കോണ്‍ഗ്രസിന്‍റേത് തീവ്രവാദത്തെ പ്രീണിപ്പിച്ച ചരിത്രം, ബിജെപി തീവ്രവാദികളെ തകര്‍ത്തെറിഞ്ഞു: മോദി

തീവ്രവാദികളെ പ്രീണിപ്പിച്ച ചരിത്രമാണ് കോണ്‍ഗ്രസിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് കര്‍ണാടകയെ തീവ്രവാദത്തിനു വിട്ടുകൊടുത്തപ്പോള്‍, ബിജെപി തീവ്രവാദികളെ തകര്‍ത്തുകളഞ്ഞെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എന്നും തീവ്രവാദത്തിനൊപ്പമാണെന്നും 2008-ല്‍ ഡല്‍ഹിയില്‍ നടന്ന ബട്‌ല ഹൗസ് വെടിവെയ്പ്പില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ സോണിയ ഗാന്ധിയുടെ കണ്ണു നിറഞ്ഞുവെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതെങ്ങനെയാണെന്ന് നിങ്ങള്‍ കണ്ടതാണ്. കര്‍ണാടകയെ കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് വിട്ടു കൊടുത്തു. എന്നാല്‍ തീവ്രവാദത്തെയും തീവ്രവാദ പ്രീണനത്തിനായുള്ള…

Read More

ഗുസ്തി താരങ്ങളുടെ ലക്ഷ്യം ബി.ജെ.പി; പാർട്ടി പറഞ്ഞാൽ രാജിക്ക് തയ്യാറെന്ന് ബ്രിജ് ഭൂഷൺ

പാർട്ടി ആവശ്യപ്പെട്ടാൽ താൻ എം.പി. സ്ഥാനം രാജിവെക്കാമെന്ന് ഗുസ്തി താരങ്ങൾ ലൈംഗിക പീഡന പരാതിയുയർത്തിയ റെസ്ലിംങ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺസിങ്. പൗരത്വ ഭേദഗതിക്കെതിരായി ഷഹീൻ ബാഗിലുണ്ടായത് പോലെ പ്രതിഷേധം വ്യാപിക്കുകയാണ്. താനല്ല, പാർട്ടിയാണ് അവരുടെ ലക്ഷ്യമെന്നും ബ്രിജ് ഭൂഷൺ വാർത്താ ഏജൻസിയായ എ.എൽ.ഐയോട് പറഞ്ഞു. തുക്ഡേ തുക്ഡേ ഗ്യാങ്ങിലുള്ളവരും ഷഹീൻബാഗ് സമരത്തിൽ പങ്കെടുത്തവരും കർഷക സമരത്തിലുണ്ടായിരുന്നവരും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലുണ്ട്. അവർക്ക് പണം ലഭിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം ഹരിയാനയേയും ഉത്തർപ്രദേശിനേയും വിഭജിക്കുകയാണെന്നും…

Read More

‘തെരഞ്ഞെടുപ്പ് താങ്കളെക്കുറിച്ചല്ല, കർണാ‌ടകയ്ക്കായാണ്’; മോദി‌യുടെ ’91 തവണ അധിക്ഷേപം’ പരാമർശത്തിനെതിരെ രാഹുൽ

കോൺ​ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയു‌ടെ ആരോപണത്തിന് മറുപടിയുമായി രാഹുൽ ​ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തെക്കുറിച്ചല്ല എന്ന് നരേന്ദ്രമോദി മനസിലാക്കണമെന്നാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്. “കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് താങ്കൾ വന്നത്. പക്ഷേ, വന്നിട്ട് കർണാടകയെക്കുറിച്ചൊന്നും പറയുന്നില്ല. താങ്കളെക്കുറിച്ച് മാത്രമാണ് പറയുന്നത്. കഴിഞ്ഞ മൂന്നുവർഷം കർണാ‌‌ടക‌യ്ക്കു വേണ്ടി താങ്കൾ എന്ത് ചെയ്തെന്ന് ജനങ്ങളോ‌ട് വ്യക്തമാക്കണം. അടുത്ത അഞ്ച് വർഷം എന്ത് ചെയ്യാൻ പോകുന്നുവെന്നും പറ‌യണം. യുവജനങ്ങൾക്കു വേണ്ടി വിദ്യാഭ്യാസ രം​ഗത്തിന് വേണ്ടി ആരോ​ഗ്യമേഖലയ്ക്ക്…

Read More

പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത്; കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരേ ഭീഷണിക്കത്തെഴുതിയ ആൾ അറസ്റ്റിൽ. എറണാകുളം കതൃക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സേവ്യറാണ് കത്തെഴുതിയതെന്ന് കത്തിൽ പേരുണ്ടായിരുന്ന കലൂർ സ്വദേശി ജോസഫ് ജോണും കുടുംബവും ആരോപിച്ചിരുന്നു. എന്നാൽ, താൻ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നായിരുന്നു സേവ്യറിന്റെ പ്രതികരണം. ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിന്റെ പേരിൽ ഇത്തരമൊരു കത്ത് എഴുതേണ്ട സാഹചര്യമില്ലെന്നും സേവ്യർ പറഞ്ഞിരുന്നു. കസ്റ്റഡിയിൽ എടുത്ത് കൈയ്യക്ഷരമടക്കം പരിശോധിച്ച ശേഷമാണ് സേവ്യർ തന്നെയാണ് കത്തെഴുതിയതെന്ന് വ്യക്തമായത്….

Read More

പ്രധാനമന്ത്രിയുടെ സന്ദർശനം: സുരക്ഷയുടെ വിവരങ്ങൾ ചോർന്നു, ചാവേറാക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ച. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോർന്നു.  സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ളവയാണ് ചോർന്നത്. 49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതിൽ അന്വേഷണം എഡിജിപി ഇന്റലിജൻസ് ടികെ വിനോദ് കുമാർ ആരംഭിച്ചു. മാറ്റം വരുത്തി പുതിയ സ്‌കീം തയ്യാറാക്കിത്തുടങ്ങി.  അതിനിടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി…

Read More

ശബരിമല വിമാനത്താവളം: സൈറ്റ് ക്ലിയറന്‍സില്‍ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. വിനോദസഞ്ചാരത്തിന് പ്രത്യേകിച്ച് ആത്മീയ ടൂറിസത്തിനു വലിയ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിമാനത്താവളത്തിനായി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി വിമാനത്താവള നിർമാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. വിമാനത്താവളത്തെ സംബന്ധിച്ച് സുപ്രധാന അനുമതിയാണിത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഉന്നയിച്ച സംശയങ്ങൾക്കു തൃപ്തികരമായ…

Read More

ജപ്പാൻ പ്രധാനമന്ത്രിക്കു നേരെയെറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ജപ്പാൻ പ്രധാനമന്ത്രി ഫുമോയി കിഷിദയ്ക്കു നേരെ ആക്രമണം. പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഫുമിയോ കിഷിദ പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം. പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം. അക്രമി പിടിയിലായെന്നാണ് സൂചന. പൈപ്പിനു സമാനമായ വസ്തുവാണ് പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് മാറ്റി. സ്ഥലത്തുനിന്ന് സ്ഫോടനത്തിനു സമാനമായ ശബ്ദം കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവ സ്ഥലത്തുനിന്ന് സുരക്ഷാ…

Read More

പ്രേക്ഷക ഹൃദയങ്ങളിൽ നർമ്മം നിറച്ച നടൻ; ഇന്നസെന്റ് എക്കാലവും ഓർമിക്കപ്പെടും: അനുശോചിച്ച് പ്രധാനമന്ത്രി

അന്തരിച്ച മലയാള നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതയി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.  “പ്രമുഖ നടനും മുൻ എംപിയുമായ ശ്രീ ഇന്നസെന്റിന്റെ നിര്യാണത്തിൽ വേദനിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്നതിനും പ്രേക്ഷകഹൃദയങ്ങളിൽ നർമ്മം നിറച്ചതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു”, എന്നാണ് പിഎംഒ ഓഫീസ്…

Read More

വിശദീകരണത്തിന് അവസരം നൽകി, സർക്കാർ പ്രതികരിച്ചില്ല; ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ബിബിസി

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ വിശദീകരണവുമായി ബിബിസി. വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യൻ സർക്കാരിനു അവസരം നൽകിയിരുന്നുവെന്നും എന്നാൽ സർക്കാർ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. വിശദമായ ഗവേഷണം നടത്തിയാണു ഡോക്യുമെന്ററി തയാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി അറിയിച്ചു. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നും വെളിപ്പെടുത്തൽ നടത്തുന്ന ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബിബിസിയുടെ വിശദീകരണം. ബിബിസിയുടെ ഒരു ചാനൽ സംപ്രേഷണം…

Read More

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിൻഡ ആര്‍ഡേൻ രാജിവയ്ക്കും

ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആര്‍ഡേൻ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് ജസിൻഡ അറിയിച്ചു. അടുത്ത മാസം ഏഴിന് ജസിൻഡ ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ‘എന്നെ സംബന്ധിച്ചിടത്തോളം സമയമായി’ എന്നാണ് സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ലേബർ പാർട്ടി അംഗങ്ങളുടെ മീറ്റിങ്ങിൽ ജസിൻഡ പറഞ്ഞത്. ‘ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം കാലം നമ്മൾ പ്രവർത്തിക്കും അതിനു ശേഷം സമയമാകും….

Read More