അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി : മുഖ്യമന്ത്രി പിണറായി വിജയൻ

 സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെട്ടിട നിർമ്മാണം പശ്ചാത്തല സൗകര്യ വികസനം മാത്രമാണെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് അക്കാദമിക മികവ് വർദ്ധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ നിലവിൽ വന്ന ശേഷം പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം ജനകീയ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തു….

Read More

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും; പേരുകള്‍ നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

ഗഗന്‍യാന്‍ ദൗത്യത്തിലെ നാലംഗ യുദ്ധവിമാനപൈലറ്റുമാരില്‍ ഒരു മലയാളിയും. സ്‌ക്വാഡ്രണ്‍ ലീഡര്‍ റാങ്കിലുള്ള മലയാളിയാണെന്നാണ് സൂചന. പേരുവിവരങ്ങള്‍ നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയില്‍ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉള്‍പ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏര്യയില്‍ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക്…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഖത്തറിലെത്തും

ദുബൈയിൽ നിന്നെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഖത്തറിൽ ഔദ്യോഗിക സന്ദർശനം നടത്തും. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, മറ്റു നേതാക്കൾ എന്നിവരുമായും കൂടികാഴ്ച നടത്തും. 2016 ജൂണിലെ ഖത്തർ സന്ദർശനത്തിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ദോഹയിലെത്തുന്നത്. ഇതിനിടെ, കഴിഞ്ഞ ഡിസംബർ ഒന്നിന് ദുബൈയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും അമീറും കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർ ആവേശത്തോടെയാണ് വരവേൽക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ…

Read More

അബൂദബിയിൽ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന്; നരേന്ദ്ര മോദി പങ്കെടുക്കും

അബൂദബിയിൽ പണിപൂർത്തിയായ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വിഗ്രഹ പ്രതിഷ്ഠ കാലത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഇന്ന് വൈകീട്ടാണ് ഉദ്ഘാടന ചടങ്ങ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണിത്.അബൂദബി – ദുബൈ ഹൈവേക്ക് സമീപം അബു മുറൈഖയിൽ പണിതീർത്ത ക്ഷേത്രത്തിന് യു.എ.ഇ എമിറേറ്റുകളെ പ്രതീകവത്കരിച്ച് 7 ഗോപുരങ്ങളാണുള്ളത്. ബോച്ചസന്യാസി അക്‌സർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥക്ക് ചുവടെയാണ്‌ക്ഷേത്രം. മഹന്ത് സ്വാമി മഹാരാജ് ചടങ്ങുകൾക്ക് നേതൃത്വം നൽകും. പൊതുജനങ്ങൾക്ക് പ്രവേശനം ഈ മാസം 18 മുതലാണ്….

Read More

ഒരു മത സ്ഥാപനത്തിൻറെ ഉദ്ഘാടനം രാഷ്ട്രത്തിൻറെ പരിപാടിയാക്കി; രാജ്യം എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതെന്ന് മുഖ്യമന്ത്രി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യത ഉണ്ട്. എല്ലാമതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോൾ മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നു. ഒരു മത സ്ഥാപനത്തിൻറെ…

Read More

സ്വന്തം ജീവിതത്തിൽ രാമനെ പിന്തുടരാത്ത മോദിയാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കുന്നത്; വിമർശനവുമായി സുബ്രഹ്‌മണ്യൻ സ്വാമി

അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ബിജെപി നോതാവ് സുബ്രഹ്‌മണ്യൻ സ്വാമി. പ്രധാനമന്ത്രി പദവിയിൽ പൂജ്യനായിരിക്കെ മോദി പ്രാണപ്രതിഷ്ഠയിലേക്ക് പോവുകയാണെന്ന് സ്വാമി തുറന്നടിച്ചു. വ്യക്തി ജീവിതത്തിൽ ഇതുവരെ ഭഗവാൻ രാമനെ പിന്തുടാത്തയാളാണ് മോദിയെന്നും പ്രത്യേകിച്ച് ഭാര്യയുടെ പെരുമാറ്റത്തിൽ പോലും അതുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെന്ന നിലയിൽ പത്ത് വർഷമായി ഇതുവരെ രാമരാജ്യമനുസരിച്ച് മോദി പ്രവർത്തിച്ചിട്ടില്ലെന്നും സുബ്രഹ്‌മണ്യൻ സ്വാമി വിമർശിച്ചു. ‘തന്റെ പ്രധാനമന്ത്രി പദവി പൂജയിൽ പൂജ്യനായിരിക്കെ, മോദി പ്രാണപ്രതിഷ്ഠാ പൂജയിലേക്ക് പോവുകയാണ്. വ്യക്തിപരമായ ജീവിതത്തിൽ…

Read More

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; വധൂവരന്മാർക്ക് ആശംസയറിയിച്ച് മടക്കം

പ്രധാനമന്ത്രിയുടെയും താരനിരയുടെയും സാന്നിധ്യത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹവേദിയിലെത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ എട്ടേ മുക്കാലോടെ വിവാഹചടങ്ങ് ആരംഭിച്ചു. ഇലക്ട്രിക് കാറിലാണ് മോദി ക്ഷേത്രത്തിലെത്തിയത്. കനത്ത സുരക്ഷയിലാണ് ക്ഷേത്രം. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം ഗുരുവായൂരിലെത്തി. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്നാണ്…

Read More

‘അഹ്‌ലൻ മോദി’; അബുദബിയിലെ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

അടുത്തമാസം അബുദബിയിൽ നടക്കുന്ന ‘അഹ്‌ലൻ മോദി’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫെബ്രുവരി 13നാണ് അബുദബിയിൽ ‘അഹ്‌ലൻ മോദി’ എന്ന പരിപാടി നടക്കുന്നത്. പരിപാടിയിൽ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. 50,000 പേർ പങ്കെടുക്കുന്ന ഈ പരിപാടി ഇന്ത്യൻ പ്രവാസികളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിൽ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. “Ahlan Modi” PM Modi’s mega diaspora event to take place in Abu Dhabi on 13th February, just before…

Read More

പ്രധാനമന്ത്രി ആരെയും കേൾക്കാൻ തയ്യാറാവുന്നില്ല, എല്ലാ സംവിധാനങ്ങളിലും ബിജെപി കൈകടത്തുന്നു: രാഹുൽ ഗാന്ധി

നാഗ്പൂരിലെ കോൺഗ്രസ് മഹാറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി. ആരെയും കേൾക്കാൻ മോദി തയാറാകുന്നില്ലെന്നും എല്ലാ സംവിധാനങ്ങളിലും ബിജെപി കൈ കടത്തുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ സ്വാതന്ത്ര്യത്തിന് മുൻപത്തേക്ക് കൊണ്ടുപോകൻ ബിജെപി ശ്രമിക്കുന്നുവെന്നും ഭരണഘടനയെ രക്ഷിക്കാനുളള പോരാട്ടത്തിലാണ് കോൺഗ്രസെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ശബ്ദമാകാൻ മാധ്യമങ്ങൾക്കുമാവുന്നില്ലെന്നും രാഹുൽ വിമർശിച്ചു.രാജ്യത്ത് 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുള്ളതാണ് മഹാറാലി.  സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി മിനി പൂരം നടത്താന്‍ പാറമേക്കാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരമൊരുക്കാന്‍ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ  പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ജനുവരി മൂന്ന് നടക്കുന്ന മോദിയുടെ റോഡ് ഷോ സമയത്താവും മിനി പൂരം ഒരുക്കുക. ഇതിനായി സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ മിനി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാവും മിനി പൂരം നടത്തുക.  പതിനഞ്ച് ആനകളെ അണിനിരത്തി, 200ഓളം പേരുടെ…

Read More