കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചായ വിളമ്പിയാണ് താൻ വളർന്നതെന്നും ചായയുമായി മോദിക്ക്‌ വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും മിർസാപുരിലെ റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടിക്ക് വേണ്ടി ആരും തങ്ങളുടെ വോട്ടുകൾ പാഴാക്കാൻ ആ​ഗ്രഹിക്കുന്നില്ല. മുങ്ങിക്കൊണ്ടിരിക്കുന്നവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ല. സർക്കാർ രൂപവത്കരിക്കുമെന്ന് ഉറപ്പുള്ളവർക്ക് വേണ്ടി മാത്രമേ സാധാരണക്കാർ വോട്ട് ചെയ്യുകയുള്ളൂ. ഇന്ത്യ സഖ്യത്തിലെ ആളുകളെ ജനങ്ങൾ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു. അവർ കടുത്ത വർ​ഗീയവാദികളാണ്. ഇക്കൂട്ടർ തീവ്രജാതി ചിന്ത പേറുന്നവരും…

Read More

ഇൻഡ്യ സഖ്യത്തിനെതിരെ ‘മുജ്റ നൃത്ത’ പരാമർശം; മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

ഇൻഡ്യ സഖ്യം വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രം​ഗത്ത്. പദവിയുടെ മാന്യത മോദി കാത്തുസൂക്ഷിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. ഇൻഡ്യ സഖ്യം മുസ്ലിം വോട്ട് ബാങ്കിന്‍റെ അടിമകളായി തുടരുമെന്നും അവരെ സന്തോഷിപ്പിക്കാനായി സഖ്യം മുജ്‌റ നൃത്തമാടുകയാണെന്നും മോദി ആക്ഷേപിച്ചിരുന്നു. ബിഹാറിലെ പാടലിപുത്രയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലയിൽ സംസാരിക്കുന്നതിനിടെയാണ് മോദി വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ചത്. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം എടുത്ത് മുസ്ലിംകൾക്കു നൽകുമെന്ന സ്ഥിരം…

Read More

മോദി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി; വൻതുക ആവശ്യപ്പെട്ട് മൈസൂരുവിലെ ഹോട്ടൽ

പ്രധാനമന്ത്രി മൈസൂരു സന്ദർശനവേളയിൽ താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി. ന​ഗരത്തിലെ റാഡിസൺ ബ്ലൂ പ്ലാസഹോട്ടലിലെ 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കിയില്ലെന്നാണ് പരാതി. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു. സംസ്ഥാനം ഈ തുക നൽകണമെന്നാണ് കേന്ദ്ര നിലപാട്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) വനംവകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രൊജക്ട് ടൈ​ഗറിന്റെ ൫൦ വർഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരിലെത്തിയത്. 2023 ഏപ്രിൽ 9 മുതൽ 11 വരെ…

Read More

ഒരു ദിവ്യന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോ?; മോദിയെ പരിഹസിച്ച് തരൂർ

ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ ​രം​ഗത്ത്. പ്രധാനമന്ത്രി ദിവ്യനാണെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. ‘‘ഒരു ദിവ്യന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോ? ഇല്ലെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണം’’– തരൂർ പരിഹസിച്ചു. തന്റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ദൈവം തന്നെ നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നുമാണ്…

Read More

‘ഞാൻ കാശിയിൽനിന്നാണ്, എന്നെ നശിപ്പിക്കാനാവില്ല; പുതിയ സർക്കാർ ഞങ്ങൾ രൂപവത്കരിക്കും’; പ്രധാനമന്ത്രി

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ജൂൺ നാലോടെ അവസാനിക്കുമെന്ന് പറഞ്ഞ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ​രം​ഗത്ത്. നിലവിലെ സർക്കാരിന്റെ കാലാവധി തീർച്ചയായും അവസാനിക്കുമെന്ന് അദ്ദേഹം അം​ഗീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം താനും ബി.ജെ.പിയും ചേർന്ന് പുതിയ സർക്കാർ രൂപവത്കരിക്കുമെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ‘അവർ പറയുന്നത് സത്യമാണ്. ഈ സർക്കാർ ജൂൺ നാലിന് അവസാനിക്കും. തീർച്ചയായും ഒരു പുതിയ സർക്കാർ രൂപവത്കരിക്കണം. സർക്കാരിന്റെ കാലാവധി അവസാനിക്കണമെന്നത് ഭരണഘടനാപരമാണ്. അതിൽ രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിന്…

Read More

ഗ്രാമീണസേവനത്തിൽനിന്ന് സ്വകാര്യ മെഡിക്കൽവിദ്യാർഥികളെ ഒഴിവാക്കാനാകില്ല: സുപ്രീംകോടതി

സ്വകാര്യ കോളേജിൽ പഠിക്കുന്നു എന്നതുകൊണ്ടുമാത്രം ഒരാളെ പൊതു ഗ്രാമീണസേവനത്തിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി. മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്‌ട്രേഷന് വിദ്യാർഥികൾ ഒരുവർഷത്തെ നിർബന്ധിത പൊതു ഗ്രാമീണസേവനം പൂർത്തിയാക്കണമെന്ന കർണാടകസർക്കാർ വിജ്ഞാപനം, ചോദ്യംചെയ്ത് സമർപ്പിച്ച റിട്ട് ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്വകാര്യസ്ഥാപനങ്ങൾക്ക് രാഷ്ട്രനിർമാണത്തിന്റെ ബാധ്യതയില്ലേയെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹം, സഞ്ജയ് കരോൾ എന്നിവരുൾപ്പെട്ട ബെഞ്ച് ആരാഞ്ഞു. ഭാഷാപ്രശ്നങ്ങളുണ്ടെന്നും രോഗികളുമായുള്ള ആശയവിനിമയത്തെ ഇതുബാധിക്കുമെന്നും ഹർജിക്കാരൻ അറിയിച്ചെങ്കിലും ധനികനായതിനാലും സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിച്ചതിനാലും ഇളവിന് അർഹതയുണ്ടാകില്ലെന്ന് ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

Read More

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹമാസ് നേതാവ് യഹ്യ സിൻവാറടക്കമുള്ളവർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ഐ.സി.സി ചീഫ് പ്രോസിക്യൂട്ടർ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രിക്കും ഗസ്സയിലെ ഹമാസ് നേതാവ് യഹ്യ സിൻവാർ എന്നിവരടക്കമുള്ളവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി ചീഫ് പ്രോസിക്യൂട്ടർ. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേലിലും ഗസ്സയിലും നടത്തുന്ന യുദ്ധക്കുറ്റങ്ങളിലും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും ഇരുകൂട്ടർക്കും ഉത്തരവാദിത്തമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഐ.സി.സി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി അധിനിവേശ ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് ഐ.സി.സി ചീഫ് പ്രോസിക്യൂട്ടറുടെ നേതൃത്വത്തിൽ അന്വേഷണം…

Read More

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെട്ട അപകടത്തിൽ ആശങ്ക; പിന്തുണയുമായി മോദി

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്ക് സംഭവിച്ചിരിക്കുന്ന അപകടം ആശങ്കാജനകമാണെന്നും ഈ ദുഃഖസമയത്ത് ഇന്ത്യ ഇറാൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത‌്രി നരേന്ദ്ര മോദി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കും ഒപ്പമുണ്ടായിരുന്ന ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, പ്രവിശ്യാ ഗവർണർ മാലിക് റഹ്‌മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലഹഷെം എന്നിവർക്കുമായി പ്രാർഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. Loading tweet… ‘‘പ്രസിഡന്റ് റെയ്‌സി ഉൾപ്പെട്ട ഹെലികോപ്ടർ അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ആശങ്കയുണ്ട്. ഈ ദുരിതസമയത്ത് ഞങ്ങൾ ഇറാനിയൻ…

Read More

സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കോൺ​ഗ്രസ് നേതാക്കാളായ സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയെന്ന് മോദി പറഞ്ഞു. മണ്ഡലത്തിൽ ദീർഘനാളായി പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകനെ കണ്ടെത്താൻ അവർക്കായില്ലേയെന്നും ജംഷഡ്പൂരിലെ റാലിയിൽ സംസാരിക്കവെ മോദി കുറ്റപ്പെടുത്തി. കോവിഡിനു ശേഷം ഒരിക്കൽപോലും സോണിയ റായ്ബറേലി സന്ദർശിച്ചിട്ടില്ലെന്നു പറഞ്ഞ മോദി ഇപ്പോൾ അവർ സ്വന്തം മകനുവേണ്ടി വോട്ട് ചോദിക്കുകയാണെന്നും അവരുടെ കുടുംബസ്വത്തായിട്ടാണ് റായ്ബറേലിയെ അവർ കരുതുന്നതെന്നും പറഞ്ഞു. കോൺ​ഗ്രസിന്റെ രാജകുമാരൻ റായ്ബറേലിയിൽ…

Read More

വാരാണസി മണ്ഡലത്തിൽ കൊമേഡിയൻ ശ്യാം രംഗീലയുടെ നാമനിർദേശപത്രിക നിരസിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ കൊമേഡിയൻ ശ്യാം രംഗീലയുടെ നാമനിർദേശപത്രിക നിരസിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് ശ്രദ്ധ നേടിയ ആളാണ് ശ്യാം രംഗീല. വാരാണസി ലോക്സഭ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായാണ് ശ്യാം രംഗീല മത്സരിക്കുന്നത്. മെയ് 14നാണ് രംഗീല ലോക്സഭയിലേക്ക് പത്രിക നൽകിയത്. ഇതിന്റെ വിഡിയോ എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഒരു ദിവസത്തിന് ശേഷം തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക നിരസിക്കുകയായിരുന്നു. അതേസമയം ​നാമനിർദേശ…

Read More