പ്രതിഷേധം കനത്തു; ലാറ്ററല്‍ എന്‍ട്രി നിയമന നീക്കം ഉപേക്ഷിച്ച് കേന്ദ്രം
ലാറ്ററല്‍ എന്‍ട്രി വഴി കേന്ദ്രസര്‍ക്കാരിലെ ഉന്നത പദവികളില്‍ നിയമനം നടത്താന്‍ ലക്ഷ്യമിട്ട് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ യുപിഎസ് സിക്ക് ( യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) കത്തയച്ചു. ലാറ്ററല്‍ എന്‍ട്രി റൂട്ട് വഴി കേന്ദ്രസര്‍ക്കാരിലെ 45 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചത് അനുസരിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് യുപിഎസ് സിക്ക് കത്തയച്ചത്. സംവരണ തത്വങ്ങള്‍ പാലിക്കാതെ 24 മന്ത്രാലയങ്ങളിലെ ഉന്നതപദവികളില്‍ അടക്കം 45 തസ്തികകളിലേക്ക്…