ഇസ്രയേലിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ അയക്കരുത്; മോദിക്ക് കത്തെഴുതി ബിനോയ് വിശ്വം

ഇസ്രയേലിലെ നിര്‍മാണ മേഖലയിലേക്ക് ഇന്ത്യയില്‍നിന്നുള്ള ഒരുലക്ഷത്തോളം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കമ്പനികളുടെ നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിപിഐ എം.പി ബിനോയ് വിശ്വം. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്രയേലില്‍ ജോലിചെയ്തിരുന്ന 90,000-ഓളം പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതോടെ ഉണ്ടായ ഒഴിവിലേക്കാണ് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. ‘ലഭ്യമായ കണക്കനുസരിച്ച്, ഒരു മാസമായി തുടരുന്ന സംഘര്‍ഷത്തിനിടെ, ഗാസ മുനമ്പില്‍ പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 1400 പേരോളം…

Read More

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കം, സാധാരണ പൗരന് പാർലമെന്റിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കമായി. പാർലമെന്റിന്റെ 75 വർഷത്തെക്കുറിച്ച് പ്രത്യേക ചർച്ചയാണ് ഇന്ന് നടക്കുന്നത്. പഴയ മന്ദിരം എല്ലാവരുടെയും പൈതൃകത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 75 വർഷത്തിനിടെ നിരവധി നിർണായക സംഭവങ്ങൾക്ക് മന്ദിരം സാക്ഷിയായി. പഴയ മന്ദിരത്തിൻറെ പടികൾ തൊട്ടുവന്ദിച്ചാണ് താൻ ആദ്യമായി പ്രവേശിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്രത്തിന്റെ 75 ാം വാർഷികത്തോടനുബന്ധിച്ച് ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെന്റ് ചരിത്രം, രാജ്യത്തിൻറെ നിലവിലെ സാഹചര്യം, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് നിർണായക…

Read More

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവ്; പ്രധാനമന്ത്രി

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന് വിഷമത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റില്‍ വിശദമാക്കി. In the passing away of Shri Oommen Chandy Ji, we have lost a humble and dedicated leader who devoted his life to public service…

Read More

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശം ഒമാൻ സുൽത്താന് കൈമാറി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലൽന്റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി അല്‍ ബര്‍ക്ക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശം സുൽത്താന് കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പശ്ചാത്തലത്തിൽ സഹകരണത്തിന്റെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യുന്നതാണ് സന്ദേശം. അജിത് ഡോവൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും…

Read More

പ്രധാനമന്ത്രിക്ക് പ്രതാപന്റെ പുസ്തകസമ്മാനം: നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’

കേരളത്തിൽ വായനദിനമായ ഇന്ന്, പ്രധാനമന്ത്രിക്കു സമ്മാനമായി ടി.എൻ.പ്രതാപൻ എംപി നെഹ്റുവിന്റെ ‘ദ് ഡിസ്കവറി ഓഫ് ഇന്ത്യ’ (ഇന്ത്യയെ കണ്ടെത്തൽ) എന്ന പുസ്തകം അയച്ചുകൊടുക്കും. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ പൂക്കൾക്കും മാലയ്ക്കും പകരം പുസ്തകം തന്നാൽ മതിയെന്ന ആഹ്വാന പ്രകാരം തനിക്കു കിട്ടിയ പുസ്തകമാണ് അയച്ചു കൊടുക്കുന്നതെന്ന് പ്രതാപൻ പറഞ്ഞു.  തീൻമൂർത്തി ഭവനിലെ നെഹ്റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേരിൽനിന്ന് നെഹ്റു എന്ന പേരു എടുത്തുമാറ്റുന്നത് അടക്കമുള്ള തമസ്കരണങ്ങൾക്കിടെയാണ്, നെഹ്റുവിനെക്കുറിച്ചു മനസ്സിലാക്കാൻ ഈ വായന സഹായിക്കട്ടെ എന്ന കുറിപ്പോടെ…

Read More

മണിപ്പൂരിൽ ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ

മണിപ്പൂരിൽ ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്തയച്ചു. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങാനുമുള്ള സൗകര്യം ഒരുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർ മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കത്തയച്ചതെന്ന് വിഡി സതീശൻ വ്യക്തമാക്കി. മണിപ്പൂരിൽ ക്രൈസ്തവ വിഭാഗങ്ങൾ അരക്ഷിതാവസ്ഥയിലാണെന്നും അക്രമം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കേന്ദ്ര –…

Read More

മോദിയുടെ സന്ദർശനം; തൂക്കുപാല ദുരന്തത്തിൽപ്പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രി ഒറ്റരാത്രികൊണ്ട് നവീകരിച്ചു

തൂക്കുപാലം തകർന്ന് 134 പേർ മരിച്ച ഗുജറാത്തിലെ മോർബിയിൽ ദുരന്തബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അടിയന്തര നവീകരണം. നൂറുകണക്കിന് ദുരന്തബാധിതർക്ക് അടിയന്തര ചികിത്സ നൽകുന്ന ആശുപത്രിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ നവീകരണ, ശുചീകരണ പ്രവർത്തനങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതേസമയം ആശുപത്രിയിലെത്തുന്ന പ്രധാനമന്ത്രിക്ക് ‘ഫോട്ടോഷൂട്ട്’ നടത്തുന്നതിനാണ് ദുരന്തത്തിനിടയിലും ആശുപത്രിക്ക് പെയിന്റടിച്ചതും നവീകരിച്ചതുമെന്ന് കോൺഗ്രസും ആംആദ്മി പാർട്ടിയും വിമർശിച്ചു. ‘അവർക്ക് യാതൊരു ലജ്ജയും തോന്നുന്നില്ലേ ഒട്ടേറെപ്പേരാണ് മരിച്ചുകിടക്കുന്നത്. അവരാകട്ടെ, പ്രധാനമന്ത്രിയുടെ…

Read More

കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്രിവാൾ

ഇന്ത്യയിലെ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അരവിന്ദ് കെജ്രിവാൾ. 130 കോടി ഇന്ത്യാക്കാർക്ക് വേണ്ടിയാണ് താൻ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കറൻസി നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകർന്നിരിക്കുകയാണ്. നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം, അതിനാൽ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടേയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്നാണ്…

Read More