
‘വ്യക്തിപരമായ പ്രദര്‍ശനത്തില്‍ പാര്‍ട്ടിക്ക് നിലപാടില്ല’; ‘ദ കേരള സ്റ്റോറി’ തറ സിനിമയെന്ന് എംവി ഗോവിന്ദൻ;
‘ദ കേരള സ്റ്റോറി’ പ്രദര്‍ശനം വിവാദമായതിന് പിന്നാലെ സിനിമയെ അതിരൂക്ഷം വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ‘ദ കേരള സ്റ്റോറി’ തറ സിനിമയാണെന്നായിരുന്നു എംവി ഗോവിന്ദന്‍റെ ഒറ്റ വാക്കിലെ മറുപടി. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ഔദ്യോഗിക നിലപാടിനെയാണ് എതിർക്കുന്നതെന്നും ആരെങ്കിലും വ്യക്തിപരമായി ചിത്രം കാണിച്ചു എന്ന് കരുതി അതിൽ പാർട്ടി നിലപാട് എടുക്കേണ്ടതില്ല, സിനിമ ഔദ്യോഗിക സംവിധാനത്തിലൂടെ പ്രദർശിപ്പിക്കുന്നതിന് എതിരെയാണ് തങ്ങൾ നിലപാട് എടുക്കുന്നതെന്നും എംവി ഗോവിന്ദൻ. ‘ദ കേരള സ്റ്റോറി’ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുമെന്ന…