
സുരേഷ് ഗോപിക്ക് സാംസ്‌കാരികം, ടൂറിസം, ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയുമാണ് ഉപരിതല ഗതാഗത സഹമന്ത്രിമാര്‍. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ധനകാര്യം- നിര്‍മല സീതാരാമന്‍…