ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് ചോദിക്കണമായിരുന്നു; ബിനോയ് വിശ്വം
ക്രിസ്ത്യൻ സഭകളിലെ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് ചോദിക്കണമായിരുന്നുവെന്ന് സി.പി.ഐ. മണിപ്പൂരിനെക്കുറിച്ച് ചോദിച്ചിരുന്നെങ്കിൽ വിരുന്നിനു പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാകുമെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം എക്സിൽ കുറച്ചു. ക്രൈസ്തവ വിഭാഗത്തെ ബിജെപിയുമായി ചേർത്തു നിർത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സ്നേഹവിരുന്ന് ഒരുക്കിയത്. വലിയ പ്രതീക്ഷകൾ നൽകുന്ന ഒത്തുകൂടലായിരുന്നുവെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര വിരുന്നിന് ശേഷം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ…