ ഇടനിലക്കാരായിനിന്ന് ഒത്തുതീർപ്പാക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റലിജൻസ് മേധാവി റിപ്പോർട്ട് അവതരിപ്പിച്ചത്. പിന്നാലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഓരോ കേസും പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നൽകി. നെയ്യാറ്റിൻകര പോക്‌സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒത്തു തീർപ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ഇരയുടെ പരാതിയിൽ നിന്നാണ് ഇൻറലിജൻസ് അന്വേഷണം തുടങ്ങിയത്. ഓരോ ജില്ലയിലും…

Read More

മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു: അമ്മയ്ക്ക് 40 വർഷം കഠിന തടവ്

ഏഴു വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിന തടവും 20,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. 2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവ് അനുഭവിക്കണം. ലീഗൽ സർവീസസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ്…

Read More

വയറു വേദനയ്ക്ക് ചികിത്സ തേടി എത്തി; പ്ലസ് വൺ വിദ്യാർഥിനി ആറ് മാസം ​ഗർഭിണി; യുവാവിനെതിരെ പോക്സോ കേസ്

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. വയറു വേദനയെ തുടർന്നു വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി. പിന്നാലെയാണ് ആറ് മാസം ​ഗർഭിണിയാണെന്നു സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മാതാപിതാക്കൾ പുറത്തു പോയപ്പോൾ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Read More

ആദ്യ ഭാര്യയുടെ പരാതി; ‘മല്ലു ട്രാവലറി’നെതിരെ പോക്സോ കേസെടുത്തത് പൊലീസ്

സൗദി വനിതയുടെ പരാതിയിൽ ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ (മല്ലു ട്രാവലർ) പോക്സോ കേസും. ആദ്യ ഭാര്യയുടെ പരാതിയിലാണ് കേസെന്നാണ് വിവരം. കേസെടുത്തതായി ധർമടം പൊലീസ് സ്ഥിരീകരിച്ചു. ഈ കേസ്, അന്വേഷണത്തിന്റെ ഭാഗമായി ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി ധർമടം പൊലീസ് അറിയിച്ചു. ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ വെളിപ്പെടുത്തലുകളുമായി ഷാക്കിർ സുബ്‌ഹാന്റെ ആദ്യ ഭാര്യ രംഗത്തെത്തിയിരുന്നു. മുൻപ് ഒരു സൗദി വനിത നൽകിയ ലൈംഗികാതിക്രമ പരാതിയിലും ഷാക്കറിനെതിരെ കേസ് റജിസ്റ്റർ…

Read More

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി അസഫാക് ആലം കൊടും കുറ്റവാളി, മുൻപും പോക്സോ കേസിൽ പ്രതി

ആലുവയിൽ അഞ്ചു വയസ്സുകാരിയെ അതിക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. 2018 ൽ ഇയാളെ ​ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അസ്ഫാക്കിനെ തിരിച്ചറിഞ്ഞെന്ന് കേസിലെ പ്രധാന സാക്ഷിയായ താജുദ്ദീൻ തിരിച്ചറിയൽ പരേഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞുമായി പ്രതി ആലുവ മാർക്കറ്റിലേക്ക്…

Read More

ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം കഠിന തടവ്

കണ്ണൂരിൽ ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. 2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്.

Read More